ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംഭവം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിണ്ടില്‍ അഥവാ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി എഴുപത്തെട്ടിലാണ് ഈ സംഭവം നടക്കുന്നത്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ലാത്ത ഒരു യുവാവ് ഒരു രാജ്യത്തിന്റെ ഹീറോ ആവുകയായിരുന്നു. സ്വീഡനിലൊക്കെ ഒരു വലിയ തരംഗമായി മാറിയ വീഡിയോ ചുവടെ..



ഇങ്ങിനെയൊക്കെ 2009 അങ്ങ് കഴിഞ്ഞുപോകുന്നു..
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

ആശംസിച്ചീടാം എന്നെ ആശംസിച്ചീടാം.. ഇന്നാണല്ലോ അത്..

2006
കനത്ത മഴപെയ്യുന്ന ഒരിരുണ്ട രാത്രി‍.*(2006 ജൂണ്‍ 5 തിങ്കളാഴ്ച) സെമിനാറിനു പറ്റിയ ടോപ്പിക്ക് തപ്പിക്കൊണ്ടിരുന്ന സമയത്താണ് blogspot.com എന്ന വെബ്സൈറ്റ് യാദ്രുശ്ചികമായി കണ്ണില്‍ പെടുന്നത്. 39kbps ഡയലപ്പില്‍ ടെക്നോളജി എന്ന ബ്ലോഗു നെയ്തെടുക്കുമ്പോള്‍ സമയം പതിനൊന്നര. പിന്നീടങ്ങോട്ട് ആഴ്ചയില്‍ ഏഴെട്ടുവീതം പോസ്റ്റുകള്‍. കോപ്പി-പേസ്റ്റ് എന്ന മാന്ത്രികവിദ്യയില്‍ അന്‍പതോളം പോസ്റ്റുകള്‍ വിരിഞ്ഞത് കേവലം രണ്ട് മാസംകൊണ്ട്.. കൂട്ടുകാര്‍ക്കിടയില്‍ ശ്രീക്കുട്ടനൊരു സംഭവമായി മാറുകയായിരുന്നു.. ഇടയ്ക്കെപ്പൊഴോ ഒരു കുരുത്തംകെട്ടവന്‍ പോസ്റ്റുകളുടെയെല്ലാം ചുവട്ടില്‍ കമന്റുകളായി ഒറിജിനല്‍ പോസ്റ്റുകളുടെ ലിങ്ക് ഇട്ട് നാണം കെടുത്താന്‍ ശ്രമിച്ചപ്പൊ ഒന്നു പതറി. കമന്റുകള്‍ സമയാസമയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഡിലീറ്റിയും Sentence അല്പസ്വല്പം മാറ്റം വരുത്തി പോസ്റ്റിയും ശ്രീക്കുട്ടന്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു.
(...പിന്നീട് 2008ല്‍ കടുമാങ്ങാ അച്ചാറിന്റെയും തേങ്ങാച്ചമ്മന്തിയുടേയും റെസിപ്പി അടിച്ചുമാറ്റിയ യാഹൂ കമ്പനിയുടമകളെ നഗ്നരാക്കി തലമൊട്ടയടിച്ച് കണ്ണില്‍ മുളക് തേച്ച് NH47ല്‍ കൂടി കഴുതപ്പുറത്തിരുത്തി നടത്തിച്ചതറിഞ്ഞ് …

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..

രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..

മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..

ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും

രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.

ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..

മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!

രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..

നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?

ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്.

അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരുന്നു.

ആറാമന്‍ (മുട…

ചരിത്രമെഴുത്തുകാര്‍

ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ? ഞെക്കി നോക്കിയാല്‍ വലുതായി വായിക്കാം..
സുഹ്രുത്തിന്റെ ഇ മെയില്‍ കിട്ടിയത്

ഓണം വന്നപ്പോള്‍

ഓണം..

കുട്ടിക്കാലത്ത് പൂക്കൂടയുമായി കുന്നും മലയും കാടും കയറി പൂപറിച്ചിട്ടുണ്ടെന്നോ..

ശരി.

പണ്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നത്, ഇന്ന് എല്ലാരും ടീവീടെ മുന്‍പിലാണെന്നോ..

ശരി.

ഓണം എന്നു കേള്‍ക്കുമ്പോ നനുനനുത്ത പതുപതുത്ത മണകുണാ..മണകുണാന്നുള്ള കുറേ ഓര്‍മ്മകള്‍ ഓടിവരുന്നുണ്ടെന്നോ..

ശരി.

പ്രതീക്ഷയുടെ, നന്മയുടെ, സാഹോദര്യത്തിന്റെ, സമ്പത്സമ്രുദ്ധിയുടെ ഒരു മാവേലിനാടാണ് മനസിലെന്നോ..

ശരി.

ഓണത്തിന് സേമിയ പായസം കഴിക്കരുതെന്നോ..

ശരി.

കമ്യൂണിസ്റ്റ് മഹാബലിയെ ബൂര്‍ഷ്വാ വാമനന്‍ ചവിട്ടിക്കൂട്ടിയതിന്റെ വാര്‍ഷികമാണെന്നോ...

ശരി ശരി.. ഹെന്റമ്മോ!!

ഇന്നു തിരുവോണമല്ലേ.. ചുമ്മാ വാചകമടിച്ചിരിക്കാതെ, പുറത്തേക്കൊന്ന് ഇറങ്ങ്..

ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും..

ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....

ചുമ്മാ ഈ വീഡിയോ ഒക്കെ ഒന്നു കാണ്.. ഇപ്പൊ ഇതേയുള്ളൂ.. യൂട്യൂബില്‍ നിന്നും പൊക്കിയതാ..















ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....

എക്സ്ട്രാ ഇന്‍കം

കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍.

അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍..

ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്കെയ…

ബാർകോഡിന്റെ പരിപാടി

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:-
സ്കൂൾ പിള്ളാരുടെ കൂടെ ഈ പൂജ്യംവെട്ടും കളിച്ചു നടക്കാതെ ആർക്കേലും എന്തേലും പ്രയോജനമുള്ള വല്ലോം ചെയ്യാമ്മേലേന്ന് ചോദിക്കുന്ന എന്റെ പഴയ കണക്കുസാറിന്റെ താല്പര്യപ്രകാരം പോസ്റ്റുന്നത്. ഇതുകൊണ്ടും ആർക്കും പ്രയോജനം ഉണ്ടാവണമെന്നില്ല,എന്നാലും...

ബാർ കോഡിന്റെ സെറ്റപ്പ്..
സോറി.. ഇതു ബാറിനു കോഡിട്ട് വിളിക്കുന്ന പരിപാടിയല്ല.. Universal Product Code (UPC) എന്ന ബാർകോഡ്.. ഓക്കേ.. UPCക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മെഷീനുപയോഗിച്ചുമാത്രം വായിക്കാൻ പറ്റുന്ന ബാർ കോഡും (ബാർകോഡ് പലതരമുണ്ട്, പല സൈസിൽ, പെടയ്ക്കുന്നത്.. ബാർകോഡ് മനസിലാക്കുന്ന പണി നമുക്ക് നമുക്ക് പറ്റിയതല്ല, സോ അതു ബാർകോഡ് റീഡറിനെ ഏൽ‌പ്പിച്ചിരിക്കുകയാണ്.) നിലവിൽ എന്നേപ്പോലെയുള്ള ബുദ്ധിമാന്മാർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന ഒരു നമ്പരും. ഈ നമ്പരുണ്ടല്ലോ ഇതേക്കുറിച്ചാണു ഞാൻ പറഞ്ഞുവരുന്നത്. ശ്രദ്ധിച്ചു പഠിക്കുക.. ഇവിടെ പറയുന്നത് പന്ത്രണ്ട്** അക്ക Universal Product Codeനേക്കുറിച്ച് മാത്രം.

മേല്പറഞ്ഞ 12 അക്ക നമ്പരിന്റെ ആദ്യത്തെ 6 അക്കങ്ങളാണ് Manufacturer Identification Number എന്നു പറയുന്നത്. അതായത്, ആ ഉല്പന്നത്തിന്റെ നിർമ്മാ…

വിഷു ആശംസകൾ

കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി..
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ..





ഒരു കൊച്ചു പീഡനം

ശ്രീക്കുട്ടന്‍ ടൈം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്..
അയാളുടെ കുട്ടിക്കാ‍ലം..

“പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവിലെ...
ആരെ നിങ്ങള്‍ക്കാവശ്യം... ആവശ്യം അതിരാവിലെ...“

“നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...
നീതൂനെ ഞങ്ങള്‍ക്കാവശ്യം.. ആവശ്യം അതിരാവിലെ...“


കൊച്ചുവെളുപ്പാന്‍കാലത്ത് നീതുവിനെ പൂപറിക്കാന്‍ പോവാൻ വിളിക്കുന്നതൊന്നുമല്ല.. പാവം നീതുവിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നടത്താറുള്ള ആക്രോശമാണ് മുകളില്‍ എഴുതിയിരിക്കുന്നത്.. തീരെ ചെറുപ്പത്തിൽ, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച് തുടങ്ങുന്നതിനും മുന്‍പ്.. ആണ്‍കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് കളിച്ചു രസിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ.. അന്നത്തെ ടോപ്പ് ഹിറ്റ് വിനോദ ഐറ്റമായിരുന്നു, മേല്പറഞ്ഞ പരിപാടി.. അതിങ്ങനെ..

ക്ലാസില്‍ ആകെയുള്ള 30 കുട്ടികള്‍ (16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും..16+14=30? കറക്ടല്ലേ?? ) ഇവരെ ‘അക്കായിക്കാവെക്കമ്പൊക്കോ‘ എന്നു തുടങ്ങുന്ന ഒരു പിരിക്കൽ മന്ത്രമുപയോഗിച്ച് രണ്ട് ടീമായി തിരിക്കും. ആണ്‍കുട്ടികള്‍ 8, പെണ്‍കുട്ടികള്‍ 7 വീതം ഒരു ടീമില്.. വടം വലിക്കാരെപ്പോലെ ഈ രണ്ടു ടീമ…

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ…

ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം

ഇന്റര്‍നെറ്റ് മുഴുവനായി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ലൈനായിരിക്കുമ്പോഴും സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇ മെയില്‍ വായിക്കാനും സാധിക്കും. നിങ്ങളുടെ പിസിയില്‍/ലാപ്ടോപ്പില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ മാത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു പഴയ വേര്‍ഷനാണ്. പുതിയത് ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് ഇടുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഈ സൈറ്റുകള്‍ ഒന്ന് സന്ദര്‍ശിക്കുക.. ചിലപ്പോള്‍ പ്രയോജനം ചെയ്തേക്കും.


http://www.surfoffline.com/

http://www.httrack.com/

http://webstripper.net/

http://www.surfoffline.com/

A1 Website Download

Webaroo

എന്റെ വകയും ആശംസകള്‍

എല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു..

ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി...
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും..
എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു..


സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അത്ഭുത…

പിരിവുത്സവാശംസകള്‍..

ഭക്തജനങ്ങളെ,

ആശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09


-: പ്രധാന കലാ പരിപാടികള്‍:-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാ…

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!

കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..




ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവ…

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്…

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10.

01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം.

*
*

07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്ച് ത…

ഹാക്ക് ചെയ്തതിന്റെ ബാക്കി..

ഹാക്കിങ്ങ് പഠിച്ചവര്‍...

“ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു..”
കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഞാന്‍ കൊടുത്തതാണിത്...

“എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..“
ഇതു ഞാന്‍ രണ്ടാമത് എഴുതിയിട്ടത്..

ചുമ്മാ വേണമെങ്കില്‍ അതൊന്നു വായിച്ചോളൂ... ഇവിടെ..

ഇനി കഥ പറയാം...

ഫോര്‍വേര്‍ഡ് ആയി കിട്ടിയെന്നതു ശരിതന്നെ..
അന്നാല്‍ അത് ഒരു ഐ.റ്റി മാഗസീനില്‍ വന്ന ഒരു ലേഖനത്തിലെ ഒരു ഭാഗം കൂടി ആയിരുന്നു.. ഇന്റര്‍നെറ്റിലെ സുരക്ഷയേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ “ A FORWARD YOU SHOULD IGNORE ” എന്ന പേരില്‍ വന്ന ഒരു പരീക്ഷണമായിരുന്നു അത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സുരക്ഷാകാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നറിയാനുള്ള പരീക്ഷണം.. മാത്രമല്ല അവരുടെ ലേഖനം എത്ര ശ്രദ്ധയോടെ വായിക്കുന്നു എന്നു മനസിലാക്കാനും..

ഇനി അവരുടെ റിപ്പോര്‍ട്ട്...

ഒന്ന്:
ഇതുവരെ ആയിരത്തിലധികം+ ആളുകള്‍ മറ്റുള്ളവരുടെ അക്കൌണ്ട് കണ്ടുപിടിക്കാന്‍ വേണ്ടി സ്വന്തം പാസ്വേര്‍ഡ് അയച്ചു കൊടുത്തു..

രണ്ട്:
അയച്ച ഭൂരിഭാഗവും ആണുങ്ങള്‍... അറിയേണ്ടത്.. പെണ്‍സുഹ്രുത്തുക്കളുടെ അക്കൌണ്ട് പാസ്വേര്‍ഡ്...! തിരിച്ചുള്ളവ കുറവ്…

ശത്രുക്കളുടെ ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യൂ..

ഹാക്കിംഗ് പഠിക്കാം.. ഈസിയായി..
ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യുന്നതിനുള്ള ഒരു വഴി ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോകുമ്പോള്‍ ഗൂഗിള്‍ സാധാരണ ചെയ്യാറുള്ള ഒരു പരിപാടിയാണിത്. ഗൂഗിള്‍ ഇത് കണ്ടുപിടിക്കും മുന്‍പ് ചെയ്ത് നോക്കിക്കൊള്ളുക.. നിങ്ങളുടെ ശത്രുക്കളുടെ ബ്ലോഗും ജിമെയില്‍ അക്കൌണ്ടും നശിപ്പിക്കാനുള്ള ഒരുസുവര്‍ണ്ണാവസരമാണിത്...
ഒന്ന്:
നിങ്ങളുടെ സ്വന്തം ജി.മെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൌണ്ട് ഒരാഴ്ചയെങ്കിലും ഉപയോഗിച്ചിട്ടുള്ളതാവണം. അല്ലെങ്കില്‍ ഇതു സ്പാം ആണെന്നു കരുതി ഗൂഗിള്‍ മൈന്‍ഡ് ചെയ്യില്ല.
രണ്ട്:
അക്കൌണ്ടില്‍ കയറിക്കഴിഞ്ഞാല്‍, “ x*******x@gmail.com “ എന്ന ഗൂഗിള്‍ സെര്‍വറിലേക്ക് ഒരു മെയില്‍ അയക്കുകയാണ് വേണ്ടത്. പാസ്വേര്‍ഡ് മറന്നുപോയവര്‍ക്ക് വേണ്ടിയുള്ള ഒരു ഓട്ടോമേറ്റഡ്സെര്‍വറാണിത്. ഇവിടെ നിങ്ങള്‍ ചെയ്യുന്നത് എന്തെന്നാല്‍ -
നിങ്ങളുടെ പാസ്വേര്‍ഡ് മറന്നുപോയി എന്നു സെര്‍വറിനെ തെറ്റിധരിപ്പിച്ച് സെര്‍വറിനേക്കൊണ്ട് അത് വീണ്ടുംഅയക്കുകയാണ്. ഇനി ശ്രദ്ധിക്കുക...
മൂന്ന്:
സബ്ജക്ട് ലൈനില്‍ : “ userpassword retrieve “ എന്ന് ടൈപ്പ് ചെയ്യുക..
(കെയ്സ്…

സമയമുണ്ടെങ്കില്‍.. ഒന്നു സഹായിക്കാമോ സുഹ്രുത്തേ..?

ക്ഷമിക്കണം..ഇതൊരു പോസ്റ്റാക്കാന്മാത്രം ഒന്നും അല്ല..
എനിക്ക് മൂന്നാലു സംശയങ്ങള്‍ ഉണ്ടായിരുന്നു..ബ്ലോഗുമായി ബന്ധപ്പെട്ടിട്ട്.
സുഹ്രുത്തുക്കള്‍ ആരെങ്കിലും അതൊന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍ അവരോട്..
അവരോട് മാത്രം.. ഈ ബ്ലോഗ് ഉള്ളകാലം വരെയും നന്ദിയുള്ളവനായിരിക്കും..

സംശയം ഒന്ന്:
കമന്റ് എഴുതുന്നവരുടെ പേരിനൊപ്പം പ്രൊഫൈലില്‍ ഉള്ള ഫോട്ടൊകൂടി കാണിക്കാന്‍ എന്താ ഒരു വഴി? ഞാന്‍ ബ്ലോഗറില്‍ മുഴുവന്‍ തപ്പി. ഒരു വഴിയും കാണുന്നില്ല..

സംശയം രണ്ട്:
നല്ല അടിപൊളി ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ എവിടെനിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? മുള്ളൂക്കാരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും കുറേ ടെമ്പ്ലേറ്റ് കിട്ടിയിട്ടുണ്ട്. മറ്റ് ടെമ്പ്ലേറ്റുകള്‍ ആരേലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

സംശയം മൂന്ന്:
മലയാള അക്കങ്ങള്‍(1,2,3..നു പകരം) എഴുതാന്‍ എന്താണ് ചെയ്യേണ്ടത്?

സംശയം നാല്:
പരസ്യങ്ങള്‍ (ആഡ്സെന്‍സ്) ഒക്കെ ഇവിടെ ഉപയോഗിക്കുന്നതില്‍ മടികാണിക്കേണ്ട കാര്യമുണ്ടോ?
(“ഡാ..ഡാ.. ഇരുന്നിട്ട് കാലുനീട്ട്..കേട്ടാ..“ എന്നാരാ ഇപ്പൊ പറഞ്ഞേ..?)

ഗൂഗിളിന്റെ അല്ലാതെയുള്ള പരസ്യങ്ങള്‍ ഇവിടെ കൊടുക്കുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ലല്ലോ..
എങ്ങിനെയ…

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

മദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന…

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

ചില ബ്ലോഗ് ചിന്തകള്‍

ചില ബ്ലോഗ് ചിന്തകള്‍

ഇന്നലെ | ::::::::::

നാടുമുഴുവന്‍ ഉറങ്ങുമ്പോഴും അയാള്‍ക്ക് ഉറക്കം വന്നില്ല..
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കാണിച്ച ഒരെടുത്തുചാട്ടം.. ബ്ലോഗിങ്ങ്..
വായനക്കാരില്ലാത്ത തന്റെ ബ്ലോഗിനേക്കുറിച്ചോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു, എവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നത്. വരമൊഴിയും കീമാനും മാറിമാറി ഉപയോഗിച്ചിട്ടും വായനക്കാരെ പൂര്‍ണ്ണമായും തന്നിലേക്ക് ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ആറു പോസ്റ്റ് ഇട്ടിട്ടും പേജ് ഹിറ്റുകള്‍ വെറും മുപ്പത്തിയഞ്ച്. അവന്‍ ആശങ്കാകുലനായി..

സ്റ്റീഫന്‍ ലീക്കോസിന്റെയും ജോസഫ് ബര്‍ഗ്മാന്റെയും ഗബ്രിയേല്‍ മാര്‍ക്വേസിന്റെയും ശൈലികളെ അതിവിഗദ്ധമായി സംയോജിപ്പിച്ച അതിനൂതനമായ തന്റെ ഭാഷ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണോ കാരണം?
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ ആലോചിച്ചു..

[ സര്‍ഗാത്മകത, ആശയങ്ങളുടെ അവതരണ ശൈലി എന്നിവയേക്കുറിച്ച് അജ്ഞനാണയാള്‍.. ]

ഇന്ന് |::::::::::

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ച് അയാള്‍ പ്രശ്നം കൂളായി പരിഹരിച്ചു..
ആട്, പൂച്ച, പട്ടി, പല്ലി തുടങ്ങി അത്യപൂര്‍വ ജനുസുകളില്‍ പെട്ട മ്രുഗങ്ങളുടെയും വംശനാശഭീഷണി നേരിടുന്ന കാക്ക, മര…

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്

ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....

നമ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.

ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന്‍ എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്‍‍..
എന്…