ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

December, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംഭവം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിണ്ടില്‍ അഥവാ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി എഴുപത്തെട്ടിലാണ് ഈ സംഭവം നടക്കുന്നത്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ലാത്ത ഒരു യുവാവ് ഒരു രാജ്യത്തിന്റെ ഹീറോ ആവുകയായിരുന്നു. സ്വീഡനിലൊക്കെ ഒരു വലിയ തരംഗമായി മാറിയ വീഡിയോ ചുവടെ..ഇങ്ങിനെയൊക്കെ 2009 അങ്ങ് കഴിഞ്ഞുപോകുന്നു..
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

ആശംസിച്ചീടാം എന്നെ ആശംസിച്ചീടാം.. ഇന്നാണല്ലോ അത്..

2006
കനത്ത മഴപെയ്യുന്ന ഒരിരുണ്ട രാത്രി‍.*(2006 ജൂണ്‍ 5 തിങ്കളാഴ്ച) സെമിനാറിനു പറ്റിയ ടോപ്പിക്ക് തപ്പിക്കൊണ്ടിരുന്ന സമയത്താണ് blogspot.com എന്ന വെബ്സൈറ്റ് യാദ്രുശ്ചികമായി കണ്ണില്‍ പെടുന്നത്. 39kbps ഡയലപ്പില്‍ ടെക്നോളജി എന്ന ബ്ലോഗു നെയ്തെടുക്കുമ്പോള്‍ സമയം പതിനൊന്നര. പിന്നീടങ്ങോട്ട് ആഴ്ചയില്‍ ഏഴെട്ടുവീതം പോസ്റ്റുകള്‍. കോപ്പി-പേസ്റ്റ് എന്ന മാന്ത്രികവിദ്യയില്‍ അന്‍പതോളം പോസ്റ്റുകള്‍ വിരിഞ്ഞത് കേവലം രണ്ട് മാസംകൊണ്ട്.. കൂട്ടുകാര്‍ക്കിടയില്‍ ശ്രീക്കുട്ടനൊരു സംഭവമായി മാറുകയായിരുന്നു.. ഇടയ്ക്കെപ്പൊഴോ ഒരു കുരുത്തംകെട്ടവന്‍ പോസ്റ്റുകളുടെയെല്ലാം ചുവട്ടില്‍ കമന്റുകളായി ഒറിജിനല്‍ പോസ്റ്റുകളുടെ ലിങ്ക് ഇട്ട് നാണം കെടുത്താന്‍ ശ്രമിച്ചപ്പൊ ഒന്നു പതറി. കമന്റുകള്‍ സമയാസമയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഡിലീറ്റിയും Sentence അല്പസ്വല്പം മാറ്റം വരുത്തി പോസ്റ്റിയും ശ്രീക്കുട്ടന്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു.
(...പിന്നീട് 2008ല്‍ കടുമാങ്ങാ അച്ചാറിന്റെയും തേങ്ങാച്ചമ്മന്തിയുടേയും റെസിപ്പി അടിച്ചുമാറ്റിയ യാഹൂ കമ്പനിയുടമകളെ നഗ്നരാക്കി തലമൊട്ടയടിച്ച് കണ്ണില്‍ മുളക് തേച്ച് NH47ല്‍ കൂടി കഴുതപ്പുറത്തിരുത്തി നടത്തിച്ചതറിഞ്ഞ് …