Skip to main content

Posts

Showing posts with the label വര്‍ത്തമാന കാലം

ആത്മാവ്

ആത്മാവ്  സ്കൂളിൽ നിന്നും അധ്യാപകർക്കും  കൂട്ടുകാരികൾക്കും ഒപ്പം ഒരു വൃദ്ധസദനത്തിലേക്ക് യാത്ര പോയതായിരുന്നു ഈ പെൺകുട്ടി. ബന്ധു വീട്ടിൽ സന്ദർശനത്തിന് പോയി എന്ന് മാതാപിതാക്കൾ വിശ്വസിപ്പിച്ചിരുന്ന സ്വന്തം അമ്മൂമ്മയെ അവിടെ കണ്ടപ്പോൾ.. Soucre :  https://twitter.com/anita_chauhan80/status/1031841573796044800  

ഒരു ചെറു തവളകഥ

ഒരു ചെറു തവളകഥ : ഇതൊരു ചെറിയ കഥയാണ്. സ്വന്തമല്ല. എവിടെയോ വായിച്ചതോ കേട്ടതോ.. ഒ രിക്കൽ ഒരു തവള മരം കയറാൻ ശ്രമം ആരംഭിച്ചു. അപ്പൊ മറ്റു തവളകൾ ഉറക്കെ വിളിച്ചു പറഞ്ഞു, " ഇത് നിനക്ക് സാധിക്കുന്ന പണിയല്ല, ഇന്നേവരെ മരത്തിൽ കയറിയിട്ടുള ഒരു തവളയെ പോലും ഞങ്ങൾ കണ്ടിട്ടില്ല. എന്നാൽ നിരന്തര പരിശ്രമത്തിനൊടുവിൽ ആ തവള മരത്തിനു മുകളിലെത്തി. മറ്റു തവളകൾ അഭിനന്ദിച്ചു. മറ്റുള്ളവർ  നിരുത്സാഹപെടുത്തിയിട്ടും തവള ലക്‌ഷ്യം  നേടിയത്  തവളയുടെ ഉള്ളിന്റെ ഉള്ളിലെ പോരാടാനുള്ള കനലോ  ലക്ഷ്യപ്രാപ്തിക്കുള്ള അഭിവാന്ചയോ (പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാം കഴിവുള്ളവണ്ണം.... ) ആണ് എന്നൊക്കെ മോട്ടിവേഷണൽ സ്പിക്കർമാരും മറ്റും പറഞ്ഞ്ഞെന്നിരിക്കും. എന്നാൽ അതല്ല കാര്യം.. തവള ബധിരനായിരുന്നു. മറ്റു തവളകൾ താഴെ നിന്നും വിളിച്ച് പറയുന്നത് പ്രോത്സാഹനമായിട്ടാണ് നമ്മുടെ നായകൻ കരുതിയത്. ചിലപ്പോഴൊക്കെ ബധിരനാകുന്നതാണ് നല്ലതെന്ന് തോന്നുന്നു..

ഓണം വന്നപ്പോള്‍

ഓണം.. കുട്ടിക്കാലത്ത് പൂക്കൂടയുമായി കുന്നും മലയും കാടും കയറി പൂപറിച്ചിട്ടുണ്ടെന്നോ.. ശരി. പണ്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നത്, ഇന്ന് എല്ലാരും ടീവീടെ മുന്‍പിലാണെന്നോ.. ശരി. ഓണം എന്നു കേള്‍ക്കുമ്പോ നനുനനുത്ത പതുപതുത്ത മണകുണാ..മണകുണാന്നുള്ള കുറേ ഓര്‍മ്മകള്‍ ഓടിവരുന്നുണ്ടെന്നോ.. ശരി. പ്രതീക്ഷയുടെ, നന്മയുടെ, സാഹോദര്യത്തിന്റെ, സമ്പത്സമ്രുദ്ധിയുടെ ഒരു മാവേലിനാടാണ് മനസിലെന്നോ.. ശരി. ഓണത്തിന് സേമിയ പായസം കഴിക്കരുതെന്നോ.. ശരി. കമ്യൂണിസ്റ്റ് മഹാബലിയെ ബൂര്‍ഷ്വാ വാമനന്‍ ചവിട്ടിക്കൂട്ടിയതിന്റെ വാര്‍ഷികമാണെന്നോ... ശരി ശരി.. ഹെന്റമ്മോ!! ഇന്നു തിരുവോണമല്ലേ.. ചുമ്മാ വാചകമടിച്ചിരിക്കാതെ, പുറത്തേക്കൊന്ന് ഇറങ്ങ്.. ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും.. ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ .... ചുമ്മാ ഈ വീഡിയോ ഒക്കെ ഒന്നു കാണ്.. ഇപ്പൊ ഇതേയുള്ളൂ.. യൂട്യൂബില്‍ നിന്നും പൊക്കിയതാ.. ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....

എക്സ്ട്രാ ഇന്‍കം

ക ഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍. അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍.. ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്ക...

വിഷു ആശംസകൾ

കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞതുകിൽ ചാർത്തി.. കനക കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ..

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ കു റച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു.. ’അമ്മാ... സാറേ....‘ വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍. ‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി. കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു. ഒരുമണിക്കൂര്‍ കഴിഞ്ഞു... ‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു.. ‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). ...

എന്റെ വകയും ആശംസകള്‍

എ ല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു.. ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി... റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും.. എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു.. സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അ...

പിരിവുത്സവാശംസകള്‍..

ഭ ക്തജനങ്ങളെ, ആ ശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. എന്ന് സെക്രട്ടറി ആലപ്പുഴ 01-02-09 -: പ്രധാന കലാ പരിപാടികള്‍ :- ഒന്നാം ഉത്സവം വൈകിട്ട് 6.00ന് : കൊടിയേറ്റ് രണ്ടാം ഉത്സവം 7.00 മുതല്‍ : സംഗീതാര്‍ച്ചന വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍ മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു കടം : കേന്ദ്രം മൂന്നാം ഉത്സവം 7.30ന് : പൂരപ്പാട്ട് (സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ) നാ...

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!

കൊ ച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ.. ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ.. നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്.. അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ. ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !! ബെസ്റ്റ് ഫാമിലി.. ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്.. എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം...

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേ ഹമുള്ള മുത്ത് അണ്ണന്, താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!) ഇനി ഞങ്ങളുടെ പ്രശ്നം പറയാം.. വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ...

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10. 01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം. * * 07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്...

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

മ ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല. എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും. സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക...

ഒന്നുമില്ല

കു റേനാള്‍ നിന്റെ പിറകേ നടന്നിട്ടുണ്ടെന്നത് ശരി. എന്നുകരുതി എന്റെ തലയില്‍ കേറാനുള്ള അനുവാദമൊന്നും നിനക്ക് തന്നിട്ടില്ല. ഞാനും ഒരു മനുഷ്യനാണ്. എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും. എന്റെ അഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല. നിന്റെ ചേട്ടന്‍ സംവിധാനം ചെയ്യുന്ന പ്രണയനാടകത്തില്‍ നായകനായി വേഷം കെട്ടിയാടാന്‍.. അതും നായികയായി നീയുള്ളപ്പൊ.. എനിക്ക് മനസ്സില്ല.. ജെറിമോന്റെയും നീനുവിന്റെയും സരോജിന്റെയും അനുഭവം കണ്ടിട്ടും ഞാന്‍ പഠിച്ചില്ല,. നിന്റെ തൊലിവെളുപ്പിലും സംസാരത്തിലും സ്വയം മറന്ന് ഞാനല്‍പ്പം ഭ്രമിച്ചുപോയി.. അതെന്റെ തെറ്റ്.. ഇനിയും തെറ്റ് ആവര്‍ത്തിക്കാതെ നോക്കാന്‍ എനിക്കറിയാം.. കഴിഞ്ഞ ഡിസംബര്‍ 5നു എന്നെക്കൊണ്ട് ലീവെടുപ്പിച്ച് നീ പ്രണയത്തേപ്പറ്റി നാലഞ്ചു മണിക്കൂര്‍ ക്ലാസെടുത്തല്ലോ.. അന്നു ഞാന്‍ തിരിച്ചൊരു വാക്കുപോലും പറയാതിരുന്നത് നാവിറങ്ങിപ്പോയിട്ടോ ഹ്രുദയം തകര്‍ന്നിട്ടോ അല്ല.. നിന്നോടുള്ള സഹതാപം കൊണ്ടുമാത്രമാണ്... മൂന്നാംകിട സിനിമകളില്‍ കാണുന്നതാണ് നിനക്ക് പ്രണയം.. 24 മണിക്കൂറും നിന്നെക്കുറിച്ച് മാത്രം ഓര്‍ത്തിരുന്നാല്‍ ഇവിടുള്ള ജോലികള്‍ ആരു ചെയ്യും?? മുടിയില്‍ പച്ച പെയിന്റടിച്ച് കയ...

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ .. പ്രണയം കലക്കിത്തന്ന 2008ന്.. ജോലി വാങ്ങിത്തന്ന 2008ന്... പിന്നെ അതു കളഞ്ഞതിന്.. വീണ്ടും അത് വാങ്ങി തന്നതിന്.. തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്.. കൊല്ലം-എറണാകുളം പാസഞ്ചറിന്.. കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്.. എന്നും കാണുന്ന യാത്രക്കാര്‍ക്ക്.. ഇവിടെയെത്തിച്ച ഡിസംബറിന്.. ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും.. കീമാനും വരമൊഴിക്കും.. ചിന്തയ്ക്കും പല പല മൊഴികള്‍ക്കും... പുതുവത്സരാശംസകള്‍ ... ബ്ലോഗു പുലികള്‍ക്ക്... ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ... നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും... കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും... പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും... കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ... ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും.. എന്റെ പുതുവത്സരാശംസകള്‍.. പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും... ഞാന്‍ ആശംസ നേരാത്തവര്‍ക്കും.. എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ .... | | | | | | | ഇനി ആരേലും ഉണ്ടോ??.. കരയണ്ടാ.. ഇന്നാ പിടിച്ചോ... നൂറു നൂറ് പുതുവത്സരാശംസകള്‍

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍ ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണീ കുറിപ്പ്.. ചന്തിരാ എന്നു പ്രായക്കൂടുതലുള്ളവരും ചന്ദ്രാ എന്നു സമപ്രായക്കാരും ചന്ദ്രന്‍ ചേട്ടാ, ചന്ദ്രന്‍ സാറ്, ചന്ദ്രനാശാന്‍ എങ്ങിനെ സാദാ ജനങ്ങളും വിളിക്കുന്ന വെറും C.K. ചന്ദ്രശേഖരന്‍ നായര്‍. ജോലി എന്താണെന്നു പറയാന്‍ കുറച്ചു പാടാണ്. കാരണം ഓരോ തവണ ഇദ്ദേഹത്തെ കാണുമ്പോഴും പുതിയ പുതിയ ജോലികളിലായിരിക്കും. റബര്‍ വെട്ട്, ചിട്ടി, മണി ചെയിന്‍, ട്യൂഷന്‍, ഇത്യാദികള്‍ക്കു പുറമേ അമ്പലത്തിലെ ഉത്സവം, നാട്ടില്‍ ഓണാഘോഷം തുടങ്ങിയവയുടെയെല്ലാം ഉത്സാഹക്കമ്മറ്റി പ്രസിഡന്റ് ( ഉത്സാഹ കമ്മറ്റി എന്നേ പറയാന്‍ പറ്റൂ.. ഉത്തരവാദിത്വം ങൂം ഹൂം.. ), ഒപ്പം രാഷ്ട്രീയം എന്നിങ്ങനെ വിവിധമേഖലകളില്‍... ആണാണെങ്കില്‍ അല്പം കുടി, വലി, മുറുക്ക് ഇതെല്ലാം വേണമെന്നു പറയുന്നവര്‍ക്ക് ഇദ്ദേഹമാണ് മാത്രുക. ഞാന്‍ ഷാപ്പില്‍ പോകൂലാ.. പോയാലും കുടിക്കൂലാ.. കുടിച്ചാലും ആടൂലാ... ആടിയാലും വീഴൂലാ.. വീണാലും ച്ഛര്‍ദ്ദിക്കൂലാ.. എന്നു കിടന്നു ച്ഛര്‍ദ്ദിച്ചുകൊണ്ട് പറയുന്ന മഹാന്‍.. (ആരോടൊക്കെയോ നന്ദി..) പുകവലിച്ചാല്‍ ശരീരത്തിനുള്ളിലെ അണുക്കള്‍ നശിക്കുന്നു ...

ക്രിസ്തുമസ് ആശംസകള്‍

രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയില്‍ ... വയ്യാ.. .. ഇതൊക്കെ എന്തിനാ ഞാന്‍ വെറുതേ എഴുതിവെക്കുന്നെ..എല്ലാര്‍ക്കും അറിയാവുന്ന കാര്യമല്ലേ.. ടിവിയില്.. റേഡിയോവില്.. പത്രത്തില്... ഉള്ള മാസികകളിലെല്ലാം.. ഇതു തന്നെയല്ലേ കാണുന്നത്, കേള്‍ക്കുന്നത്.. അതേന്നെ... ഇനി ക്രിസ്തുമസിനെപ്പറ്റി എല്ലാരും അറിയാന്‍ ഞാന്‍ പറഞ്ഞിട്ടുവേണോ... ക്രിസ്തുമസ് ആശംസകള്‍.. * * * * * * * * * * * * * ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്ത 31നു പാതിരാത്രി ന്യൂഇയര്‍ ആഘോഷിച്ചു ബോധം കെട്ടു വീണ്, ഒന്നാംതിയതി കിടന്ന് ഉറങ്ങിത്തീര്‍ക്കുന്നതു വരെ നീളുന്ന ആഘോഷപരിപാടികള്‍... കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന.. ഒരു നിമിഷം ഓര്‍ക്കുക... പ്രാര്‍ത്ഥിക്കുക.. തമ്മില്‍ തല്ലിയും മദ്യപിച്ചു ലക്കില്ലാതെ വാഹനമോടിച്ചും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ജീവിതങ്ങളേക്കുറിച്ച്... _ _ _ _ _ _ _ _ _ _ _ _ _ _ 27/dec/2008 ഇന്നത്തെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.. 25നു വൈകിട്ട് 6.00 നും 6.15നും ഇടയില്‍ നാലുപേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇതു പോസ്...

ഇന്ന് : ഞായറാഴ്ച്ച

സ്വാമിയേയ്.... ശരണമയ്യപ്പാ... കലിയുഗ വരദനേയ്..... ശരണമയ്യപ്പാ... സ്വാമിയേ...അയ്യപ്പോ.... അയ്യപ്പോ...സ്വാമിയേ.... ഇതാരപ്പാ...ഈ കൊച്ചുവെളുപ്പാന്‍കാലത്ത് ശബരിമലയ്ക്ക് പോകാന്‍.. ഞായറാഴ്ച അയല്വക്കത്തേ അയ്യപ്പന്‍ ചേട്ടനും സംഘവും മലയ്ക്കുപോകുമെന്നു പറഞ്ഞിരുന്നു... പക്ഷേ..അതിരാവിലെ.. മൊബൈലെടുത്ത് സമയം നോക്കി..ങേ.... 21-Dec-08 11:17am ഓഹോ..അപ്പൊ അതാണ് കാര്യം..ഉച്ചയായി...മുറിതുറന്ന് പുറത്ത് കടന്നപ്പൊ അസാധാരണ ഭാവത്തോടെ പിതാശ്രീ ഒരു നോട്ടം. ടിവിയില്‍ ക്രിക്കറ്റ്.. പീറ്റേഴ്സണും കുക്കും ഓടിക്കളിക്കുന്നു.. എത്രയായി??.. നാല്പ്ത്തി... ആ.. രണ്ടുവിക്കറ്റ് പോയി... “ദേ....അദ്ദേഹം തലപൊക്കി..വല്ലോം കൊട്...” സോഫായില്‍നിന്ന് തലചെരിച്ച് അടുക്കള ലക്ഷ്യമാക്കി പിതാശ്രീയുടെ ഡയലോഗ്.. അടുക്കളയില്‍ നിന്നും മറുപടി വരും മുന്‍പ് ഞാന്‍ പോയി ബാത്രൂമില്‍ കയറി.. അടുക്കളയില്‍ ചെന്നപ്പൊ പപ്പടം കാച്ചുന്ന സ്മെല്ല്... കലിപ്പ് തന്നെ.. ”നേരം വെളുത്ത് ഉച്ചയായി.. ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലൊ.. ഇവിടെയാര്‍ക്കും. ഒരിറ്റ് വെള്ളം കുടിച്ചിട്ട് പത്തു പതിനഞ്ച് മണിക്കൂറായെന്ന് അറിയാമോ..“ “ആരു പറഞ്ഞു വിളിച്ചില്ലെന്ന്..“ അമ്മ ചൂടായി.“ഉര...

പുതിയ സുഹ്രുത്തുക്കള്‍

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കുന്നതു മുതല്‍ ട്രെയിനിലോ ബസിലോ കയറിപ്പറ്റി 9.25നു ഓഫീസില്‍ എത്തുന്നതുവരെ ഒരു മാരത്തണ്‍ ഓട്ടമാണ് നടത്തുന്നത്. രാവിലെ കുളിച്ചു മിനുങ്ങി റെഡിയായി അമ്മയുടെ സ്പെഷല്‍ ചായ* കുടിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോളായിരിക്കും 6.25ന്റെ തിര്യൊന്തോരം ഫാസ്റ്റ് റ്റാറ്റാ പറഞ്ഞു പോകുന്നത്.പിന്നെ അടുത്ത സൂപ്പര്‍ ഫാസ്റ്റ് തടഞ്ഞു നിര്‍ത്തി കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ കറക്ട് 7.05. രാവിലെ ചായ റെയില്‍വേ സ്റ്റേഷനില്‍നിന്നാക്കിയാല്‍ ഫാസ്റ്റും സൂപ്പറും തമ്മിലുള്ള ഏഴുരൂപ ഡിഫറന്‍സ് ഇല്ലാതാക്കാം. പക്ഷേ വീട്ടില്‍നിന്നും ആ ചായ കുടിച്ചില്ലെങ്കില്‍ എന്തൊ..അന്നു മുഴുവന്‍ തലവേദനയാണ്. അല്ലെങ്കിലും ആ ചായയുടെ വാലില്‍ കെട്ടാന്‍ കൊള്ളാമോ റെയില്‍വേ സ്റ്റേഷനില്‍ കിട്ടുന്ന ചായ!!.?? [ ഞങ്ങടെ തൊടുപുഴ മുത്തപ്പന്റെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ നിങ്ങടെ അരുവിത്തുറ വല്ല്യച്ചന്‍ എന്ന് ഒരു തൊടുപുഴക്കാരന്‍ ഈരാറ്റുപേട്ടക്കാരനോട് ചോദിച്ച കഥ ഞാനിപ്പൊ ഓര്‍ത്തു. ] 6.50ന്റെ ട്രെയിന്‍ ഒരു ദിവസം പോലും ലേറ്റാവാതെ കറക്ടായിട്ട് 7.30നു വരുന്നതുകൊണ്ട് സ്റ്റേഷനില്‍ ചെന്നിട...