Saturday, February 21, 2009

പിരിവുത്സവാശംസകള്‍..

ക്തജനങ്ങളെ,

ശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09



-: പ്രധാന കലാ പരിപാടികള്‍ :-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാംസ്കാരികനാടകം : “ഒന്നുകില്‍ പീബീടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്“
അവതരണം : ലൌലിന്‍ കമ്യൂണിക്കേഷന്‍സ്, തായ്‌വാന്‍

അഞ്ചാം ഉത്സവം
ചെന്നിവേട്ട

8.00 മുതല്‍ : മിമിക്സ് ഗാനമേള
(ടീകോം ഓര്‍ക്കസ്ട്രാ, ദുബായ്)

ആറാം ഉത്സവം
ആറാട്ട്

10ന് : മേജര്‍സെറ്റ് കഥകളി:- അച്ച്യുതവധം മൂന്നാം ദിവസം
രംഗത്ത് : കലാമണ്ഡലം വിജയന്‍, കലാമണ്ഡലം അച്ചുതന്‍, മേജര്‍ രവി



-*-*-*-*-*-*-*-*-*-
N.B;
കൊടികളും തോരണങ്ങളും പാര്‍ട്ടി ആപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. അര്‍ച്ചനയ്ക്കുള്ള ചെരിപ്പുകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. പരിപാടിയില്‍ തോന്നുന്നപോലെ മാറ്റങ്ങള്‍ വരുത്തുവാന്‍ പിബിക്ക് അധികാരമുണ്ടായിരിക്കും.
ശബ്ദവും വെളിച്ചവും : അഹൂജ ആന്‍ഡ് എസെന്‍സി.

എഴുന്നള്ളിപ്പ് ആനകള്‍ ‍:
ഗജരാജന്‍ സുധാകര്‍ അമ്പലപ്പുഴ, പാമ്പാടി രാജന്‍, വൈക്കം ശശി.
-----------------------------------------------------
വിശദമായ നോട്ടീസ് ശിവകാശിയില്‍ അച്ചടിക്കുന്നതേ ഉള്ളൂ, പിന്നീട് കൊണ്ടുവരും. ആദ്യം സംഭാവന കൊട്..


ഹാപ്പി മഹാശിവരാത്രി എവരിവണ്‍..!!

5 comments:

  1. :)
    ശ്രീക്കുട്ടാ.. കൊള്ളാം.. പക്ഷേ പെട്ടന്ന് തീര്‍ന്നുപോയതുപോലെ. കൂടുതല്‍ സമയമെടുത്ത് എഴുതൂ.. കൂടുതല്‍ നന്നാവും. പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള കാര്യമാക്കേണ്ട.

    ReplyDelete
  2. കൂടുതല്‍ നന്നാവും എന്ന ഡയലോഗ് കണ്ട് ഞാനങ്ങ് ചിരിച്ച് വശായി അനോണീ.. ഉണ്ടായിട്ടുവേണ്ടേ എഴുതാന്..നന്ദി. സ്വന്തം ഐ.ഡിയില്‍ വന്നിരുന്നെങ്കില്‍ നന്നായിരുന്നു..

    ReplyDelete
  3. ആറാം ദിവസം അടിപൊളി.

    ReplyDelete
  4. ;) കലക്കി.

    ജിന്റൊ

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

This is a test post

 To make sure that I am alive!