2009, ഡിസംബർ 3, വ്യാഴാഴ്‌ച

ആശംസിച്ചീടാം എന്നെ ആശംസിച്ചീടാം.. ഇന്നാണല്ലോ അത്..


2006
കനത്ത മഴപെയ്യുന്ന ഒരിരുണ്ട രാത്രി‍.*(2006 ജൂണ്‍ 5 തിങ്കളാഴ്ച) സെമിനാറിനു പറ്റിയ ടോപ്പിക്ക് തപ്പിക്കൊണ്ടിരുന്ന സമയത്താണ് blogspot.com എന്ന വെബ്സൈറ്റ് യാദ്രുശ്ചികമായി കണ്ണില്‍ പെടുന്നത്. 39kbps ഡയലപ്പില്‍ ടെക്നോളജി എന്ന ബ്ലോഗു നെയ്തെടുക്കുമ്പോള്‍ സമയം പതിനൊന്നര. പിന്നീടങ്ങോട്ട് ആഴ്ചയില്‍ ഏഴെട്ടുവീതം പോസ്റ്റുകള്‍. കോപ്പി-പേസ്റ്റ് എന്ന മാന്ത്രികവിദ്യയില്‍ അന്‍പതോളം പോസ്റ്റുകള്‍ വിരിഞ്ഞത് കേവലം രണ്ട് മാസംകൊണ്ട്.. കൂട്ടുകാര്‍ക്കിടയില്‍ ശ്രീക്കുട്ടനൊരു സംഭവമായി മാറുകയായിരുന്നു.. ഇടയ്ക്കെപ്പൊഴോ ഒരു കുരുത്തംകെട്ടവന്‍ പോസ്റ്റുകളുടെയെല്ലാം ചുവട്ടില്‍ കമന്റുകളായി ഒറിജിനല്‍ പോസ്റ്റുകളുടെ ലിങ്ക് ഇട്ട് നാണം കെടുത്താന്‍ ശ്രമിച്ചപ്പൊ ഒന്നു പതറി. കമന്റുകള്‍ സമയാസമയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഡിലീറ്റിയും Sentence അല്പസ്വല്പം മാറ്റം വരുത്തി പോസ്റ്റിയും ശ്രീക്കുട്ടന്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു.
(...പിന്നീട് 2008ല്‍ കടുമാങ്ങാ അച്ചാറിന്റെയും തേങ്ങാച്ചമ്മന്തിയുടേയും റെസിപ്പി അടിച്ചുമാറ്റിയ യാഹൂ കമ്പനിയുടമകളെ നഗ്നരാക്കി തലമൊട്ടയടിച്ച് കണ്ണില്‍ മുളക് തേച്ച് NH47ല്‍ കൂടി കഴുതപ്പുറത്തിരുത്തി നടത്തിച്ചതറിഞ്ഞ് പേടിച്ച് ഈ ബ്ലോഗ് ഡിലീറ്റി...സോറി, ലിങ്ക് തരാന്‍ നിര്‍വ്വാഹമില്ല..)


2007
ഇടപ്പള്ളിമാമാങ്കം മെയിലില്‍ വന്നു, ആദ്യം വായിച്ച മലയാളം ബ്ലോഗ് ക്രുതി. ബി.ടെക്ക് ഫൈനലിയറിലുള്ള ഓരോരുത്തരും ഇത് സ്വന്തം പേരിലാക്കി ഫോര്‍വേര്‍ഡിക്കൊണ്ടിരുന്നു.. ഇതിനിടയ്ക്കെപ്പൊഴോ ബ്ലോഗ്സ്പോട്ട്, ബ്ലോഗറായി, അതും ഗൂഗിളിന്റെ കയ്യിലായി.. 39kbps ഡയലപ്പ് Airtel GPRSന് വഴിമാറി.. ബി.ടെക്ക് passout ആയി**.. ലൈഫ് ഏതാണ്ട് ഇതുപോലെ.. അന്നും ഒരു മലയാളം ബ്ലോഗ് കണ്ടിട്ടുണ്ടായിരുന്നില്ല.2008
ഇടപ്പള്ളിമാമാങ്കം വീണ്ടും വന്നു, ചുവട്ടില്‍ മൊത്തംചില്ലറയിലേക്കുള്ള ലിങ്ക് സഹിതം. അവിടന്ന് കൊടകരയിലേക്കും ഭരണങ്ങാനത്തേക്കും ബെര്‍ളിത്തരങ്ങളിലേക്കും ബ്രിജ് വിഹാരത്തിലേക്കും മറ്റും.. അവിടന്ന് യുണീക്കോഡിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഒടുവില്‍..

ഡിസംബര്‍ 3 ബുധനാഴ്ച*** മുതല്‍ http://njansreekuttan.blogspot.com എന്ന ബ്ലോഗില്‍ ബെര്‍ളിത്തരങ്ങളുടെ സൈഡിലെ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്ത അഞ്ജലി ഓള്‍ഡ് ലിപിയും കീമാനും വച്ച് ചകപുകാ പോസ്റ്റിട്ടുതുടങ്ങി. ദിവസം ഒന്നുവീതം ഒന്നര മാസം.. വെടി തീര്‍ന്നു.. ( ഇനി പോസ്റ്റാന്‍ മിച്ചമുള്ളത് ഒബാമയുടെ വിദേശനയങ്ങളേക്കുറിച്ചും ഗൂഗിളിന്റെ പുതിയ പ്രോഗ്രാമിങ്ങ് ലാംഗ്വേജിനേക്കുറിച്ചും**** ഉള്ള ഏതാനും ലേഖനങ്ങളും രാഹുല്‍ ഗാന്ധിയ്ക്കുള്ള ഒരു കത്തും മാത്രം..)


2009
നോക്കണേ, ഒരാവേശത്തിനു ബ്ലോഗ് തുടങ്ങാന്‍ പറ്റും, പക്ഷേ വേറേ ഒന്‍പത് ആവേശംകൊണ്ട് പോസ്റ്റിടാന്‍ പറ്റുമോ? പറ്റില്ല, അതാണല്ലോ അതിന്റെയൊരിത്. ആശയദാരിദ്ര്യത്തിനൊപ്പം കുഴിമടിയും ചേര്‍ന്നപ്പോഴാണ് പതിവുപോലെ വാലും തലയുമില്ലാതെ “ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികമാണേ.. എന്നെ ആശംസിക്കൂ, പ്ലീസ്” എന്ന് ഈ പോസ്റ്റിടേണ്ടി വന്നത്. ഞാന്‍ ദൈവങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന എന്റെ 7 ഫോളോവേഴ്സിനും ഇതുവഴി വന്നവര്‍ക്കും 9791***** നന്ദി.. ആദ്യമായി കമന്റിട്ട തിന്റുവിനേയും പ്രാണവായുപോലെ കമന്റു പ്രോത്സാഹനം നല്‍കിയ ശ്രീയേയും നേരില്‍ കണ്ടിട്ടില്ലാത്ത അനേകം സുഹ്രുത്തുക്കളേയുമൊക്കെ നമുക്ക് അങ്ങിനെ മറക്കാന്‍ പറ്റുമോ?

അതെ, എനിക്ക് എന്റെ ആശംസകള്‍..
- വിനയന്‍ ശ്രീക്കുട്ടന്‍ :)*വിനോദയാത്ര സിനിമ കണ്ടതിനു ശേഷം ഇത് സാധാരണയായി പ്രയോഗിക്കാറുണ്ട്.
**yearout എന്നൊക്കെ ശത്രുക്കള്‍ പറയും.
***ഇത് ടാസ്ക്ബാറിലെ റ്റൈമില്‍ ക്ലിക്കി കണ്ടുപിടിച്ചതാണ്.
****GO എന്നാണിതിന്റെ പേര്. ലിങ്കില്‍ ക്ലിക്കിയാല്‍ ഡീറ്റെയിത്സ് അറിയാം.
*****ഹിറ്റ് ഹിറ്റ്.. പേജ് ഹിറ്റ്.. ഇതില്‍ 9000 ഞാന്‍ തന്നെ പേജ് റീഫ്രഷ് ചെയ്തു നേടിയതാണ് :)

8 Comments:

രായപ്പൻ പറഞ്ഞു...

ഹ ഹ ഹ.... എന്തായാലും ആശംസകള്‍....

കണ്ണനുണ്ണി പറഞ്ഞു...

ഹഹ എന്റെയും ആശംസകള്‍

ശ്രീ പറഞ്ഞു...

ഹ ഹ. വാര്‍ഷിക പോസ്റ്റ് ചിരിപ്പിച്ചു, ശ്രീക്കുട്ടാ. ആശംസകള്‍!

നന്ദകുമാര്‍ പറഞ്ഞു...

ഷ്രീയേട്ടാ ആശംസകള്‍ :)

sunil പറഞ്ഞു...

oho nadakkatte..

ഏ.ആര്‍. നജീം പറഞ്ഞു...

ഓഹോ.... അങ്ങിനെ കറങ്ങിത്തിരിഞ്ഞു വന്നപ്പോഴല്ലെ, കാര്യം മനസ്സിലായേ....

ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

ശ്രീകുട്ടാ എന്റെയും അശംസകള്‍...


Mr. Bond

jyo പറഞ്ഞു...

എന്റെയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?