ഒരു ചെറു തവളകഥ : ഇതൊരു ചെറിയ കഥയാണ്. സ്വന്തമല്ല. എവിടെയോ വായിച്ചതോ കേട്ടതോ..
ഒരിക്കൽ ഒരു തവള മരം കയറാൻ ശ്രമം ആരംഭിച്ചു. അപ്പൊ മറ്റു തവളകൾ ഉറക്കെ വിളിച്ചു പറഞ്ഞു, " ഇത് നിനക്ക് സാധിക്കുന്ന പണിയല്ല, ഇന്നേവരെ മരത്തിൽ കയറിയിട്ടുള ഒരു തവളയെ പോലും ഞങ്ങൾ കണ്ടിട്ടില്ല.
എന്നാൽ നിരന്തര പരിശ്രമത്തിനൊടുവിൽ ആ തവള മരത്തിനു മുകളിലെത്തി. മറ്റു തവളകൾ അഭിനന്ദിച്ചു.
മറ്റുള്ളവർ നിരുത്സാഹപെടുത്തിയിട്ടും തവള ലക്‌ഷ്യം നേടിയത് തവളയുടെ ഉള്ളിന്റെ ഉള്ളിലെ പോരാടാനുള്ള കനലോ ലക്ഷ്യപ്രാപ്തിക്കുള്ള അഭിവാന്ചയോ (പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാം കഴിവുള്ളവണ്ണം.... ) ആണ് എന്നൊക്കെ മോട്ടിവേഷണൽ സ്പിക്കർമാരും മറ്റും പറഞ്ഞ്ഞെന്നിരിക്കും.
എന്നാൽ അതല്ല കാര്യം..
തവള ബധിരനായിരുന്നു. മറ്റു തവളകൾ താഴെ നിന്നും വിളിച്ച് പറയുന്നത് പ്രോത്സാഹനമായിട്ടാണ് നമ്മുടെ നായകൻ കരുതിയത്.
ചിലപ്പോഴൊക്കെ ബധിരനാകുന്നതാണ് നല്ലതെന്ന് തോന്നുന്നു..

No comments:
Post a Comment
ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?