മലയാള ബ്ലോഗ് സാഹിത്യത്തിലെ ചില വന്‍മരങ്ങളുടെ ബ്ലോഗ് മുഴുവന്‍ അരിച്ചുപെറുക്കിയതില്‍ നിന്നും മനസിലാക്കിയ വളരെ ശ്രദ്ധേയമായ ഒരു കാര്യം പോസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കാനും വിമര്‍ശിച്ച് വിമര്‍ശിച്ച് ഓടിക്കാനും കമന്റുകള്‍ക്കുള്ള കഴിവാണ്.
ഞാന്‍ കഴിഞ്ഞ കൊല്ലം വരെ വിചാരിച്ചിരുന്നത് മലയാളത്തില്‍ ബ്ലോഗുന്നതു മുഴുവന്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഉള്ള കുറച്ചു ചേട്ടന്മാരാണെന്നാ...എല്ലാ പോസ്റ്റും വായിച്ചുനോക്കി കമന്റുന്നതിനു അവര്‍ക്ക് സമയം തികയുന്നുണ്ടോ എന്നും ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. പിന്നെ പിന്നെയല്ലേ മനസിലായത് കേരളത്തിലെ ഓരോ പഞ്ചായത്തിലും പതിനായിരം ബ്ലോഗര്‍മാരുണ്ടെന്നും ഇവരു തമ്മില്‍ വലിയ സ്നേഹമാണെന്നും. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരുള്ള ഇക്കാലത്ത് എല്ലാ പോസ്റ്റുകളും വായിക്കാന്‍ പറ്റുമോ? വായിച്ചാല്‍തന്നെ ഇതിനു മുഴുവന്‍ കമന്റിടാന്‍ ആര്‍ക്കാ നേരം?.ഇതു മാത്രമല്ലല്ലൊ പണി.
ബ്ലോഗില്‍ പിച്ചവച്ചു പോസ്റ്റിത്തുടങ്ങുന്ന ഏതു പിഞ്ചു കുഞ്ഞിന്റെയും സ്വപ്നമാണ് വിശാലമനസ്കന്‍ എന്ന ബ്ലോഗറും അദേഹത്തിന്റെ കൊടകര പുരാണവും .
ഇനി മഹാമനസ്കന്‍ എന്നു പേരിട്ടു അതിലും വല്യ കോട്ടയം പുരാണം തുടങ്ങിയാല്‍ രക്ഷപെടുമോ?? കമന്റു വരുമോ??
കാരണം വായിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പോസ്റ്റിടാന്‍ ഈ ജന്മത്ത് കഴിയുമെന്ന വിശ്വാസം എനിക്കില്ല.ഒരിക്കല്‍ ഇതു കണ്ടവര്‍ പിന്നെ മേലില്‍ ഈവഴി വരില്ല എന്നല്ല..ഉള്ള ബ്ലോഗും ഗൂഗിള്‍ അക്കൌണ്ടും ഒക്കെ ഡിലീറ്റ് ചെയ്യാനും മതി.
എന്നോര്‍ത്ത് നമുക്കു ചുമ്മാ നോക്കി ഇരിക്കാന്‍ പറ്റുവൊ..കമന്റു വരുന്നുണ്ടോ.. വരുന്നുണ്ടോ.. എന്നു നോക്കി...?
ഇല്ല.
പുലികളുടെ ബ്ലോഗില്‍ ഒക്കെ ചുമ്മാ പോയി കമന്റിയാലോ എന്ന് ഓര്‍ത്തതാ.. [ അണ്ണാ മുറ്റ് എഴുത്ത് തന്നെ...... അതിഗംഭീരം ആയിരിക്കുന്നു.. അതു കലക്കി ട്ടോ... ഇതൊക്കെ അല്ലേ എഴുത്ത്....ഇതു വായിക്കാനായത് മുജ്ജന്മപുണ്യം.. വിനയപൂര്‍വ്വം ( എനിക്കാണെങ്കി വിനയം വന്നാപ്പിന്നെ പിടിച്ചാ കിട്ടൂല്ലാ.. ) ]
പിന്നെ ലിങ്കുകണ്ട് ഇവനാരടാ എന്നു വിചാരിച്ച് ഇങ്ങോട്ടു വന്നാല്‍ ഒരു നൂറു നൂറ്റമ്പതു പോസ്റ്റ് എങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ..(മോനേ കുട്ടാ എന്നൊക്കെ വിളിക്കും..)അതുവരെ എന്ത് ചെയ്യും..
ഞാന്‍ നോക്കീട്ട് ഒരു വഴിയേ ഒള്ളൂ.. നാട്ടുകാരേയും കൂട്ടുകാരെയും എല്ലാം പിടിച്ചു ഒന്നോ രണ്ടോ ബ്ലോഗ് വീതം എഴുതിപ്പിക്കുക.പുതിയ ചവറുകള്‍ എഴുതുമ്പോളെല്ലാം വിളിച്ച് കമന്റിടാന്‍ പറയുക.എന്നിട്ട് കമന്റുകളുടെ എണ്ണം നോക്കി സ്വയം അങ്ങ് ആശ്വസിക്കുക.പിന്നെ ഒരു കുഴപ്പം അവരെങ്ങാനും വല്ലോം എഴുതി വച്ചാല്‍ പോയി കമന്റണം എന്നതാണ്.(ഒരു മഹാപ്രസ്ഥാനം ആകുന്നതുവരെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ അങ്ങു പോകാം അല്ലെ..).
ഇന്നുതന്നെ ജെറിനെയും സൂരജിനേയും ജയ് ജോണിനേയും അജാസിനേം ഒക്കെ വിളിച്ച് പറയണം.
ഇടയ്ക്കിടയ്ക്ക് കവിതകള്‍ എഴുതണം എന്നതാണ് മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം.
അതിന്റെ തുടക്കം എന്നോണം കഴിഞ്ഞ ദിവസം അതായത് ഇന്നലെ രാവിലെ പന്ത്രണ്ടു പേജുള്ള ഒരു കവിത എഴുതിയിരുന്നു..
ആ കവിതയെപ്പറ്റി ഇന്നു രാവിലെ ഞാന്‍ എഴുതിയ കവിത ഇന്നാ...
ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
ഞാനിന്നലെയൊരു കവിതയെഴുതി...
പന്ത്രണ്ടുപേജുള്ള കവിത....
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത..
വെളുത്ത കടലാസില്‍ എഴുതിയ കവിത..
നീലമഷികൊണ്ടെഴുതിയ കവിത.. (ഞാനിന്നലെ...)
കവിത വായിച്ചു കവിത ചോദിച്ചു...
ഇതെന്തു കവിത..ഇതെന്തു കവിത..
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...
കവിതയെഴുതിയ ഞാന്‍ പറഞ്ഞു..
ഇതുമൊരു കവിത...ബ്ലോഗിലെ കവിത.... (ഞാനിന്നലെ...)
(പിന്നെ പന്ത്രണ്ട് പേജുള്ള മറ്റേ കവിത.. ജില്ലാ കലോത്സവത്തിനു എല്ലാ കുട്ടികളും അതു തന്നെയാ പാടിയതെന്നു കേട്ടു....ശ്ശോ.... )
(ശ്രീക്കുട്ടന്‍ ബ്ലോഗു തുടങ്ങി എന്നറിഞ്ഞ് എന്റെ അയല്വക്കത്തെ ശ്രീക്കുട്ടി ബ്ലോഗു തുടങ്ങാന്‍ പോകുവാ എന്നു പറയുന്നു.കമന്റുകള്‍ വായിച്ചു വായിച്ച് അവളു മടുക്കും..അല്ലേ.. )
[ഈ പോസ്റ്റിനു കാരണം ഇവിടെ ആരൊക്കെയോ വരുന്നുണ്ട് പക്ഷേ അഭിപ്രായങ്ങള്‍ അധികം ഒന്നും ഇല്ലല്ലോ എന്ന തോന്നല്‍ മാത്രമാണ്.. ]

ReplyDelete:) :)
വായനക്കാരും കമന്റുകളും തനിയേ വന്നു കൊള്ളും. ഇടയ്ക്ക് എഴുതിക്കൊണ്ടേ ഇരിയ്ക്കൂ.
ReplyDelete:)
kollam....ee comment ok njan avideyo vayichathu pole......
ReplyDeletehahhaha :)
ReplyDeleteതീര്‍ച്ചയായും ശ്രീ...
ReplyDeleteകമന്റിയതിനു നന്ദി...
ചിരിച്ച കാപ്പിലാന്‍ ചേട്ടനും അജാസിനും..ഡാ..
അനോണീ..താങ്കള്‍ക്കും
sreekutti link onu post chyade..
ReplyDelete