ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ ..

പ്രണയം കലക്കിത്തന്ന 2008ന്..
ജോലി വാങ്ങിത്തന്ന 2008ന്...
പിന്നെ അതു കളഞ്ഞതിന്..
വീണ്ടും അത് വാങ്ങി തന്നതിന്..

തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്..
കൊല്ലം-എറണാകുളം പാസഞ്ചറിന്..
കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്..
എന്നും കാണുന്ന യാത്രക്കാര്‍ക്ക്..

ഇവിടെയെത്തിച്ച ഡിസംബറിന്..

ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും..
കീമാനും വരമൊഴിക്കും..
ചിന്തയ്ക്കും പല പല മൊഴികള്‍ക്കും...
പുതുവത്സരാശംസകള്‍ ...

ബ്ലോഗു പുലികള്‍ക്ക്...
ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ...
നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും...
കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും...
പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും...
കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ
ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ...
ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും..
എന്റെ പുതുവത്സരാശംസകള്‍..


പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും...
ഞാന്‍ ആശംസ നേരാത്തവര്‍ക്കും..
എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....
|

|

|

|

|

|

|


ഇനി ആരേലും ഉണ്ടോ??..
കരയണ്ടാ..
ഇന്നാ പിടിച്ചോ...
നൂറു നൂറ് പുതുവത്സരാശംസകള്‍


നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണീ കുറിപ്പ്..

ചന്തിരാ എന്നു പ്രായക്കൂടുതലുള്ളവരും ചന്ദ്രാ എന്നു സമപ്രായക്കാരും ചന്ദ്രന്‍ ചേട്ടാ, ചന്ദ്രന്‍ സാറ്, ചന്ദ്രനാശാന്‍ എങ്ങിനെ സാദാ ജനങ്ങളും വിളിക്കുന്ന വെറും C.K. ചന്ദ്രശേഖരന്‍ നായര്‍. ജോലി എന്താണെന്നു പറയാന്‍ കുറച്ചു പാടാണ്. കാരണം ഓരോ തവണ ഇദ്ദേഹത്തെ കാണുമ്പോഴും പുതിയ പുതിയ ജോലികളിലായിരിക്കും. റബര്‍ വെട്ട്, ചിട്ടി, മണി ചെയിന്‍, ട്യൂഷന്‍, ഇത്യാദികള്‍ക്കു പുറമേ അമ്പലത്തിലെ ഉത്സവം, നാട്ടില്‍ ഓണാഘോഷം തുടങ്ങിയവയുടെയെല്ലാം ഉത്സാഹക്കമ്മറ്റി പ്രസിഡന്റ് ( ഉത്സാഹ കമ്മറ്റി എന്നേ പറയാന്‍ പറ്റൂ.. ഉത്തരവാദിത്വം ങൂം ഹൂം.. ), ഒപ്പം രാഷ്ട്രീയം എന്നിങ്ങനെ വിവിധമേഖലകളില്‍...
ആണാണെങ്കില്‍ അല്പം കുടി, വലി, മുറുക്ക് ഇതെല്ലാം വേണമെന്നു പറയുന്നവര്‍ക്ക് ഇദ്ദേഹമാണ് മാത്രുക.

ഞാന്‍ ഷാപ്പില്‍ പോകൂലാ..
പോയാലും കുടിക്കൂലാ..
കുടിച്ചാലും ആടൂലാ...
ആടിയാലും വീഴൂലാ..
വീണാലും ച്ഛര്‍ദ്ദിക്കൂലാ..

എന്നു കിടന്നു ച്ഛര്‍ദ്ദിച്ചുകൊണ്ട് പറയുന്ന മഹാന്‍..
(ആരോടൊക്കെയോ നന്ദി..)
പുകവലിച്ചാല്‍ ശരീരത്തിനുള്ളിലെ അണുക്കള്‍ നശിക്കുന്നു എന്ന് ഉദാ…

ക്രിസ്തുമസ് ആശംസകള്‍

രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയില്‍ ...

വയ്യാ.. ..

ഇതൊക്കെ എന്തിനാ ഞാന്‍ വെറുതേ എഴുതിവെക്കുന്നെ..എല്ലാര്‍ക്കും അറിയാവുന്ന കാര്യമല്ലേ..

ടിവിയില്.. റേഡിയോവില്.. പത്രത്തില്... ഉള്ള മാസികകളിലെല്ലാം.. ഇതു തന്നെയല്ലേ കാണുന്നത്, കേള്‍ക്കുന്നത്..

അതേന്നെ... ഇനി ക്രിസ്തുമസിനെപ്പറ്റി എല്ലാരും അറിയാന്‍ ഞാന്‍ പറഞ്ഞിട്ടുവേണോ...


ക്രിസ്തുമസ് ആശംസകള്‍..


* * * * * * * * * * * * *

ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്ത 31നു പാതിരാത്രി ന്യൂഇയര്‍ ആഘോഷിച്ചു ബോധം കെട്ടു വീണ്, ഒന്നാംതിയതി കിടന്ന് ഉറങ്ങിത്തീര്‍ക്കുന്നതു വരെ നീളുന്ന ആഘോഷപരിപാടികള്‍...

കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന..

ഒരു നിമിഷം ഓര്‍ക്കുക... പ്രാര്‍ത്ഥിക്കുക..

തമ്മില്‍ തല്ലിയും മദ്യപിച്ചു ലക്കില്ലാതെ വാഹനമോടിച്ചും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ജീവിതങ്ങളേക്കുറിച്ച്...
_ _ _ _ _ _ _ _ _ _ _ _ _ _

27/dec/2008

ഇന്നത്തെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..


25നു വൈകിട്ട് 6.00 നും 6.15നും ഇടയില്‍ നാലുപേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇതു പോസ്റ്റാതിരിക്കാന…

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം രണ്ട്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

ആദ്യഭാഗം വായിക്കാത്തവര്‍ക്ക് ഇവിടെ ഭാഗം ഒന്ന്

എന്തുവാടേയ്.. ഇവിടെ പതിവില്ലാത്ത ഒരു കറക്കം...
ആലോചിച്ചുനിന്ന ജെറിമോന്‍ ആദ്യം അതു കേട്ടില്ല. തലയില്‍ ഒരു തട്ടുകിട്ടിയപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കി. “നേരം ഒന്‍പതു കഴിഞ്ഞു.. ഇവിടെ നിന്നാല്‍ മതിയോ..“ ഒരുതരം ആക്കിയ ചിരിയോടെ കുട്ടന്‍. ഞാനിവിടെയുണ്ടെന്ന് ഇവനെങ്ങനെ അറിഞ്ഞു.. ഏതായാലും സമയം കളയുന്നില്ല.. നേരേ വിട്ടു.. ഇന്ദ്രപ്രസ്ഥത്തിലേക്ക്.

രംഗം നാല് : ഇന്ദ്രപ്രസ്ഥം

ഹ്രുദയം നിറയെ പ്രണയവും മനസ് നിറയെ സ്വപ്നങ്ങളുമായി ജെറിമോന്‍ തന്റെ ഇരിപ്പിടത്തില്‍ ശയിച്ചു. എങ്ങും കാക്രി പീക്രി ശബ്ദങ്ങള്‍. കേരള നിയമസഭയേപ്പോലും നാണിപ്പിക്കുന്ന തരം കൂവലും ബഹളവും. ഈ സഭയിലെ ചില ബുദ്ധിജീവികള്‍ ചേര്‍ന്നാണ് ദേവലോകം ഭരിക്കുന്നത്. ഓഡിയോ ആന്‍ഡ് വീഡിയോ സിസ്റ്റം എഞ്ചിനീയറിങ്ങ് പഠിപ്പിക്കുന്ന മനോഹരന്‍ സാറെത്തി. വന്നപാടെ ടെലിവിഷന്‍ സര്‍ക്യൂട്ടും ഹൈ ഫൈ സിസ്റ്റവും എടുത്തിട്ട് പെരുമാറുന്നു. ഇതൊക്കെ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴണേ..
ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കുറച്ചു സര്‍ക്യൂട്ടുകളും സൂത്രവാക്യങ്ങളും പരീക്ഷയെ നേരിടാന്‍ വേണ്ടി മാത്രം മനപ്പാഠമാക്കാന…

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി.. ഭാഗം ഒന്ന്

നര്‍മ്മപൂര്‍വ്വമൊരു പ്രണയമൊഴി...

വായനക്കാരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് ഇത്തവണ ഞാന്‍ അവതരിപ്പിക്കുന്നത് ഒരു കഥ - കം - ബാലെ ആണ്. ഇതു വായിക്കുന്തോറും ഇതേ ടൈപ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. തികച്ചും സ്വാഭാവികം മാത്രമാണത്...
കാരണം ഇത് ഞാന്‍ അടിച്ചുമാറ്റി കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ വരുത്തി മാക്സിമം അലമ്പാക്കി മാറ്റിയ ഒരു കഥയാണ്. ( ഇതിന്റെ പഴയ രൂപം 2002ല്‍ എഴുതിയ എന്റെ സുഹ്രുത്തിനു (രജീഷ്) നന്ദി. )

ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന പലരുമായും പല ബന്ധങ്ങളും ഉണ്ട്. അഥവാ ബന്ധമില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്തായിരുന്നു ആ ബന്ധം എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല..

രംഗം ഒന്ന് : എയര്‍പോര്‍ട്ട്.

ദൈവത്തിന്റെയും ഇപ്പൊ വിശുദ്ധരുടേയും സ്വന്തം നാട്ടിലെ പ്രശസ്തമായൊരു പുഴയുടെ തീരത്തുള്ള ഒരു ബസ്റ്റോപ്പ്.
സമയം 8.25am.
നൂറ്റന്‍പതു മീറ്റര്‍ നീളമുള്ള നാലുവരിപ്പാതയിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു. സമൂഹം ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ഹതഭാഗ്യര്‍ എന്തോ പ്രതീക്ഷിച്ചു നില്‍ക്കുന്നു. അവര്‍ക്ക് പോകാനുള്ള വാഹനം എത്തിയിട്ടില്…

ഇന്ന് : ഞായറാഴ്ച്ച

സ്വാമിയേയ്.... ശരണമയ്യപ്പാ...
കലിയുഗ വരദനേയ്..... ശരണമയ്യപ്പാ...

സ്വാമിയേ...അയ്യപ്പോ....
അയ്യപ്പോ...സ്വാമിയേ....

ഇതാരപ്പാ...ഈ കൊച്ചുവെളുപ്പാന്‍കാലത്ത് ശബരിമലയ്ക്ക് പോകാന്‍.. ഞായറാഴ്ച അയല്വക്കത്തേ അയ്യപ്പന്‍ ചേട്ടനും സംഘവും മലയ്ക്കുപോകുമെന്നു പറഞ്ഞിരുന്നു... പക്ഷേ..അതിരാവിലെ..
മൊബൈലെടുത്ത് സമയം നോക്കി..ങേ....

21-Dec-08
11:17am

ഓഹോ..അപ്പൊ അതാണ് കാര്യം..ഉച്ചയായി...മുറിതുറന്ന് പുറത്ത് കടന്നപ്പൊ അസാധാരണ ഭാവത്തോടെ പിതാശ്രീ ഒരു നോട്ടം. ടിവിയില്‍ ക്രിക്കറ്റ്.. പീറ്റേഴ്സണും കുക്കും ഓടിക്കളിക്കുന്നു.. എത്രയായി??.. നാല്പ്ത്തി... ആ.. രണ്ടുവിക്കറ്റ് പോയി...

“ദേ....അദ്ദേഹം തലപൊക്കി..വല്ലോം കൊട്...” സോഫായില്‍നിന്ന് തലചെരിച്ച് അടുക്കള ലക്ഷ്യമാക്കി പിതാശ്രീയുടെ ഡയലോഗ്.. അടുക്കളയില്‍ നിന്നും മറുപടി വരും മുന്‍പ് ഞാന്‍ പോയി ബാത്രൂമില്‍ കയറി..
അടുക്കളയില്‍ ചെന്നപ്പൊ പപ്പടം കാച്ചുന്ന സ്മെല്ല്... കലിപ്പ് തന്നെ.. ”നേരം വെളുത്ത് ഉച്ചയായി.. ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലൊ.. ഇവിടെയാര്‍ക്കും. ഒരിറ്റ് വെള്ളം കുടിച്ചിട്ട് പത്തു പതിനഞ്ച് മണിക്കൂറായെന്ന് അറിയാമോ..“

“ആരു പറഞ്ഞു വിളിച്ചില്ലെന്ന്..“ അമ്മ ചൂടായി.“ഉരുട്ടിയിട്ട…

പുതിയ സുഹ്രുത്തുക്കള്‍

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കുന്നതു മുതല്‍ ട്രെയിനിലോ ബസിലോ കയറിപ്പറ്റി 9.25നു ഓഫീസില്‍ എത്തുന്നതുവരെ ഒരു മാരത്തണ്‍ ഓട്ടമാണ് നടത്തുന്നത്. രാവിലെ കുളിച്ചു മിനുങ്ങി റെഡിയായി അമ്മയുടെ സ്പെഷല്‍ ചായ* കുടിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോളായിരിക്കും 6.25ന്റെ തിര്യൊന്തോരം ഫാസ്റ്റ് റ്റാറ്റാ പറഞ്ഞു പോകുന്നത്.പിന്നെ അടുത്ത സൂപ്പര്‍ ഫാസ്റ്റ് തടഞ്ഞു നിര്‍ത്തി കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ കറക്ട് 7.05. രാവിലെ ചായ റെയില്‍വേ സ്റ്റേഷനില്‍നിന്നാക്കിയാല്‍ ഫാസ്റ്റും സൂപ്പറും തമ്മിലുള്ള ഏഴുരൂപ ഡിഫറന്‍സ് ഇല്ലാതാക്കാം. പക്ഷേ വീട്ടില്‍നിന്നും ആ ചായ കുടിച്ചില്ലെങ്കില്‍ എന്തൊ..അന്നു മുഴുവന്‍ തലവേദനയാണ്. അല്ലെങ്കിലും ആ ചായയുടെ വാലില്‍ കെട്ടാന്‍ കൊള്ളാമോ റെയില്‍വേ സ്റ്റേഷനില്‍ കിട്ടുന്ന ചായ!!.??

[ ഞങ്ങടെ തൊടുപുഴ മുത്തപ്പന്റെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ നിങ്ങടെ അരുവിത്തുറ വല്ല്യച്ചന്‍ എന്ന് ഒരു തൊടുപുഴക്കാരന്‍ ഈരാറ്റുപേട്ടക്കാരനോട് ചോദിച്ച കഥ ഞാനിപ്പൊ ഓര്‍ത്തു. ]

6.50ന്റെ ട്രെയിന്‍ ഒരു ദിവസം പോലും ലേറ്റാവാതെ കറക്ടായിട്ട് 7.30നു വരുന്നതുകൊണ്ട് സ്റ്റേഷനില്‍ ചെന്നിട്…

കമന്റുകള്‍ .. പിന്നൊരു കവിത

മലയാള ബ്ലോഗ് സാഹിത്യത്തിലെ ചില വന്‍മരങ്ങളുടെ ബ്ലോഗ് മുഴുവന്‍ അരിച്ചുപെറുക്കിയതില്‍ നിന്നും മനസിലാക്കിയ വളരെ ശ്രദ്ധേയമായ ഒരു കാര്യം പോസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കാനും വിമര്‍ശിച്ച് വിമര്‍ശിച്ച് ഓടിക്കാനും കമന്റുകള്‍ക്കുള്ള കഴിവാണ്.
ഞാന്‍ കഴിഞ്ഞ കൊല്ലം വരെ വിചാരിച്ചിരുന്നത് മലയാളത്തില്‍ ബ്ലോഗുന്നതു മുഴുവന്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഉള്ള കുറച്ചു ചേട്ടന്മാരാണെന്നാ..‍.എല്ലാ പോസ്റ്റും വായിച്ചുനോക്കി കമന്റുന്നതിനു അവര്‍ക്ക് സമയം തികയുന്നുണ്ടോ എന്നും ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. പിന്നെ പിന്നെയല്ലേ മനസിലായത് കേരളത്തിലെ ഓരോ പഞ്ചായത്തിലും പതിനായിരം ബ്ലോഗര്‍മാരുണ്ടെന്നും ഇവരു തമ്മില്‍ വലിയ സ്നേഹമാണെന്നും. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരുള്ള ഇക്കാലത്ത് എല്ലാ പോസ്റ്റുകളും വായിക്കാന്‍ പറ്റുമോ? വായിച്ചാല്‍തന്നെ ഇതിനു മുഴുവന്‍ കമന്റിടാന്‍ ആര്‍ക്കാ നേരം?.ഇതു മാത്രമല്ലല്ലൊ പണി.

ബ്ലോഗില്‍ പിച്ചവച്ചു പോസ്റ്റിത്തുടങ്ങുന്ന ഏതു പിഞ്ചു കുഞ്ഞിന്റെയും സ്വപ്നമാണ് വിശാലമനസ്കന്‍എന്ന ബ്ലോഗറും അദേഹത്തിന്റെകൊടകര പുരാണവും .
ഇനി മഹാമനസ്കന്‍ എന്നു പേരിട്ടു അതിലും വല്യ കോട്ടയം പുരാണം തുടങ്ങിയാല…

ഒരു സെമിഫൈനല്‍

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എത്തിയിരിക്കുന്നു..ബി ജെ പി ക്ക് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്താനായി.ഡല്‍ഹിയിലും മിസോറമിലും പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്റ്റസിന്റെ വിജയം വസുന്ധര രാജെക്കുള്ള കനത്ത തിരിച്ചടിയായി.
ഈ അഞ്ചു വിജയങ്ങളും ദേശീയ പാര്‍ട്ടികള്‍ക്കാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.ജനങ്ങളുടെ മനസ്സറിഞ്ഞു ഭരണം നടത്തിയാല്‍ തിരഞ്ഞെടുപ്പൊന്നും അത്ര വലിയ സംഭവങ്ങളല്ലെന്നു മുന്‍പു ശ്രീ.നരേന്ദ്ര മോഡി തെളിയിച്ചതാണ്. ദാ ഇപ്പൊ ശ്രീമതി.ഷീലാ ദീക്ഷിത്തും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി മുഖ്യമന്ത്രിമാരും തെളിയിക്കുന്നു..

പത്തു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഉള്ളി വില കൂടിയത് ബി ജെ പി യുടെ ഭരണ പരാജയം ആണെന്നു പറഞ്ഞായിരുന്നു.ഇനി പഴയതിന്റെ മൂന്നിരട്ടി വില ഉള്ളിക്ക് ആയാലും ജനം അവരെ വിജയിപ്പിക്കും.ഇത്രയും മികച്ച ഒരു ഭരണത്തിലേക്കു നയിക്കാന്‍ അവരുടെ കയ്യില്‍ എന്തു മാജിക്കാണ്..

അതുപോലെ മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും.ഛത്തീസ്ഗഡില്‍ രമണ്‍ സിങ് ഏതാണ്ട് അതേപോലെ തന്നെ.എനിക്കു തോന്നുന്നത് കോണ്‍ഗ്രസിനേക്കാള…

ഓര്‍മ്മയില്‍ നിന്നും - 3

എന്റെ സ്കൂള്‍, കോളേജ് ജീവിതത്തേപ്പറ്റി എന്തെങ്കിലുമൊക്കെ എഴുതി ചുമ്മാ പോസ്റ്റണമെന്നു തോന്നിയത് കഴിഞ്ഞദിവസം പോളി സുഹ്രുത്ത് സാജനുമായി ചാറ്റിയപ്പോഴാണ് (അളിയനിപ്പൊ കുവൈറ്റിലാണ്.. ക്രിസ്മസിനു നാട്ടിലെത്തുമെന്നു പറഞ്ഞു).പഴയ പോളി കഥകള്‍ പറഞ്ഞു പറഞ്ഞു നൊസ്റ്റാള്‍ജിക് ആയിട്ട് നാട്ടിലെത്തി, ഒന്നു കൂടാന്‍ നമ്പറും മേടിച്ചിട്ടുണ്ട്.(എത്തിയില്ല എന്നു തോന്നുന്നു..വിളിച്ചില്ലല്ലോ...).
എന്റെ കുറേ ഏറെ കഥകളില്‍ മെയിന്‍ കഥാപാത്രം ആവാന്‍ പോകുന്നത് നമ്മുടെ പോളിയാണ്.
ഒരു മധ്യവര്‍ഗ്ഗ പോളി വിദ്യാര്‍ത്ഥിയായി ജീവിച്ചയാളിനെ സംബന്ധിച്ചിടത്തോളം ഒരു 20-25 കൊല്ലം
ബ്ലോഗാനുള്ളത് പുട്ടുപോലെ കിട്ടും.അമ്മാതിരി സംഭവങ്ങളല്ലേ അവിടെ ദിനവും അരങ്ങേറുന്നത്.
മധ്യവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണന്നല്ലേ..വിശദീകരിക്കാം..
ഫ്രണ്ട് ബഞ്ചിനും ബാക്ക് ബഞ്ചിനും ഇടയില്‍ ഇരുന്ന് ക്ലാസില്‍ ഉറക്കം തൂങ്ങുന്നവര്‍ എന്നു മാത്രം അല്ല..പിന്നെയൊ....

strike ആണെന്ന് അറിയുമ്പൊളെ ഐശ്വര്യ തിയേറ്ററിലെ പടം ഏതാണെന്ന് അന്വേഷിച്ച് സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നവര്‍...

കോളേജില്‍ അടിയുണ്ടായാല്‍ ഏറ്റവും മുന്നില്‍ നിന്നു തന്നെ അതു കാണണം എന്നു നിര്‍ബ്ബന്ധമുള…

ഓര്‍മ്മയില്‍ നിന്നും - 2

സാമാന്യം തെറ്റില്ലാതെ മാര്‍ക്കോടെ പഠിച്ചുകൊണ്ടിരുന്ന എന്റെ ലൈഫ് കമ്പ്ലീറ്റായി ചേഞ്ചായത് ടെക്നിക്കല്‍ സ്ക്കൂളില്‍ പോണം എന്ന എന്റെ വാശിയുടെ ഫലമായിട്ടായിരുന്നു.ബസ്സില്‍ കേറി പോകുക എന്നതും സ്വല്‍പ്പം തരികിട കാണിച്ചാലും ആരും അറിയില്ല എന്ന തോന്നലുകൊണ്ടും അവിടെ ചെന്ന എനിക്ക് യഥാര്‍ത്ഥ തരികിടകളേ അടുത്തുകാണാനും ചില അക്രമങ്ങള്‍ പഠിക്കാനും കഴിഞ്ഞു എന്നു
പറഞ്ഞാല്‍ മതിയല്ലോ..

ചിലത് സാമ്പിള് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്നു...
ഏതാണ്ടൊരു ഒന്‍പതാം ക്ലാസ്സുവരെ പോണ വഴി പോകട്ടെ..മാക്സിമം അര്‍മ്മാദിക്കുക എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ജീവിതത്തില്‍ അല്‍പ്പം മാറ്റം വന്നതും ജീവിതത്തിലെ ഏറ്റവും പ്രധാന ആവശ്യം ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിച്ചെടുക്കുക എന്നതായി മാറുകയും ചെയ്തതിനു കാരണം ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.എന്തൊ കാര്യത്തിനു പ്രിന്‍സിപ്പാളിന്റെ മുന്‍പില്‍ ചെന്നുപെട്ട എന്നോട്, “എന്താ നിന്റെ ഉദ്ദേശം.. ഇതോടെ നിര്‍ത്താനാണൊ പോക്ക്.. ഇതു കഴിഞ്ഞെന്താവാനാ പ്ലാന്‍ ”എന്ന ചോദ്യത്തിനു ഒരു പോളിടെക്നിക്കില്‍ അഡ്മിഷന്‍ മേടിക്കുക എന്നതാണു പരമ പ്രധാനമായ ഉദ്ദേശം എന്നു തുറന്നു പറഞ്ഞ എന്നെ അദ്ദേഹം വളരെ അ…

ഓര്‍മ്മയില്‍ നിന്നും

ഏതാണ്ട് പത്തിരുപത്തിനാലു കൊല്ലം മുന്‍പ് കോട്ടയം ജില്ലയിലെ പാലായില്‍ അധികം പബ്ലിസിറ്റി ഒന്നും കൊടുക്കാതെ എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി..(പിന്നീട് തലവേദന ആയെങ്കിലും..)ഞാന്‍ അവതരിച്ചു.

അമ്മാവന്മാരുടെ പ്രിയപ്പെട്ട മരുമോനായി,വലിയച്ഛന്റെയും വല്യമ്മയുടെയും പേടിസ്വപ്നമായി!!, നാലഞ്ചു വര്‍ഷം (ഇസ്കൂലി പൊണ ബരെ) നടന്നു. അക്കാലത്ത് എന്റെ ഏറ്റവും വലിയ വിനോദം അമ്മൂമ്മയെ കല്യാണം കഴിക്കുക എന്നതായിരുന്നു. പ്ലാസ്റ്റിക് വള്ളികൊണ്ടുള്ള താലി കെട്ടലും പിന്നെ കാപ്പി ഇലയില്‍ ഉള്ള സദ്യയും... സദ്യ എന്നു പറഞ്ഞാല്‍ നല്ല ഒന്നാന്തരം സദ്യ.., റബര്‍ക്കുരു‍, പൊട്ടിയ കുപ്പിയുടെ അടപ്പ്,പഴയ ചട്ടുകം,ഒടിഞ്ഞ സ്പൂണ്,പാട്ട ഇതെല്ലാമുണ്ടെങ്കില്‍ ഞാന്‍ ഉഗ്രന്‍ സദ്യ ഉണ്ടാക്കുമായിരുന്നു.. ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം തമ്മില്‍ പിണങ്ങി ഞാന്‍ ഉണക്കമടലിനു തല്ലു കൊടുക്കുന്നതോടെ ഒരു ദിവസത്തെ വിവാഹജീവിതം അവസാനിപ്പിച്ച് അമ്മൂമ്മ ഡൈവൊഴ്സു ചെയ്തു പിരിയുകയാണു പതിവ്.ദിവസവും ആവര്‍ത്തിക്കുന്ന ഇത് ഒരിക്കലും എനിക്കോ അമ്മൂമ്മയ്ക്കൊ ഒരു മടുപ്പും ഉണ്ടാക്കിയില്ല.ഒരു മകന്‍ ഇല്ലാത്ത്തു കൊണ്ടാണോ ആവോ എന്റെ എല്ലാ മണ്ടത്തരങ്ങള്‍ക്കും സപ്പോര്‍ട…

ചുമ്മാ..ഒരു പോസ്റ്റ്

ഹോ..അങ്ങനെ ഒരു മലയാളം ബ്ലൊഗ് ഉണ്ടാക്കി..കുറെ നാളായി വിചാരിക്കുന്നതാ ഒരു മലയാളം ബ്ലൊഗ് തുടങ്ങണം തുടങ്ങണം എന്നു.കാര്യം ഇവിടെ രണ്ടു കൊല്ലം ആയെങ്കിലും ഇംഗ്ഗ്ലീഷില്‍ നല്ല ഒരു വാക്യം പൊലും ടൈപ്പു ചെയ്യ്യാന്‍ കിട്ടുന്നില്ല.ഇംഗ്ഗ്ലീഷ് വല്യ പിടി ഇല്ല എന്നുവച്ച് ഞാന്‍ ഇവിടെ മലയാളം കവിതയൊ സാഹിത്യമൊ എഴുതും എ്ന്നുമല്ല.കയ്യില്‍ വരുന്നത് എന്തും എഴുതും.ആരു വായിക്കാനാ..

ആദ്യത്തെ ദിവസം:ഇന്നലെ തന്നെ എന്റെ നാലഞ്ച്ച് മണിക്കൂര്‍ ഇവിടെ തന്നെ ആരുന്നു.എനിക്ക് ഇഷ്ടമുള്ള പേരുകളെല്ലാം (എന്തിനു കട്ട തെറി പോലും) ശരിക്കും..നേരത്തെ ആംമ്പിള്ളേരു കൊണ്ടുപോയി എന്നു പറഞതുകൊണ്ട് പേരിടാന്‍ കുറെ സമയം എടുത്തു . ഒരു വിധം പേജു ശരിയാക്കിയപ്പൊ വൈകി.എന്നാ പിന്നെ നാളെ ആവട്ടെ എന്നു വച്ചു.മൊഴി കീമാപ്പ് വച്ചിട്ടാ ടൈപ്പു ചെയ്യുന്നത്.വേറെ വല്ല വഴിയുമുണ്ടൊ ആവൊ.ദിവസവും ഒരു മണിക്കൂറെങ്കിലും മാറ്റിവച്ചാലേ ഇതു നടക്കു..അതുകൊണ്ടു തന്നെ എന്നും പോസ്റ്റ് ചെയ്യാന്‍ പാടാ..ശ്രമിച്ചു നോക്കാം.