Skip to main content

പിരിവുത്സവാശംസകള്‍..

ഭക്തജനങ്ങളെ,

ആശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09



-: പ്രധാന കലാ പരിപാടികള്‍ :-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാംസ്കാരികനാടകം : “ഒന്നുകില്‍ പീബീടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്“
അവതരണം : ലൌലിന്‍ കമ്യൂണിക്കേഷന്‍സ്, തായ്‌വാന്‍

അഞ്ചാം ഉത്സവം
ചെന്നിവേട്ട

8.00 മുതല്‍ : മിമിക്സ് ഗാനമേള
(ടീകോം ഓര്‍ക്കസ്ട്രാ, ദുബായ്)

ആറാം ഉത്സവം
ആറാട്ട്

10ന് : മേജര്‍സെറ്റ് കഥകളി:- അച്ച്യുതവധം മൂന്നാം ദിവസം
രംഗത്ത് : കലാമണ്ഡലം വിജയന്‍, കലാമണ്ഡലം അച്ചുതന്‍, മേജര്‍ രവി



-*-*-*-*-*-*-*-*-*-
N.B;
കൊടികളും തോരണങ്ങളും പാര്‍ട്ടി ആപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. അര്‍ച്ചനയ്ക്കുള്ള ചെരിപ്പുകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. പരിപാടിയില്‍ തോന്നുന്നപോലെ മാറ്റങ്ങള്‍ വരുത്തുവാന്‍ പിബിക്ക് അധികാരമുണ്ടായിരിക്കും.
ശബ്ദവും വെളിച്ചവും : അഹൂജ ആന്‍ഡ് എസെന്‍സി.

എഴുന്നള്ളിപ്പ് ആനകള്‍ ‍:
ഗജരാജന്‍ സുധാകര്‍ അമ്പലപ്പുഴ, പാമ്പാടി രാജന്‍, വൈക്കം ശശി.
-----------------------------------------------------
വിശദമായ നോട്ടീസ് ശിവകാശിയില്‍ അച്ചടിക്കുന്നതേ ഉള്ളൂ, പിന്നീട് കൊണ്ടുവരും. ആദ്യം സംഭാവന കൊട്..


ഹാപ്പി മഹാശിവരാത്രി എവരിവണ്‍..!!

Comments

  1. :)
    ശ്രീക്കുട്ടാ.. കൊള്ളാം.. പക്ഷേ പെട്ടന്ന് തീര്‍ന്നുപോയതുപോലെ. കൂടുതല്‍ സമയമെടുത്ത് എഴുതൂ.. കൂടുതല്‍ നന്നാവും. പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള കാര്യമാക്കേണ്ട.

    ReplyDelete
  2. കൂടുതല്‍ നന്നാവും എന്ന ഡയലോഗ് കണ്ട് ഞാനങ്ങ് ചിരിച്ച് വശായി അനോണീ.. ഉണ്ടായിട്ടുവേണ്ടേ എഴുതാന്..നന്ദി. സ്വന്തം ഐ.ഡിയില്‍ വന്നിരുന്നെങ്കില്‍ നന്നായിരുന്നു..

    ReplyDelete
  3. ആറാം ദിവസം അടിപൊളി.

    ReplyDelete
  4. ;) കലക്കി.

    ജിന്റൊ

    ReplyDelete

Post a Comment

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

Popular posts from this blog

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

മ ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല. എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും. സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക...

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം കേ രളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല.. സ്വന്തം ഉത്തരവാദിത്വത്തില്‍ മതി. (1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും. ആവശ്യമായ സാധനങ്ങള്‍: 1.ആര്‍ദ്രത : മൂന്നെണ്ണം മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി) വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന് 2.ദുഖം: മൂന്നു വലിയ സ്പൂണ്‍ സുഖം: മൂന്നു ചെറിയ കഷണം. രാപ്പാടി: കൂവുന്ന ഇനം ഒന്ന്. 3.വിങ്ങല്‍: അത്യാവശ്യത്തിന് 4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ് കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത് വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍. അശ്ലീലം: ആവശ്യത്തിന്. *ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പു...

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ.. രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം.. മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര.. ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും. ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം.. മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!! രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ.. നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ? ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്. അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരു...