2009, ജനുവരി 24, ശനിയാഴ്‌ച

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ല!!..

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകളെല്ലാം കൂടി ചുവടുകട്ടിയായ ഒരു പാത്രത്തിലിട്ട് നന്നായി വേവിക്കുക. വെന്ത് ഏതാണ്ട് ഒരു കൂഴച്ചക്ക പരിവമാകുമ്പോള്‍ അടുപ്പില്‍ ഇന്നും വാങ്ങിവച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക ‘വെണ്ണിലാവിന്റെ വിതുമ്പുന്ന സ്വപ്നമോ മീവല്‍ പക്ഷിയുടെ രോദനമോ‘ കേള്‍ക്കുന്ന സമയം മുറിച്ചുവച്ചിരിക്കുന്ന ഇടനെഞ്ചും വിങ്ങലും ചേര്‍ത്ത് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന വികാരങ്ങളോടൊപ്പം അശ്ലീലത്തില്‍ പൊതിഞ്ഞ് പോസ്റ്റ് റോസ്റ്റ് ചെയ്യുക. അശ്ലീലത്തിന്റെ രുചിയാവണം മുമ്പില്‍ നില്‍ക്കേണ്ടത്. ചൂട് നഷ്ടപ്പെടരുത്..
തണുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വകയ്ക്കും കൊള്ളില്ല.
ഒരു സാമ്പിള്...

ആത്മാവില്‍ നീറുന്നൊരോര്‍മ്മയായ് നീ എന്റെ-
വിങ്ങുന്ന മനസിന്റെ ദാഹം ശമിപ്പിക്കാന്‍
ഈ മിഴിപ്പൊയ്കകളില്‍ ഒരുതുള്ളി വിങ്ങുമ്പോള്‍
ശരത്കാല സന്ധ്യയുടെ കാറ്റിനും മൂകത..

നീറും കിനാക്കളില്‍ ചന്ദനം ചാലിച്ച്
മഞ്ഞിന്‍ കിനാവുകള്‍ക്കപ്പുറം മോഹിച്ച്..
നീയേകുമാശ്വാസമെന്‍ ഹ്രുദയതന്ത്രികളില്‍
മറക്കില്ലൊരിക്കലും നിന്‍ രൂപലാവണ്യം..


കണ്ടോ.. മേല്‍ കാണിച്ചിരക്കുന്ന വാക്കുകള്‍ കൊണ്ടുതന്നെ നൂറുകണക്കിന് കവിതകള്‍ നമുക്ക് ഉണ്ടാക്കാനാവും. ശ്രമിച്ചു നോക്കുമല്ലോ..

(2)
മേല്പറഞ്ഞ രീതിയിലുള്ള കവിതകള്‍ വേവാതെ വരികയോ കരിഞ്ഞുപോവുകയോ ചെയ്താല്‍ പിന്നെ ആധുനിക കവിതകള്‍ എഴുതാവുന്നതാണ്.
അതിനു ചെയ്യേണ്ടത് ഇത്രമാത്രം...
ഒരാഴ്ചത്തെ മലയാളം പത്രങ്ങള്‍ എടുത്ത് വയ്ക്കുക. എല്ലാ പത്രത്തിലേയും പ്രധാന വാര്‍ത്തകള്‍ ചോദ്യോത്തര രൂപത്തില്‍ ഓരോ വരിയാക്കി എഴുതുക.
ഒരു ഉദാഹരണം ഞാനിവിടെ കാണിക്കാം..

ഹഡ്സണ്‍ നദിയിലും വിമാനമിറങ്ങുന്നോ..
ലഷ്കറിന്റെ തന്ത്രം മാറുന്നോ... പ്രഭാകരന്‍ കടലു കടക്കുന്നു..
പിബി പിണറായിക്കൊപ്പമാണോ.. അതോ..
അബ്ദുല്ലക്കുട്ടിക്കു സസ്പെന്‍ഷനോ..
ഒബാമയ്ക്ക് സമാധാനം... ഒബാമയ്ക്ക് സമാധാനം...
ലാവ്ലിന്‍ പിണറായി പ്രതിയാണോ...
ഇറാക്ക് ഇറാക്കിനോ അഫ്ഗാന്‍ അഫ്ഗാനികള്‍ക്കോ..
ബാലാനന്ദന്‍ വിടചൊല്ലി..
ലാവ്ലിന്‍ പ്രതികള്‍ക്കു ജാമ്യമില്ല..ജാമ്യമില്ല..

****************
ശ്രദ്ധിക്കുക: ഇത് പോസ്റ്റ് ചെയ്താല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് സ്ഥിരമായി ദിവസം രണ്ടുനേരം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ‘ഇതെന്തോന്ന്?’, ‘ഒന്നും മനസിലായില്ല’, ‘വേറെ പണിയൊന്നും ഇല്ലേ?’
എന്ന രീതിയില്‍ വരുന്ന കമന്റുകളെ ഡിലീറ്റ് ചെയ്യുകയും വേണം..
ആശംസകള്‍ ‍...25 Comments:

Jai പറഞ്ഞു...

namichu aliya namichu......
from
Mr. Bond

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

നന്നായി. എല്ലാ ‘കവി’കള്‍ക്കും ഇതുപകരിക്കും. ആദ്യത്തെ ആ കവിതയും വളരെ നന്നായിട്ടുണ്ട്‌.

ആശംസകള്‍

വിഷ്ണു പ്രസാദ് പറഞ്ഞു...

:)

shihab mogral പറഞ്ഞു...

:-)

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ഒരു കവിത ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട് കാലങ്ങളായി. ഇപ്പോഴാൺ റെസിപ്പി പിടികിട്ടിയത്. താങ്ക്സ്. :-)

Jinto പറഞ്ഞു...

oru blog thudangan ulla athmaviswasam aayittund.good post..

ചിത്രകാരന്‍chithrakaran പറഞ്ഞു...

കവിതാപാതകം നന്നായി :)

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

കുറിപ്പന്വേഷിച്ചു നടക്കുകയായിരുന്നു,
ഇനിയൊന്ന് കലക്കണം

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

മിസ്റ്റര്‍ ബോണ്ട്... താനൊരു പുലിയാണെന്ന് എനിക്കറിയാം..
ജയകൃഷ്ണന്‍ കാവാലം..:ഇത് ആരെയും കളിയാക്കിയതൊന്നുമല്ല കേട്ടോ..
ആദ്യത്തെ കവിത കൊള്ളാമല്ലേ..നന്ദി.
വിഷ്ണു പ്രസാദ് , shihab mogral..: ചിരിച്ചതില്‍ സന്തോഷം..
കുതിരവട്ടന്‍..: ഉടനേ പരീക്ഷിച്ച് നോക്കുമല്ലോ..
ജിന്റൊ..:ബ്ലോഗര്‍ അല്ല എന്നു തോന്നിയിരുന്നു.. ഉടനേ തുടങ്ങുമല്ലോ..
ചിത്രകാരന്‍chithrakaran..:വായിച്ചതില്‍ സന്തോഷം.
ത്രിശ്ശൂക്കാരന്‍..:വായിച്ചതില്‍ സന്തോഷം.. ആശംസകള്‍..

കാപ്പിലാന്‍ പറഞ്ഞു...

:) good

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എല്ലാം റെഡിയായതാ. ബട്, വാങ്ങിവെയ്ക്കാന്‍ മറന്നു.

ശ്രീ പറഞ്ഞു...

ഹ ഹ. ഇതു രസകരമായിരിയ്ക്കുന്നു. ആധുനികന്‍ കൂടുതല്‍ ചിരിപ്പിച്ചു.
:)

ശ്രീഹരി::Sreehari പറഞ്ഞു...

ഏയ് ഇല്ലില്ല ഒന്നും പറയാനില്ല.. വെറുതേ തോന്നുന്നതാ :)

കുഞ്ഞന്‍ പറഞ്ഞു...

രസകരമായിരിക്കുന്നു ശ്രീക്കുട്ടാ..ഇത്രയൊക്കെ മതീല്ലെ കവിതയുണ്ടാക്കാന്‍..(തെറ്റിദ്ധരിക്കല്ലേ..)

Thallasseri പറഞ്ഞു...

ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ്‌ കിട്ടി. കിട്ടുന്ന മാളുകളുടെ ലിസ്റ്റും കൂടി ചേര്‍ത്താല്‍ നന്നായിരിക്കും. അവരുടെ പരസ്യം പോസ്റ്റിണ്റ്റെ കൂടെ ചേര്‍ത്തല്‍ അല്‍പം ചിക്കിലി കൂടി തടയും. ഗംഭീരം, പഴമ്പാട്ടുകാരന്‍.

ചന്ദ്രകാന്തം പറഞ്ഞു...

കുറിപ്പടി രണ്ടും ഇഷ്ടപ്പെട്ടു.

ഒരു ചെറിയ സംശയം.. ആധുനികം വേവിയ്ക്കണമെന്നില്ല അല്ലെ?
(ഫ്രെഷ് സലാഡ്‌ പോലെ..)
:)

sreeNu Guy പറഞ്ഞു...

:)

അപ്പു പറഞ്ഞു...

ശ്രീക്കുട്ടാ.... :-)
ചിരിച്ചൊരുപരുവമായിപ്പോയി. ആരെയും നോവിക്കാതെ എന്നാല്‍ ഭംഗിയായി തന്നെ ആക്ഷേപഹാസ്യത്തിലൂടെ, അതേസമയം ഗൌരവമായുംവിഷയം അവതരിപ്പിച്ചു. :-)

മുസാഫിര്‍ പറഞ്ഞു...

എന്നാലും ഇതൊക്കെ ഒരു ട്രേഡ് സീക്രട്ടല്ലെ ? വെളിവാക്കണ്ടായിരുന്നു.പിന്നെ കുറച്ചു ചേരുവകള്‍ കൂട്ടിയും മാറ്റിയും ഇട്ടാല്‍ സിനിമാ പാട്ടിനും പറ്റുംന്ന് തോന്നുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

ഇത്ര എളുപ്പാണെന്ന്‌ ഒരാളും പറയാഞ്ഞതെന്തേ.
ആധുനികന് ഇത്തിരി മസാലകൂടി വേണ്ടേന്നൊരു സംശയം.
കീപ്പിറ്റപ്പീ.
ഇതുവെച്ച്‌ രണ്ടെണ്ണം പോരട്ടെ.

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

@കാപ്പിലാന്‍..:ചേട്ടാ..സന്തോഷം..

@പ്രിയ ഉണ്ണികൃഷ്ണന്‍..: മറവിയൊക്കെ സാധാരണമല്ലേ..:)

@ശ്രീ..: വളരെ സന്തോഷം...

@ശ്രീഹരി::Sreehari..: ഇതിനിപ്പൊ ഞാനെന്തു പറയാനാ..:)

@കുഞ്ഞന്‍..: ഇതിലും വലുത് ചിലതുണ്ട്.. വരുന്നൂ..നന്ദി

@Thallasseri..:ഐഡിയാ കൊള്ളാം..ഞാനൊന്നു ശ്രമിക്കട്ടെ..പക്ഷേ പലതും പ്രക്രുതിയില്‍ നിന്നും പറിച്ചെടുക്കുന്നവയല്ലേ..

@ചന്ദ്രകാന്തം..: വെന്താലും ഇല്ലെങ്കിലും ഇതു വിഴുങ്ങുന്നവരുടെ ആത്മസംത്രുപ്തിയാണ് മെയിന്‍ കാര്യം..

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

@sreeNu Guy..: ഒരു ചിരി തിരിച്ചും.. :)

@അപ്പു..: ചേട്ടാ.. ഇവിടെ കണ്ടതില്‍ വളരെ സന്തോഷം..പിന്നെ ഞാനൊട്ടും ഗൌരവക്കാരനല്ല കേട്ടോ.. നന്ദി..

@മുസാഫിര്‍..: കണ്ടോ..കണ്ടോ..സിനിമാ പാട്ടിന്റെ കാര്യം ആരാ ഇപ്പൊ പറഞ്ഞത്.. ഞാനിടാനിരുന്ന ഒരു പോസ്റ്റ് മിസായി..:)

@പാര്‍ത്ഥന്‍..: ഇത് അത്ര എളുപ്പമൊന്നുമല്ല.. അറിയാമല്ലോ..:)
പിന്നെ..കീപ്പറാവണോ..അതു വേണോ..

ശ്രീലാല്‍ പറഞ്ഞു...

കിടു ! കലക്കി !

Sureshkumar Punjhayil പറഞ്ഞു...

Sreekkuttan.. Thankal ente kanjiyilum mannittallo.. Nammal inganeyokke onnu aalavan nokkukayayirunnu. Iniyippo Rahasyam velippeduthiya sthithikku nammude panipoyille...!!! ( Athimanhoram... Ella Ashamsakalum.)

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ശ്രീലാല്‍ ...: നന്ദി.

Sureshkumar Punjhaayil...: ഒരു തമാശയ്ക്ക് ഇത് എഴുതി എന്നേ ഉള്ളൂ.. ആരേയും ഉദ്ദേശിച്ചൊന്നുമല്ല!!. കവിതകള്‍ വായിക്കാന്‍ എനിക്കിഷ്ടമാണ്. നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?