Sunday, July 29, 2018

ഒരു ചെറു തവളകഥ

ഒരു ചെറു തവളകഥ : ഇതൊരു ചെറിയ കഥയാണ്. സ്വന്തമല്ല. എവിടെയോ വായിച്ചതോ കേട്ടതോ..


രിക്കൽ ഒരു തവള മരം കയറാൻ ശ്രമം ആരംഭിച്ചു. അപ്പൊ മറ്റു തവളകൾ ഉറക്കെ വിളിച്ചു പറഞ്ഞു, " ഇത് നിനക്ക് സാധിക്കുന്ന പണിയല്ല, ഇന്നേവരെ മരത്തിൽ കയറിയിട്ടുള ഒരു തവളയെ പോലും ഞങ്ങൾ കണ്ടിട്ടില്ല.

എന്നാൽ നിരന്തര പരിശ്രമത്തിനൊടുവിൽ ആ തവള മരത്തിനു മുകളിലെത്തി. മറ്റു തവളകൾ അഭിനന്ദിച്ചു.


മറ്റുള്ളവർ  നിരുത്സാഹപെടുത്തിയിട്ടും തവള ലക്‌ഷ്യം  നേടിയത്  തവളയുടെ ഉള്ളിന്റെ ഉള്ളിലെ പോരാടാനുള്ള കനലോ  ലക്ഷ്യപ്രാപ്തിക്കുള്ള അഭിവാന്ചയോ (പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാം കഴിവുള്ളവണ്ണം.... ) ആണ് എന്നൊക്കെ മോട്ടിവേഷണൽ സ്പിക്കർമാരും മറ്റും പറഞ്ഞ്ഞെന്നിരിക്കും.


എന്നാൽ അതല്ല കാര്യം..



തവള ബധിരനായിരുന്നു. മറ്റു തവളകൾ താഴെ നിന്നും വിളിച്ച് പറയുന്നത് പ്രോത്സാഹനമായിട്ടാണ് നമ്മുടെ നായകൻ കരുതിയത്.



ചിലപ്പോഴൊക്കെ ബധിരനാകുന്നതാണ് നല്ലതെന്ന് തോന്നുന്നു..

Wednesday, June 6, 2018

Work Load : ജോലി ഭാരം

ർഷങ്ങളായി നട്ടു നനച്ചു വളർത്തി വലുതാക്കിയ (വലുതായില്ല) ബ്ലോഗിൽ വന്നു നോക്കുമ്പോൾ ഉള്ള കാഴ്ച എന്റെ കണ്ണ് നനയിച്ചു. ശ്മശാനം പോലെ ഒരു ബ്ലോഗും കുറെ ഗതി കിട്ടാത്ത പഴയ പോസ്റ്റുകളും. അഞ്ചു വർഷത്തിനിടെ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. ജോലി തന്നെ പ്രധാനം.

അറിയുന്നതും അല്ലാത്തതുമായ എല്ലാ ബിസിനസും ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ എന്റർപ്രെണരെ ചങ്ങലയ്ക്കിട്ടാണ്  ഞാൻ ശമ്പളക്കാരനാവുന്നതും തുടർന്ന് വിവാഹം, കുഞ്ഞ്, പ്രാരാബ്ധം, അങ്ങിനെ  ഒതുങ്ങിയതും.

ഇതൊന്നും പോരാ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരു മാറ്റം ആവശ്യമാണോ എന്നും ഉണ്ട്. എന്തുകൊണ്ടോ ഇവിടെ വീണ്ടും വരുമെന്ന് ഒരു തോന്നൽ..

ബൈ ദ ബൈ.. എല്ലാം മാറിയിരിക്കുന്നു.. ഗൂഗിളും ബ്ലോഗും സെറ്റിങ്ങ്സും എല്ലാം. ഇതൊക്കെ ഒന്ന് പഠിച്ച് വരുമ്പോളേക്കും വീണ്ടും അകന്നു നിൽക്കേണ്ടി വരും. എന്തോ.. കാണാം..

Tuesday, July 14, 2015

തിരക്കോതിരക്ക്

അതല്ലെങ്കിലും ശരിയാ. തിരക്കെന്നുവച്ചാല്‍ ഇങിനെയുണ്ടോ തിരക്ക്.. 2011ല്‍ അല്പം തിരക്കിനിടയില്‍ പെട്ട് പോയതാണ്. ഇപ്പോളാണ് അല്പം ശ്വാസം വിടാന്‍ സമയം കിട്ടുന്നത്.എന്താല്ലേ..!

Saturday, August 14, 2010