എന്റെ സ്കൂള്‍, കോളേജ് ജീവിതത്തേപ്പറ്റി എന്തെങ്കിലുമൊക്കെ എഴുതി ചുമ്മാ പോസ്റ്റണമെന്നു തോന്നിയത് കഴിഞ്ഞദിവസം പോളി സുഹ്രുത്ത് സാജനുമായി ചാറ്റിയപ്പോഴാണ് (അളിയനിപ്പൊ കുവൈറ്റിലാണ്.. ക്രിസ്മസിനു നാട്ടിലെത്തുമെന്നു പറഞ്ഞു).പഴയ പോളി കഥകള്‍ പറഞ്ഞു പറഞ്ഞു നൊസ്റ്റാള്‍ജിക് ആയിട്ട് നാട്ടിലെത്തി, ഒന്നു കൂടാന്‍ നമ്പറും മേടിച്ചിട്ടുണ്ട്.(എത്തിയില്ല എന്നു തോന്നുന്നു..വിളിച്ചില്ലല്ലോ...).
എന്റെ കുറേ ഏറെ കഥകളില്‍ മെയിന്‍ കഥാപാത്രം ആവാന്‍ പോകുന്നത് നമ്മുടെ പോളിയാണ്.
ഒരു മധ്യവര്‍ഗ്ഗ പോളി വിദ്യാര്‍ത്ഥിയായി ജീവിച്ചയാളിനെ സംബന്ധിച്ചിടത്തോളം ഒരു 20-25 കൊല്ലം
ബ്ലോഗാനുള്ളത് പുട്ടുപോലെ കിട്ടും.അമ്മാതിരി സംഭവങ്ങളല്ലേ അവിടെ ദിനവും അരങ്ങേറുന്നത്.
മധ്യവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണന്നല്ലേ..വിശദീകരിക്കാം..
ഫ്രണ്ട് ബഞ്ചിനും ബാക്ക് ബഞ്ചിനും ഇടയില്‍ ഇരുന്ന് ക്ലാസില്‍ ഉറക്കം തൂങ്ങുന്നവര്‍ എന്നു മാത്രം അല്ല..പിന്നെയൊ....
എന്റെ കുറേ ഏറെ കഥകളില്‍ മെയിന്‍ കഥാപാത്രം ആവാന്‍ പോകുന്നത് നമ്മുടെ പോളിയാണ്.
ഒരു മധ്യവര്‍ഗ്ഗ പോളി വിദ്യാര്‍ത്ഥിയായി ജീവിച്ചയാളിനെ സംബന്ധിച്ചിടത്തോളം ഒരു 20-25 കൊല്ലം
ബ്ലോഗാനുള്ളത് പുട്ടുപോലെ കിട്ടും.അമ്മാതിരി സംഭവങ്ങളല്ലേ അവിടെ ദിനവും അരങ്ങേറുന്നത്.
മധ്യവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണന്നല്ലേ..വിശദീകരിക്കാം..
ഫ്രണ്ട് ബഞ്ചിനും ബാക്ക് ബഞ്ചിനും ഇടയില്‍ ഇരുന്ന് ക്ലാസില്‍ ഉറക്കം തൂങ്ങുന്നവര്‍ എന്നു മാത്രം അല്ല..പിന്നെയൊ....
strike ആണെന്ന് അറിയുമ്പൊളെ ഐശ്വര്യ തിയേറ്ററിലെ പടം ഏതാണെന്ന് അന്വേഷിച്ച് സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നവര്‍...
കോളേജില്‍ അടിയുണ്ടായാല്‍ ഏറ്റവും മുന്നില്‍ നിന്നു തന്നെ അതു കാണണം എന്നു നിര്‍ബ്ബന്ധമുള്ളവര്‍.. (കൊള്ളരുത്, കൊടുക്കരുത്,പക്ഷെ പ്രേരിപ്പിക്കാം)
ചോര നീരാക്കി ഇലക്ഷന്‍ വര്‍ക്കു നടത്തുന്നവര്‍...
ഷാപ്പില്‍ നിന്നു നടന്നു പോകാവുന്ന കണ്ടീഷനില്‍ മാത്രം അടിക്കുന്നവര്‍...
പഞ്ചാരയടി ഏറ്റവും നന്നായി / ഒട്ടും അറിയില്ല എന്ന വിഭാഗത്തില്‍ പെടുന്നവര്‍..
ഒരു മുന്നോക്ക / പിന്നോക്ക വിഭാഗത്തിന് ഒരിക്കലും അത്ര നല്ല ഓര്‍മ്മകള്‍ അല്ല ഉണ്ടാവുക.
ഹോ..തല്ലിപ്പൊളികളെ കൊണ്ടുള്ള തൊല്ല കഴിഞ്ഞു കിട്ടിയല്ലൊ.. ഭഗവാനേ എന്നും അവിടെ ഏതു കോഴ്സായിരുന്നു ഉണ്ടായിരുന്നത് എന്നും ഒക്കെ ആവും അവരുടെ ചിന്ത...എന്തൊ...(എന്താ ഈ എഴുതി വച്ചേക്കുന്നേ.???)
വ്യക്തിപരമായി എനിക്ക് സാജനേക്കാള്‍ അടുപ്പം മറ്റുപലരോടും ആയിരുന്നെങ്കിലും മാനസികമായി ഞങ്ങള്‍ ഏതാണ്ട് ചിന്താഗതിക്കാരാണ്.അവിടെ വച്ച് ആദ്യമായി സിഗരറ്റ് വലിച്ചത്..ഷാപ്പില്‍ പോയത്.. ഇതെല്ലാം ഒരുമിച്ചാണ്. പിന്നെ ടൂറ്..
ഷാപ്പ്: പക്ഷെ നന്ദി പറയേണ്ടത്..ഞങ്ങളുടെ പ്രിയങ്കരനായ രഞ്ജുവിനോടാണ്.(അമ്മാവോ..).
ആളൊരു ജിമ്മന്‍ ആയിരുന്നെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത ഞങ്ങളുടെ ഗുരു. ഇപ്പൊ ബി.ടെക് ഒക്കെ കഴിഞ്ഞില്ലേ..എന്തെടുക്കുവാ..സപ്പോര്‍ട്ട് ആയിട്ട് ബിജേഷ് കുമാറ്,ലിജോ പോള്‍..പിന്നെ...
ഹോ..എഴുതാന്‍ പറ്റുന്നില്ല..എല്ലാരും എന്റെ മുന്നില്‍ വന്നു നിന്ന് എന്നെപ്പറ്റി എഴുതുന്നില്ലേ.. എന്നേപ്പറ്റി എഴുതുന്നില്ലേ എന്നു ചോദിക്കുന്നതു പോലെ..
എഴുതും..ഇനിയും എഴുതും..
പലരും എന്നേപ്പറ്റി പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് അതിലൊന്ന്..ഇന്നാ..
“നാക്കെടുത്താല്‍ വേണ്ടാത്തതേ പറയൂ..കയ്യെടുത്താല്‍ വേണ്ടാത്തതേ ചെയ്യൂ..ഇതല്ലാതെ മറ്റൊന്നും അവനേപ്പറ്റി പറയാനില്ല“
ഒരു കാര്യം: ബ്ലോഗിങ്ങ് ഒരുഗ്രന്‍ സംഭവം ആണു കെട്ടൊ..എഴുതാത്തവര്‍ ഒന്ന് എഴുതി നോക്ക്..
പിന്നേ..സത്യമായിട്ടും ഇത് ഒരു ചവറ് പോസ്റ്റ് അല്ലേ..ഞാന്‍ നന്നാക്കാന്‍ ശ്രമിക്കാം....
അവസാനത്തെ ആ അഭിപ്രായം വായിച്ച് ചിരിച്ചു പോയി.
ReplyDeleteബ്ലോഗിങ്ങ് നല്ലൊരു സംഭവം തന്നെ ആണ്. കുറച്ചു കൂടി നന്നാക്കി എഴുതാന്‍ കഴിയും. ശ്രമിയ്ക്കൂ... ആശംസകള്‍!
Word Verification എടുത്തു കളഞ്ഞു കൂടേ?
thallu thone kitiyitundavum alle.
ReplyDeleteda.....sreerajey......ethoke avidennu varunnathada.......ho....eniku vayyaaaaaaaa
ReplyDeletevendaathath ezutharuth..
ReplyDeleteതാങ്കള്‍ ആരാണ് അനോണീ.. ശ്രീക്കും അജാസിനും നന്ദി..
ReplyDelete