അതിഭീകരമായ അന്വേഷണത്തിലായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്..
അന്വേഷണം ലക്ഷ്യത്തിലെത്തിയില്ല എന്ന് ആദ്യമേ പറഞ്ഞേക്കാം.. നിങ്ങള്‍ക്ക് ചിലപ്പൊ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും..
അന്വേഷിച്ചത് ഒരു വാക്കിന്റെ അര്‍ഥമാണ് : ചളു..
ചളു..ചളു...
എന്താണ് ചളു?
[ചളു എന്ന വാക്ക് ഞാന്‍ ഓര്‍ത്തത് എന്റെ സുഹ്രുത്ത് ജയ്മോന്റെ കോളു വന്നപ്പോഴാണ്. അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള വാക്കാണെന്നു തോന്നുന്നു ചളു. ആരെന്തു പറഞ്ഞാലും പുള്ളി അപ്പൊ തുടങ്ങും ചളു ചളു എന്നു പറഞ്ഞ്.. നഴ്സറിയില്‍ പഠിക്കുമ്പൊ ആരോ കൂടോത്രം ചെയ്തതാ.. ]
അതെന്തായാലും അവിടെ നില്‍ക്കട്ടെ..
ചളുവിന്റെ അര്‍ഥം കണ്ടുപിടിക്കുകയാണല്ലോ ലക്ഷ്യം..
പാവങ്ങളുടെ സുരേഷ്ഗോപിയാണു കലാഭവന്‍ മണി എന്നു പറഞ്ഞപോലെ...
ഈ പാവം സോഫ്റ്റ്വെയര്‍ ഡവലപ്പറുടെ കണ്‍കണ്ട ദൈവം, ആപത്ബാന്ധവന്‍, ഗൂഗിളിന്റെ സന്നിധി അഭയം..
ഇതുവരെ എഴുതിയിട്ടുള്ള എല്ലാ പ്രോഗ്രാമുകളുടെയും കോഡ് എനിക്ക് കണ്ടുപിടിച്ചുതന്ന് എന്റെ മാനം രക്ഷിക്കുന്ന അങ്ങ് ഈ അനാവശ്യ പ്രാര്‍ത്ഥനയും കൈക്കൊള്ളുമെന്ന് കരുതുന്നു..
ഡബ്ല്യു ഡബ്ല്യു ഡബ്ല്യു .ഗൂഗിള്‍.കോം
http://www.google.co.in/search?q=CHALU
ദേ വരുന്നു..
- CHALU - Chapel Hill Autism Local Unit : ഇതാവില്ല..
- Barley Chalu Limited :നാല്‍പ്പത്തൊന്നു വര്‍ഷമായി ചളു വിതരണം ചെയ്യുന്ന ഒരു കമ്പനിയാണത്രേ.. ബാര്‍ലി ചളു.. അതെന്തോന്ന് ചളു..
- Chalu blogger : ചളു ബ്ലോഗര്‍, ആരാണാവോ..
- Miss Chalu(2001) : മിസ് ചാലു.. ശ്ശേയ്.. ഇവളാവില്ല..
അതേയ്..
CHALU
chalu
malayalam chalu
what is chalu?
meaning of chalu
..ഒരു രക്ഷയുമില്ല..
ഗൂഗിള്‍ ഭക്തനായ എന്നെ മതം മാറ്റാന്‍ യാഹൂ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് മൊബൈല് നിലവിളിച്ചത്..
ചെമ്പുവാണ്.. ചെമ്പരത്തി.. അറിയുമോ അവളെ...
എന്റെ കോളേജ് മേറ്റ്.. ക്ലാസ്മേറ്റ്..
എന്നും ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്ന..
അമ്പലത്തില്‍ പോയവഴിക്ക് കിട്ടിയ ചെമ്പരത്തിപ്പൂ ചൂടി ക്ലാസില്‍ വന്ന് ചെമ്പരത്തി എന്നു പേരു വാങ്ങിയ...
ഇപ്പൊ TCSല്‍ ഇരുന്ന് ആനയുടെയും ഉറുമ്പിന്റെയും കഥ മെയില്‍ അയക്കുന്ന..
കോളെജില്‍ എനിക്കുകിട്ടിയ ഒരേയൊരു പെങ്ങള്‍..
വിശേഷങ്ങള്‍ ചോദിച്ചകൂടെ ഞാന്‍ നമ്മുടെ സബ്ജക്ട് എടുത്തിട്ടു..യേത്..ചളു..
അതിനവള്‍ തിരിച്ചൊരു ചോദ്യം..
ചോദ്യം ഇതാണ്..
ഒരു ഒട്ടകത്തെ ഫ്രിഡ്ജില്‍ കയറ്റാന്‍ എന്തു ചെയ്യണം..??
അറിയില്ല..
ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക..!! സിമ്പിള്‍ ..
ഇനി മറ്റൊരു ചോദ്യം.. ഒരു കടുവയെ ഫ്രിഡ്ജില്‍ കയറ്റാനോ..??
ആലോചിച്ചുനോക്ക്...
ങൂം ഹും...
ഫ്രിഡ്ജ് തുറക്കുക, ഒട്ടകത്തെ ഫ്രിഡ്ജില്‍ നിന്നും എടുക്കുക, കടുവയെ അതില്‍ വയ്ക്കുക, ഫ്രിഡ്ജ് അടയ്ക്കുക!!!
ഇതൊന്നും നിനക്കറിയില്ല.. ശരി വേറൊരു ചോദ്യം ചോദിക്കാം....
കാട്ടില്‍ സിംഹത്തിന്റെ കല്യാണം.. കാടടച്ച് കല്യാണത്തിനു വിളിച്ചു.. മാന്‍, മുയല്‍, ആന, കുതിര, ഉറുമ്പ്, കാക്ക, പരുന്ത് തുടങ്ങി സകല ജീവജാലങ്ങളും കല്യാണത്തിനു ഹാജരായി.. പക്ഷേ..
ഒരാള്‍.. ഒരാള്‍ മാത്രം കല്യാണത്തിന് എത്തിയില്ല.. ആരായിരിക്കും അത്??
അറിയാമോ സുഹ്രുത്തേ.. അത് ആരാണെന്ന്???
പിന്നൊരു കാര്യം..
ആംഗലേയത്തില്‍ Bad Jokes എന്നു പറയുന്ന തല്ലിപ്പൊളി തമാശകള്‍ ആണോ ചളു, അതോ വെറുതേ വാചകമടിക്കുന്നതോ.??
ചളുവിന് ക്രുത്യമായ ഒരു നിര്‍വ്വചനം എനിക്ക് ഇപ്പൊഴും അറിയില്ല.!!!
താനീ എഴുതിവച്ചേക്കുന്നതാണെടോ ചളു എന്നായിരിക്കും കമന്റ്..
ReplyDeleteഹ ഹ...കൊള്ളാം...
ReplyDeleteചളു എന്ന വാക്കിന്റെ
അര്‍ത്ഥം കണ്ടുപിടിക്കാനൊരു ശ്രമം...
ചളു...എന്നല്ല ചളിത്തമാശ എന്ന്
പറയുന്നത് ആയിരിക്കും
ചിലപ്പോള്‍ നിങ്ങളുടെ നാട്ടില്‍
ചളു എന്ന് പറയുന്നത്.....
ആ..എന്തെങ്കിലുമാവട്ടെ...
വിവരമുള്ളവര്‍ അതിനെക്കുറിച്ച്
അറിവുകള്‍ പറയട്ടെ..
അല്ലേ സുഹൃത്തെ..:)
Really good one. Best wishes...!!!!
ReplyDeleteda see this blog
ReplyDeletehttp://mallujokes.blogspot.com/
Mr. Bond