ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബാർകോഡിന്റെ പരിപാടി

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:-
സ്കൂൾ പിള്ളാരുടെ കൂടെ ഈ പൂജ്യംവെട്ടും കളിച്ചു നടക്കാതെ ആർക്കേലും എന്തേലും പ്രയോജനമുള്ള വല്ലോം ചെയ്യാമ്മേലേന്ന് ചോദിക്കുന്ന എന്റെ പഴയ കണക്കുസാറിന്റെ താല്പര്യപ്രകാരം പോസ്റ്റുന്നത്. ഇതുകൊണ്ടും ആർക്കും പ്രയോജനം ഉണ്ടാവണമെന്നില്ല,എന്നാലും...

ബാർ കോഡിന്റെ സെറ്റപ്പ്..
സോറി.. ഇതു ബാറിനു കോഡിട്ട് വിളിക്കുന്ന പരിപാടിയല്ല.. Universal Product Code (UPC) എന്ന ബാർകോഡ്.. ഓക്കേ.. UPCക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മെഷീനുപയോഗിച്ചുമാത്രം വായിക്കാൻ പറ്റുന്ന ബാർ കോഡും (ബാർകോഡ് പലതരമുണ്ട്, പല സൈസിൽ, പെടയ്ക്കുന്നത്.. ബാർകോഡ് മനസിലാക്കുന്ന പണി നമുക്ക് നമുക്ക് പറ്റിയതല്ല, സോ അതു ബാർകോഡ് റീഡറിനെ ഏൽ‌പ്പിച്ചിരിക്കുകയാണ്.) നിലവിൽ എന്നേപ്പോലെയുള്ള ബുദ്ധിമാന്മാർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന ഒരു നമ്പരും. ഈ നമ്പരുണ്ടല്ലോ ഇതേക്കുറിച്ചാണു ഞാൻ പറഞ്ഞുവരുന്നത്. ശ്രദ്ധിച്ചു പഠിക്കുക.. ഇവിടെ പറയുന്നത് പന്ത്രണ്ട്** അക്ക Universal Product Codeനേക്കുറിച്ച് മാത്രം.

മേല്പറഞ്ഞ 12 അക്ക നമ്പരിന്റെ ആദ്യത്തെ 6 അക്കങ്ങളാണ് Manufacturer Identification Number എന്നു പറയുന്നത്. അതായത്, ആ ഉല്പന്നത്തിന്റെ നിർമ്മാതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ. അടുത്ത 5 അക്കങ്ങൾ ആ ഉല്പന്നത്തേക്കുറിച്ചുള്ള വിവരങ്ങളാണ് (Product Number). അവസാനത്തെ അക്കം Check Digit എന്നു പറയും. അതായത്, ഒരു ബാർ കോഡ് റീഡർ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുവന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സൂത്രം. ഉദാഹരണത്തിന് ഒരു ഉല്പന്നത്തിന്റെ ബാർകോഡ് 639382000393 ആണെന്നിരിക്കട്ടെ.ഇതിൽ നിന്നും ‘639382‘ ആണു Manufacturer Identification Number എന്നും ‘00039‘ ആണു Product Number എന്നും മനസിലായല്ലോ. അവസാനത്തെ അക്കം ‘3‘ ആണു Check digit. ഈ Check digit വച്ച് എങ്ങിനെ ബാർകോഡ് പരിശോധിക്കുമെന്ന് നോക്കാം.
ബാർകോഡിന്റെ ആദ്യ പതിനൊന്ന് അക്കങ്ങൾ എടുക്കുക 63938200039
1. ആദ്യമായി, ഒന്ന്, മൂന്ന് അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് സ്ഥാനങ്ങളിലുള്ള അക്കങ്ങളുടെ തുക കാണുക (6+9+8+0+0+9=32).
2. തുകയെ 3 കൊണ്ട് ഗുണിക്കുക (32*3=96).
3. ഇനി രണ്ട്, നാല്, ആറ്, എട്ട്, പത്ത് സ്ഥാനങ്ങളിലുള്ള അക്കങ്ങളുടെ തുക കാണുക (3+3+2+0+3=11).
4. രണ്ടാമത്തെ step ൽ കിട്ടിയ സംഖ്യയുടേയും മൂന്നാമത്തെ step ൽ കിട്ടിയ സംഖ്യയുടെയും തുക കാണുക (96+11=107)
5. ഇപ്പോൾ കിട്ടിയ സംഖ്യയും തൊട്ടടുത്ത പത്തിന്റെ ഗുണിതവും തമ്മിലുള്ള വത്യാസം കാണുക (അതായത്, സംഖ്യ: 107, തൊട്ടടുത്ത പത്തിന്റെ ഗുണിതം: 110. ഇവതമ്മിലുള്ള വത്യാസം 110-107=3; ഇതായിരിക്കും/ഇതായിരിക്കണം Check digit). എങ്ങനെയുണ്ട്??

ഏതെങ്കിലും ഉല്പന്നത്തിന്റെ ബാർകോഡ് എടുത്തുവച്ച് ചെയ്തു നോക്കുക. ഇങ്ങിനെ കണ്ടുപിടിച്ച Check digitഉം ഉല്പന്നത്തിന്റെ Check digitഉം സെയിമല്ലെങ്കിൽ.. ആ ബാർകോഡിൽ കുഴപ്പങ്ങളുണ്ടെന്നു മനസിലാക്കാം.. ഇനി.. നിങ്ങൾ ചെയ്തു നോക്കുന്ന ഒരു ഐറ്റത്തിന്റെയും Check digit ശരിയാകുന്നില്ലെങ്കിൽ നിരാശപ്പെടേണ്ട.. കുഴപ്പം ബാർകോഡിന്റേതല്ല.. നിങ്ങളുടെതാണ്. കണക്കിനു നല്ലൊരു ട്യൂഷൻ സെന്ററിൽ ചേരുക.. ആശംസകൾ..

**എല്ലാ ബാർകോഡും ഇപ്പറഞ്ഞ പന്ത്രണ്ടക്കം ആയിരിക്കണമെന്നില്ല, കൂടുതലായി ഉപയോഗിക്കുന്ന രീതി ഇതാണെന്നു മാത്രം..
എന്നാലും ബാർകോഡിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡനം നടത്തുമല്ലോ..

അഭിപ്രായങ്ങള്‍

  1. എന്റെ ശ്രീക്കുട്ടാ‍,,,ഇതൊക്കെ വളരെ നല്ല കാര്യമാണ്, എന്നാല്‍ ഇതൊക്കെ മനസ്സിലാക്കാന്‍ മെനക്കെടാതെ പെട്ടെന്ന് പണവും കൊടുത്ത് ഞാന്‍ ഇറങ്ങുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. അല്ല ഈ ബാറില്‍ കോഡൊക്കെ കൂട്ടിയും ഗുണിച്ചും നോകിയിട്ടു നമുക്കെന്താ മെച്ചം?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പ…

Work Load : ജോലി ഭാരം

ർഷങ്ങളായി നട്ടു നനച്ചു വളർത്തി വലുതാക്കിയ (വലുതായില്ല) ബ്ലോഗിൽ വന്നു നോക്കുമ്പോൾ ഉള്ള കാഴ്ച എന്റെ കണ്ണ് നനയിച്ചു. ശ്മശാനം പോലെ ഒരു ബ്ലോഗും കുറെ ഗതി കിട്ടാത്ത പഴയ പോസ്റ്റുകളും. അഞ്ചു വർഷത്തിനിടെ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. ജോലി തന്നെ പ്രധാനം.

അറിയുന്നതും അല്ലാത്തതുമായ എല്ലാ ബിസിനസും ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ എന്റർപ്രെണരെ ചങ്ങലയ്ക്കിട്ടാണ്  ഞാൻ ശമ്പളക്കാരനാവുന്നതും തുടർന്ന് വിവാഹം, കുഞ്ഞ്, പ്രാരാബ്ധം, അങ്ങിനെ  ഒതുങ്ങിയതും.

ഇതൊന്നും പോരാ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരു മാറ്റം ആവശ്യമാണോ എന്നും ഉണ്ട്. എന്തുകൊണ്ടോ ഇവിടെ വീണ്ടും വരുമെന്ന് ഒരു തോന്നൽ..

ബൈ ദ ബൈ.. എല്ലാം മാറിയിരിക്കുന്നു.. ഗൂഗിളും ബ്ലോഗും സെറ്റിങ്ങ്സും എല്ലാം. ഇതൊക്കെ ഒന്ന് പഠിച്ച് വരുമ്പോളേക്കും വീണ്ടും അകന്നു നിൽക്കേണ്ടി വരും. എന്തോ.. കാണാം..