ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

January, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

മദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന…

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

ചില ബ്ലോഗ് ചിന്തകള്‍

ചില ബ്ലോഗ് ചിന്തകള്‍

ഇന്നലെ | ::::::::::

നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..

സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..

[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]

ഇന്ന് |::::::::::

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മര…

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....

നമ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.

ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന്‍ എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്‍‍..
എന്…

ചളുവിലേക്കെത്താന്‍ ...

ചളുവിലേക്കെത്താന്‍ ...

അതിഭീകരമായ അന്വേഷണത്തിലായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്..
അന്വേഷണം ലക്ഷ്യത്തിലെത്തിയില്ല എന്ന് ആദ്യമേ പറഞ്ഞേക്കാം.. നിങ്ങള്‍ക്ക് ചിലപ്പൊ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും..

അന്വേഷിച്ചത് ഒരു വാക്കിന്റെ അര്‍ഥമാണ് : ചളു..
ചളു..ചളു...
എന്താണ് ചളു?

[ചളു എന്ന വാക്ക് ഞാന്‍ ഓര്‍ത്തത് എന്റെ സുഹ്രുത്ത് ജയ്മോന്റെ കോളു വന്നപ്പോഴാണ്. അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള വാക്കാണെന്നു തോന്നുന്നു ചളു. ആരെന്തു പറഞ്ഞാലും പുള്ളി അപ്പൊ തുടങ്ങും ചളു ചളു എന്നു പറഞ്ഞ്.. നഴ്സറിയില്‍ പഠിക്കുമ്പൊ ആരോ കൂടോത്രം ചെയ്തതാ.. ]

അതെന്തായാലും അവിടെ നില്‍ക്കട്ടെ..
ചളുവിന്റെ അര്‍ഥം കണ്ടുപിടിക്കുകയാണല്ലോ ലക്ഷ്യം..

പാവങ്ങളുടെ സുരേഷ്ഗോപിയാണു കലാഭവന്‍ മണി എന്നു പറഞ്ഞപോലെ...
ഈ പാവം സോഫ്റ്റ്വെയര്‍ ഡവലപ്പറുടെ കണ്‍കണ്ട ദൈവം, ആപത്ബാന്ധവന്‍, ഗൂഗിളിന്റെ സന്നിധി അഭയം..

ഇതുവരെ എഴുതിയിട്ടുള്ള എല്ലാ പ്രോഗ്രാമുകളുടെയും കോഡ് എനിക്ക് കണ്ടുപിടിച്ചുതന്ന് എന്റെ മാനം രക്ഷിക്കുന്ന അങ്ങ് ഈ അനാവശ്യ പ്രാര്‍ത്ഥനയും കൈക്കൊള്ളുമെന്ന് കരുതുന്നു..

ഡബ്ല്യു ഡബ്ല്യു ഡബ്ല്യു .ഗൂഗിള്‍.കോം

http://www.google.co.in/search?q=CHALU

ദേ വ…

ഒന്നുമില്ല

കുറേനാള്‍ നിന്റെ പിറകേ നടന്നിട്ടുണ്ടെന്നത് ശരി.
എന്നുകരുതി എന്റെ തലയില്‍ കേറാനുള്ള അനുവാദമൊന്നും നിനക്ക് തന്നിട്ടില്ല. ഞാനും ഒരു മനുഷ്യനാണ്.
എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും.
എന്റെ അഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല.
നിന്റെ ചേട്ടന്‍ സംവിധാനം ചെയ്യുന്ന പ്രണയനാടകത്തില്‍ നായകനായി വേഷം കെട്ടിയാടാന്‍.. അതും നായികയായി നീയുള്ളപ്പൊ.. എനിക്ക് മനസ്സില്ല..

ജെറിമോന്റെയും നീനുവിന്റെയും സരോജിന്റെയും അനുഭവം കണ്ടിട്ടും ഞാന്‍ പഠിച്ചില്ല,.
നിന്റെ തൊലിവെളുപ്പിലും സംസാരത്തിലും സ്വയം മറന്ന് ഞാനല്‍പ്പം ഭ്രമിച്ചുപോയി.. അതെന്റെ തെറ്റ്..
ഇനിയും തെറ്റ് ആവര്‍ത്തിക്കാതെ നോക്കാന്‍ എനിക്കറിയാം..

കഴിഞ്ഞ ഡിസംബര്‍ 5നു എന്നെക്കൊണ്ട് ലീവെടുപ്പിച്ച് നീ പ്രണയത്തേപ്പറ്റി നാലഞ്ചു മണിക്കൂര്‍ ക്ലാസെടുത്തല്ലോ.. അന്നു ഞാന്‍ തിരിച്ചൊരു വാക്കുപോലും പറയാതിരുന്നത് നാവിറങ്ങിപ്പോയിട്ടോ ഹ്രുദയം തകര്‍ന്നിട്ടോ അല്ല..
നിന്നോടുള്ള സഹതാപം കൊണ്ടുമാത്രമാണ്...

മൂന്നാംകിട സിനിമകളില്‍ കാണുന്നതാണ് നിനക്ക് പ്രണയം..
24 മണിക്കൂറും നിന്നെക്കുറിച്ച് മാത്രം ഓര്‍ത്തിരുന്നാല്‍ ഇവിടുള്ള ജോലികള്‍ ആരു ചെയ്യും??

മുടിയില്‍ പച്ച പെയിന്റടിച്ച് കയ്യില്‍ രണ്ടിഞ…