ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..
രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..
മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..
ഒന്നാ: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും
രണ്ടാ: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.
ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..
മൂന്നാ: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!
രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..
നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?
ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്.
അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരുന്നു.
ആറാമന്‍ (മുടിഞ്ഞ മമ്മൂട്ടി ഫാന്‍): സിനിമയ്ക്കിടേല് പാന്റിട്ട ആളിനേക്കണ്ടൂ, കാലേല്‍ പാരഗണ്‍ ചെരിപ്പുകണ്ടൂന്നൊക്കെ മെയിലു ഫോര്‍വേര്‍ഡിക്കൊണ്ടിരുന്ന മൈ.. മൈ.. മൈഗുണാണ്ടന്മാരൊക്കെ ഇപ്പൊ ആരായി?
ബാക്കി അഞ്ചുപേരും സംസാരം നിര്‍ത്തി..
പ്രതീക്ഷിച്ചത് ഒത്തിരി, കണ്ടത് ഇത്തിരി:- പാലാ യൂണിവേഴ്സലില്‍ നിന്ന് “കേരളവര്‍മ്മ പഴശ്ശിരാജ” മാറ്റിനി കണ്ടിറങ്ങുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇങ്ങിനെ . അതുകൊണ്ട്..
*മമ്മൂട്ടിക്ക് കയ്യടിക്കാന്‍ പോയവര്‍ക്കും വടക്കന്‍ വീരഗാഥ എന്ന സിനിമയുമായി compare ചെയ്തവര്‍ക്കും കിടുകിടുക്കന്‍ ഡയലോഗുകള്‍ പ്രതീക്ഷിച്ചവര്‍ക്കും നിരാശ ഫലം.
*മെഗാസ്റ്റാറൊക്കെ ആയിരിക്കും, പക്ഷേ മമ്മൂട്ടിക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല, ഒളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു അഥവാ ചെയ്യുന്നതൊക്കെ മറ്റുള്ളവരാണ്.
*ഫൈറ്റ് സീനുകളില്‍ പൂക്കുട്ടിയുടെ ‘ഇന്റര്‍നാഷണല്‍‘ ശബ്ദലേഖനം നന്നായി. പക്ഷേ അതില്ലായിരുന്നെങ്കില്‍ ബാക്കി ഭാഗത്ത് ഡയലോഗ് മര്യാദയ്ക്ക് കേള്‍ക്കാമായിരുന്നു. അതുമില്ല.
*ശരത്കുമാര്‍ അവതരിപ്പിച്ച കുങ്കന്റെ ഓരോ ചലനങ്ങള്‍ക്കും, -പ്രത്യേകിച്ച് അവസാനഭാഗങ്ങളില്‍- നിറഞ്ഞ കയ്യടി, ഒപ്പം പത്മപ്രിയയ്ക്കും.
*കനിഹയ്ക്ക് പകരം നമിതയോ നയന്‍സോ ആയിരുന്നെങ്കില്‍ കൊള്ളാരുന്നു.
*ചരിത്രസംഭവങ്ങള്‍ സിനിമയാക്കുന്നവര്‍ ഇനി ഒന്നൂടെ ആലോചിക്കും!
*ഗോകുലം ഗോപാലന് നാളെമുതല്‍ കിട്ടുന്നത് മുഴുവന്‍ ലാഭമായി കാണക്കാക്കും.!
*റിലീസിങ്ങ് ദിവസംതന്നെ പടം കണ്ടിട്ട് ബ്ലോഗില്‍ എഴുതിവെക്കുന്നതൊന്നും റിവ്യൂ അല്ലെന്ന് ഇതോടെ പലരും മനസിലാക്കിത്തുടങ്ങും.
ആശംസകള്‍ ...
ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല, എന്നാലതൊട്ട് പഠിച്ചുമില്ല, ഇപ്പൊ എന്തായി??.. അതൊക്കെ ലാലേട്ടനായിരിക്കണം.. പത്തുമിനിറ്റുകൊണ്ട് ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ..