Skip to main content

Posts

Showing posts with the label കവിത

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ .. പ്രണയം കലക്കിത്തന്ന 2008ന്.. ജോലി വാങ്ങിത്തന്ന 2008ന്... പിന്നെ അതു കളഞ്ഞതിന്.. വീണ്ടും അത് വാങ്ങി തന്നതിന്.. തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്.. കൊല്ലം-എറണാകുളം പാസഞ്ചറിന്.. കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്.. എന്നും കാണുന്ന യാത്രക്കാര്‍ക്ക്.. ഇവിടെയെത്തിച്ച ഡിസംബറിന്.. ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും.. കീമാനും വരമൊഴിക്കും.. ചിന്തയ്ക്കും പല പല മൊഴികള്‍ക്കും... പുതുവത്സരാശംസകള്‍ ... ബ്ലോഗു പുലികള്‍ക്ക്... ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ... നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും... കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും... പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും... കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ... ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും.. എന്റെ പുതുവത്സരാശംസകള്‍.. പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും... ഞാന്‍ ആശംസ നേരാത്തവര്‍ക്കും.. എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ .... | | | | | | | ഇനി ആരേലും ഉണ്ടോ??.. കരയണ്ടാ.. ഇന്നാ പിടിച്ചോ... നൂറു നൂറ് പുതുവത്സരാശംസകള്‍

കമന്റുകള്‍ .. പിന്നൊരു കവിത

മലയാള ബ്ലോഗ് സാഹിത്യത്തിലെ ചില വന്‍മരങ്ങളുടെ ബ്ലോഗ് മുഴുവന്‍ അരിച്ചുപെറുക്കിയതില്‍ നിന്നും മനസിലാക്കിയ വളരെ ശ്രദ്ധേയമായ ഒരു കാര്യം പോസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കാനും വിമര്‍ശിച്ച് വിമര്‍ശിച്ച് ഓടിക്കാനും കമന്റുകള്‍ക്കുള്ള കഴിവാണ്. ഞാന്‍ കഴിഞ്ഞ കൊല്ലം വരെ വിചാരിച്ചിരുന്നത് മലയാളത്തില്‍ ബ്ലോഗുന്നതു മുഴുവന്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഉള്ള കുറച്ചു ചേട്ടന്മാരാണെന്നാ..‍.എല്ലാ പോസ്റ്റും വായിച്ചുനോക്കി കമന്റുന്നതിനു അവര്‍ക്ക് സമയം തികയുന്നുണ്ടോ എന്നും ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. പിന്നെ പിന്നെയല്ലേ മനസിലായത് കേരളത്തിലെ ഓരോ പഞ്ചായത്തിലും പതിനായിരം ബ്ലോഗര്‍മാരുണ്ടെന്നും ഇവരു തമ്മില്‍ വലിയ സ്നേഹമാണെന്നും. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരുള്ള ഇക്കാലത്ത് എല്ലാ പോസ്റ്റുകളും വായിക്കാന്‍ പറ്റുമോ? വായിച്ചാല്‍തന്നെ ഇതിനു മുഴുവന്‍ കമന്റിടാന്‍ ആര്‍ക്കാ നേരം?.ഇതു മാത്രമല്ലല്ലൊ പണി. ബ്ലോഗില്‍ പിച്ചവച്ചു പോസ്റ്റിത്തുടങ്ങുന്ന ഏതു പിഞ്ചു കുഞ്ഞിന്റെയും സ്വപ്നമാണ് വിശാലമനസ്കന്‍ എന്ന ബ്ലോഗറും അദേഹത്തിന്റെ കൊടകര പുരാണവും . ഇനി മഹാമനസ്കന്‍ എന്നു പേരിട്ടു അതിലും വല്യ കോട്ടയം പുരാണം തുട...