നിയമപ്രകാരമുള്ള മുന്നറിയിപ്പ്:- സ്കൂൾ പിള്ളാരുടെ കൂടെ ഈ പൂജ്യംവെട്ടും കളിച്ചു നടക്കാതെ ആർക്കേലും എന്തേലും പ്രയോജനമുള്ള വല്ലോം ചെയ്യാമ്മേലേന്ന് ചോദിക്കുന്ന എന്റെ പഴയ കണക്കുസാറിന്റെ താല്പര്യപ്രകാരം പോസ്റ്റുന്നത്. ഇതുകൊണ്ടും ആർക്കും പ്രയോജനം ഉണ്ടാവണമെന്നില്ല,എന്നാലും.. . ബാർ കോഡിന്റെ സെറ്റപ്പ്.. സോറി.. ഇതു ബാറിനു കോഡിട്ട് വിളിക്കുന്ന പരിപാടിയല്ല.. Universal Product Code (UPC) എന്ന ബാർകോഡ്.. ഓക്കേ.. UPCക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മെഷീനുപയോഗിച്ചുമാത്രം വായിക്കാൻ പറ്റുന്ന ബാർ കോഡും ( ബാർകോഡ് പലതരമുണ്ട്, പല സൈസിൽ, പെടയ്ക്കുന്നത്.. ബാർകോഡ് മനസിലാക്കുന്ന പണി നമുക്ക് നമുക്ക് പറ്റിയതല്ല, സോ അതു ബാർകോഡ് റീഡറിനെ ഏൽപ്പിച്ചിരിക്കുകയാണ്. ) നിലവിൽ എന്നേപ്പോലെയുള്ള ബുദ്ധിമാന്മാർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന ഒരു നമ്പരും. ഈ നമ്പരുണ്ടല്ലോ ഇതേക്കുറിച്ചാണു ഞാൻ പറഞ്ഞുവരുന്നത്. ശ്രദ്ധിച്ചു പഠിക്കുക.. ഇവിടെ പറയുന്നത് പന്ത്രണ്ട്** അക്ക Universal Product Codeനേക്കുറിച്ച് മാത്രം. മേല്പറഞ്ഞ 12 അക്ക നമ്പരിന്റെ ആദ്യത്തെ 6 അക്കങ്ങളാണ് Manufacturer Identification Number എന്നു പറയുന്നത്. അതായത്, ആ ഉല്പന്നത്തിന്റെ...
ഒരു ഇന്റര്‍സ്റ്റേറ്റ് ബ്ലോഗറാണേയ്..