Skip to main content

Posts

Showing posts with the label തട്ടിപ്പ്

സംഭവം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിണ്ടില്‍ അഥവാ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി എഴുപത്തെട്ടിലാണ് ഈ സംഭവം നടക്കുന്നത്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ലാത്ത ഒരു യുവാവ് ഒരു രാജ്യത്തിന്റെ ഹീറോ ആവുകയായിരുന്നു. സ്വീഡനിലൊക്കെ ഒരു വലിയ തരംഗമായി മാറിയ വീഡിയോ ചുവടെ..   ഇങ്ങിനെയൊക്കെ 2009 അങ്ങ് കഴിഞ്ഞുപോകുന്നു.. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ കു റച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു.. ’അമ്മാ... സാറേ....‘ വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍. ‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി. കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു. ഒരുമണിക്കൂര്‍ കഴിഞ്ഞു... ‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു.. ‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). ...

ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം

ഇ ന്റര്‍നെറ്റ് മുഴുവനായി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ലൈനായിരിക്കുമ്പോഴും സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇ മെയില്‍ വായിക്കാനും സാധിക്കും. നിങ്ങളുടെ പിസിയില്‍/ലാപ്ടോപ്പില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ മാത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു പഴയ വേര്‍ഷനാണ്. പുതിയത് ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് ഇടുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഈ സൈറ്റുകള്‍ ഒന്ന് സന്ദര്‍ശിക്കുക.. ചിലപ്പോള്‍ പ്രയോജനം ചെയ്തേക്കും. http://www.surfoffline.com/ http://www.httrack.com/ http://webstripper.net/ http://www.surfoffline.com/ A1 Website Download Webaroo

ഹാക്ക് ചെയ്തതിന്റെ ബാക്കി..

ഹാക്കിങ്ങ് പഠിച്ചവര്‍... “ ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു.. ” കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഞാന്‍ കൊടുത്തതാണിത്... “എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..“ ഇതു ഞാന്‍ രണ്ടാമത് എഴുതിയിട്ടത്.. ചുമ്മാ വേണമെങ്കില്‍ അതൊന്നു വായിച്ചോളൂ... ഇവിടെ .. ഇനി കഥ പറയാം... ഫോര്‍വേര്‍ഡ് ആയി കിട്ടിയെന്നതു ശരിതന്നെ.. അന്നാല്‍ അത് ഒരു ഐ.റ്റി മാഗസീനില്‍ വന്ന ഒരു ലേഖനത്തിലെ ഒരു ഭാഗം കൂടി ആയിരുന്നു.. ഇന്റര്‍നെറ്റിലെ സുരക്ഷയേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ “ A FORWARD YOU SHOULD IGNORE ” എന്ന പേരില്‍ വന്ന ഒരു പരീക്ഷണമായിരുന്നു അത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സുരക്ഷാകാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നറിയാനുള്ള പരീക്ഷണം.. മാത്രമല്ല അവരുടെ ലേഖനം എത്ര ശ്രദ്ധയോടെ വായിക്കുന്നു എന്നു മനസിലാക്കാനും.. ഇനി അവരുടെ റിപ്പോര്‍ട്ട്... ഒന്ന്: ഇതുവരെ ആയിരത്തിലധികം+ ആളുകള്‍ മറ്റുള്ളവരുടെ അക്കൌണ്ട് കണ്ടുപിടിക്കാന്‍ വേണ്ടി സ്വന്തം പാസ്വേര്‍ഡ് അയച്ചു കൊടുത്തു.. രണ്ട്: അയച്ച ഭൂരിഭാഗവും ആണുങ്ങള്‍... അറിയേണ്ടത്.. പെണ്‍സുഹ്രുത്തുക്കളുടെ അക്കൌണ്ട് പാസ്വേര്‍ഡ്...! തിരി...

ശത്രുക്കളുടെ ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യൂ..

ഹാക്കിംഗ് പഠിക്കാം.. ഈസിയായി.. ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യുന്നതിനുള്ള ഒരു വഴി ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോകുമ്പോള്‍ ഗൂഗിള്‍ സാധാരണ ചെയ്യാറുള്ള ഒരു പരിപാടിയാണിത്. ഗൂഗിള്‍ ഇത് കണ്ടുപിടിക്കും മുന്‍പ് ചെയ്ത് നോക്കിക്കൊള്ളുക.. നിങ്ങളുടെ ശത്രുക്കളുടെ ബ്ലോഗും ജിമെയില്‍ അക്കൌണ്ടും നശിപ്പിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണിത് .. . ഒന്ന്: നിങ്ങളുടെ സ്വന്തം ജി.മെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക. ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൌണ്ട് ഒരാഴ്ചയെങ്കിലും ഉപയോഗിച്ചിട്ടുള്ളതാവണം. അല്ലെങ്കില്‍ ഇതു സ്പാം ആണെന്നു കരുതി ഗൂഗിള്‍ മൈന്‍ഡ് ചെയ്യില്ല. രണ്ട് : അക്കൌണ്ടില്‍ കയറിക്കഴിഞ്ഞാല്‍, “ x*******x@gmail.com “ എന്ന ഗൂഗിള്‍ സെര്‍വറിലേക്ക് ഒരു മെയില്‍ അയക്കുകയാണ് വേണ്ടത്. പാസ്വേര്‍ഡ് മറന്നുപോയവര്‍ക്ക് വേണ്ടിയുള്ള ഒരു ഓട്ടോമേറ്റഡ് സെര്‍വറാണിത് . ഇവിടെ നിങ്ങള്‍ ചെയ്യുന്നത് എന്തെന്നാല്‍ - നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോയി എന്നു സെര്‍വറിനെ തെറ്റിധരിപ്പിച്ച് സെര്‍വറിനേക്കൊണ്ട് അത് വീണ്ടും അയക്കുകയാണ് . ഇനി ശ്രദ്ധിക്കുക... മൂന്ന്: സബ്ജക്ട് ലൈനില്‍ : “ userpassword retrieve “ എന്ന്...