Skip to main content

Posts

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂ ന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പ...

സംഭവം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിണ്ടില്‍ അഥവാ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി എഴുപത്തെട്ടിലാണ് ഈ സംഭവം നടക്കുന്നത്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ലാത്ത ഒരു യുവാവ് ഒരു രാജ്യത്തിന്റെ ഹീറോ ആവുകയായിരുന്നു. സ്വീഡനിലൊക്കെ ഒരു വലിയ തരംഗമായി മാറിയ വീഡിയോ ചുവടെ..   ഇങ്ങിനെയൊക്കെ 2009 അങ്ങ് കഴിഞ്ഞുപോകുന്നു.. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

ആശംസിച്ചീടാം എന്നെ ആശംസിച്ചീടാം.. ഇന്നാണല്ലോ അത്..

2006 കനത്ത മഴപെയ്യുന്ന ഒരിരുണ്ട രാത്രി‍.*( 2006 ജൂണ്‍ 5 തിങ്കളാഴ്ച ) സെമിനാറിനു പറ്റിയ ടോപ്പിക്ക് തപ്പിക്കൊണ്ടിരുന്ന സമയത്താണ് blogspot.com എന്ന വെബ്സൈറ്റ് യാദ്രുശ്ചികമായി കണ്ണില്‍ പെടുന്നത്. 39kbps ഡയലപ്പില്‍ ടെക്നോളജി എന്ന ബ്ലോഗു നെയ്തെടുക്കുമ്പോള്‍ സമയം പതിനൊന്നര. പിന്നീടങ്ങോട്ട് ആഴ്ചയില്‍ ഏഴെട്ടുവീതം പോസ്റ്റുകള്‍. കോപ്പി-പേസ്റ്റ് എന്ന മാന്ത്രികവിദ്യയില്‍ അന്‍പതോളം പോസ്റ്റുകള്‍ വിരിഞ്ഞത് കേവലം രണ്ട് മാസംകൊണ്ട്.. കൂട്ടുകാര്‍ക്കിടയില്‍ ശ്രീക്കുട്ടനൊരു സംഭവമായി മാറുകയായിരുന്നു.. ഇടയ്ക്കെപ്പൊഴോ ഒരു കുരുത്തംകെട്ടവന്‍ പോസ്റ്റുകളുടെയെല്ലാം ചുവട്ടില്‍ കമന്റുകളായി ഒറിജിനല്‍ പോസ്റ്റുകളുടെ ലിങ്ക് ഇട്ട് നാണം കെടുത്താന്‍ ശ്രമിച്ചപ്പൊ ഒന്നു പതറി. കമന്റുകള്‍ സമയാസമയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഡിലീറ്റിയും Sentence അല്പസ്വല്പം മാറ്റം വരുത്തി പോസ്റ്റിയും ശ്രീക്കുട്ടന്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു. (...പിന്നീട് 2008ല്‍ കടുമാങ്ങാ അച്ചാറിന്റെയും തേങ്ങാച്ചമ്മന്തിയുടേയും റെസിപ്പി അടിച്ചുമാറ്റിയ യാഹൂ കമ്പനിയുടമകളെ നഗ്നരാക്കി തലമൊട്ടയടിച്ച് കണ്ണില്‍ മുളക് തേച്ച് NH47ല്‍ കൂടി കഴുതപ്പുറത്തിരുത്തി നടത്തിച്ചതറ...

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ.. രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം.. മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര.. ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും. ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം.. മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!! രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ.. നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ? ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്. അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരു...

ചരിത്രമെഴുത്തുകാര്‍

 ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ? ഞെക്കി നോക്കിയാല്‍ വലുതായി വായിക്കാം.. സുഹ്രുത്തിന്റെ ഇ മെയില്‍ കിട്ടിയത്