Tuesday, July 14, 2015
തിരക്കോതിരക്ക്
അതല്ലെങ്കിലും ശരിയാ. തിരക്കെന്നുവച്ചാല് ഇങിനെയുണ്ടോ തിരക്ക്.. 2011ല്‍ അല്പം തിരക്കിനിടയില്‍ പെട്ട് പോയതാണ്. ഇപ്പോളാണ് അല്പം ശ്വാസം വിടാന്‍ സമയം കിട്ടുന്നത്.എന്താല്ലേ..!
Wednesday, January 26, 2011
Saturday, January 8, 2011
Saturday, August 14, 2010
Saturday, August 7, 2010
Sunday, February 21, 2010
Check out Save Our Tigers | Join the Roar
Title: Save Our Tigers | Join the Roar
Link: http://gotaf.socialtwist.com/redirect?l=851800381978267727541
Link: http://gotaf.socialtwist.com/redirect?l=851800381978267727541
Saturday, February 6, 2010
മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.
മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്കുന്നു. ഇനിയെന്തുവേണം?, സാജന് വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പോഴാണ് (അരുണ്‍ ആളൊരു കെ.എസ്.യൂക്കാരനാണ്.. അതിന്റേതായ ബുദ്ധി അവനുണ്ടുതാനും) മറ്റു ചില ഐഡിയാസ് കിട്ടിയത്. അയ്യായിരം രൂപാ കോഴ്സ് ഫീ കൊടുക്കാന്‍ വീട്ടീന്ന് ഒരു പതിനായിരം അങ്ങ് വാങ്ങിച്ചാലോ? ഇനി കോഴ്സിന്റെ പേരില്‍ വീട്ടുകാരെങ്ങാന്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് തന്നാലോ? ട്രെയിനിങ്ങിന് ആലുവയില്‍ പോയി അറ്മാദിക്കാന്‍ പറ്റിയാലോ? എന്നും രാവിലെ ബിസിയെമ്മിലേയും ബസേലിയസിലേയും സിയെമ്മസിലേയും യൂണിവേഴ്സിറ്റിയിലേം- വൈകിട്ട് ആല്ഫോന്സേലേം പെമ്പിള്ളാരെ വായിനോക്കാന്‍ ചാന്സായാലോ? അങ്ങിനെ മൂന്നാം ദിവസം ഞാനും സാജനും അരുണും കോഴ്സിനു ചേര്‍ന്നു. (അര്‍ക്കാഡിയയില്‍ പോയി ഡെയിലി ബാര്‍ലിവെള്ളം കുടിക്കാനുള്ള സെറ്റപ്പൊന്നും അന്ന് ഇല്ലാരുന്നു, ഇന്നും.)
പ്രശാന്തസുന്ദരമായ ക്യാമ്പസ് അഥവാ ഒരു വലിയ ഇരുനില ബില്‍ഡിംഗിന്റെ നടുവിലെ ഒറ്റമുറി ഷട്ടറുകട. കടയുടെ വലതു വശത്ത് ഒരു ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്, മറുവശത്ത് തയ്യല്‍കട. അവിടുന്നുള്ള കട കട ശബ്ദവും വര്‍ക്ക്ഷോപ്പിലെ ഇരമ്പലുമല്ലാതെ മറ്റു ശബ്ദശല്യങ്ങളൊന്നുമില്ല! വളരെ ശാന്തമായ അന്തരീക്ഷം. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ക്ലാസ്. ഈ കോഴ്സിനു പറ്റിയ പേരുതന്നെയാണ് പഠിപ്പിക്കുന്ന സാറിനും - ‘സിം‘ഖാന്.
ക്ലാസിനേക്കുറിച്ച് പറയുകയാണെങ്കില്‍, FILO അഥവാ ഫസ്റ്റ് ഇന്‍ - ലാസ്റ്റ് ഔട്ട് രീതിയിലായിരുന്നു ക്ലാസിന്റെ പോക്ക്, കാരണം അവിടത്തെ ഒരേയൊരു കമ്പ്യൂട്ടര്‍. രാവിലേ ഒമ്പതിനുതന്ന ഹാജര്‍ വയ്ക്കുന്നവര്‍ക്ക് കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാം. പിന്നെ പ്രിന്‍സ്, മാരിയോ, റോഡ്റഷ്, മോര്‍ട്ടല്‍ കോംബാറ്റ്, അല്ലെങ്കില്‍ Winampല്‍ പാട്ട്, സമയം പോകുന്നതറിയില്ല. ആദ്യം ക്ലാസിലെത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ചെന്നിട്ടും വലിയ കാര്യമൊന്നുമില്ല. ഇതൊക്കെ കണ്ടോണ്ട് ഇരിക്കേണ്ടി വരും. കമ്പ്യൂട്ടറിന്റെ മുന്നീന്ന് ഒരുത്തനും എണീറ്റ് മാറില്ല. ബാക്കിയുള്ളവര്‍ പിന്നെ രാഷ്ട്രീയം പറഞ്ഞും, ഇടയ്ക്ക് പുറത്തുപോയി ഓരോ സിഗരറ്റ് വലിച്ചും സിനിമയ്ക്കു പോയുമൊക്കെ സമയം തള്ളിനീക്കും. ഇതിനിടയില്‍ ക്ലാസും നടക്കാറുണ്ട്, മിക്കവാറും 12 മുതല്‍ 12.15 വരെ. ഞാനും സാജനും, രാമപുരത്തുനിന്നുള്ള റോയിയും ഒക്കെ ദിവസം പത്തന്പതു രൂപാ മുടക്കി ക്ലാസില്‍ വരുന്നതുകൊണ്ട് ഒരു വി.ഐ.പി പരിഗണന മറ്റുള്ളവര്‍ നല്‍കിയിരുന്നു.. എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം ക്ലാസില്‍ വരുന്ന ഹരിപ്പാടുകാരന് അരുണായിരുന്നു ഇന്‍സ്റ്റിട്യൂട്ടിന്റെ യഥാര്‍ഥ താരം. ട്രെയിനില്‍ ഹരിപ്പാട് - കായംകുളം, അവിടന്ന് കായംകുളം - കോട്ടയം. ഞങ്ങളുടെ ഒരാഴ്ചത്തെ ചെലവ് അവനൊരുമാസത്തേക്കുണ്ട്. എന്നാലതിന്റെ യാതൊരു അഹങ്കാരവുമില്ല, ട്രെയിനിലും ടിക്കറ്റെടുക്കില്ല.
രണ്ടുമാസം ജീവിതം സുഖമായി നീങ്ങി. രാവിലെ കോട്ടയത്തുള്ള മുഴുവന്‍ സ്കൂള്‍-കോളേജ് കുട്ടികളേയും യാത്രയാക്കി ക്ലാസില്‍ ചെല്ലുന്നൂ, കമ്പ്യൂട്ടറിന്റെ അവൈലബിലിറ്റി അനുസരിച്ചു ക്ലാസില്‍ കയറുകയോ സിനിമയ്ക്ക് കയറുകയോ ചെയ്യുന്നു. 'ഠ' വട്ടത്തിലും കോട്ടയത്ത് തിയേറ്ററുകള്‍ക്ക് പഞ്ഞമില്ലല്ലോ.. രണ്ടുമാസം കൊണ്ട് കണ്ടുതള്ളിയ സിനിമകളെത്ര, കളിച്ചുതീര്‍ത്ത ഗെയിമുകളെത്ര, പണിപഠിച്ച മൊബൈലുകളെത്ര! അവസാനത്തേതിന് ഉത്തരമുണ്ട് : ഒന്ന് , ഒരേയൊരു നോക്കിയാ 3310. ബാക്കി മൊബൈലുകളെല്ലാം ചില്ലിട്ട പെട്ടിയിലിരിക്കുന്നത് കാണാനുള്ള യോഗമേ ഞങ്ങള്‍ക്കുണ്ടായുള്ളൂ. പാവം 3310, പാഞ്ചാലിയുടെ വിധിയായിപ്പോയി അതിന്.
മനോരമ പേപ്പറിലെ ചരമകോളത്തില്‍ നിന്നും വെട്ടിയൊട്ടിച്ച ഫോട്ടോകളും അങ്ങനെ ഉണ്ടാക്കിയ വ്യാജ ഐഡിയും വച്ച് റിലയന്‍സിന്റെ 501 രൂപാ ഫോണ്‍+പോസ്റ്റ്പെയ്ഡ് കണക്ഷന് വാങ്ങി ഒരുമാസം എല്ലാവരും അര്‍മ്മാദിച്ചു. പരലോകത്തേക്ക് ബില്ല് പോകാതായപ്പോള്‍ കണക്ഷനും പോയി. അങ്ങിനെ രണ്ടുമാസം കഴിഞ്ഞു, ട്രെയിനിങ്ങായി. ഞങ്ങളുടെ ബാച്ചില്‍ നിന്നും അരുണ്‍ ഒഴികെ മറ്റെല്ലാവരും ആലുവയ്ക്ക് വണ്ടികയറി. അരുണിനു വീട്ടില്‍ ചില അത്യാവശ്യങ്ങളുണ്ടെന്ന് അറിയിച്ചു. ആലുവയില്‍- കമ്പനിയുടെ ആസ്ഥാനത്ത്- ബില്‍ഡിങ്ങിന്റെ മൂന്നാമത്തെ നിലയിലെ ഏതോ ഒരു ശീതീകരിച്ച മുറിയിലിരുന്ന് ഞങ്ങള്‍ ഫ്ലാഷ് ചെയ്യാന്‍ പഠിച്ചു, IMEI നമ്പര്‍ മാറ്റുന്നത് പഠിച്ചു. സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പഠിച്ചു, ഇന്റെര്നെറ്റിന്റെയും സേര്‍ച്ച് എഞ്ചിനുകളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ സോഫ്റ്റ്വെയറുകള് കണ്ടുപിടിക്കുന്നത് പഠിച്ചു. അല്‍ക്കാടെല്‍, സീമെന്‍സ്, മോട്ടൊറോള, നോക്കിയ ഫോണുകളുടെ സോഫ്റ്റ്വെയര് മാറ്റി മാറ്റിക്കളിച്ചു. ഇതിനിടെ റിസപ്ഷനിലിരിക്കുന്ന പെണ്ണിനെ നോക്കി വെള്ളമെറക്കി. ആരും കാണാതെ കാവ്യാമാധവന്റേം മീരാ ജാസ്മിന്റേം മറ്റും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു ഫ്ലോപ്പിയിലാക്കി, ഫ്ലോപ്പി വാങ്ങി മടുത്തപ്പോള്‍ സിഡി വാങ്ങിച്ചു റൈറ്റ് ചെയ്തു. ബാക്കിസമയത്ത് സീനത്തില് പോയി പാണ്ടിപ്പടങ്ങള്‍ കണ്ടു, കൊച്ചി മറൈന്‍ഡ്രൈവില്‍ പോയി കാഴ്ചകള്‍ കണ്ടു. രണ്ടാഴ്ച കൊണ്ട് ഞങ്ങള്‍ പലതും പഠിച്ചു, പഠിപ്പിച്ചു.
മൂന്നുമാസത്തെ പോക്കുകൊണ്ട് ഞങ്ങളുടെ ബാച്ചിലെ ആര്‍ക്കെങ്കിലും പിന്നീട് പ്രയോജനമുണ്ടായോ എന്ന് എനിക്കറിയില്ല, എന്നാലും ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ വീണ്ടും കോട്ടയത്തിനു പോകുന്നതുവരെയും ചിലരുടെയെങ്കിലും ഉള്ളില്‍ ജോലി - കമ്പനി തന്നെ നല്കുന്ന നിയമനം - എന്നിങ്ങനെ ആഗ്രഹം കിടപ്പുണ്ടായിരുന്നു. പക്ഷേ.. പകുതി ദിവസവും ക്ലാസില്‍ വരാത്ത, വന്നാലും കയറാത്ത, ട്രെയിനിങ്ങിനു പോകാതെ മുങ്ങിനടന്ന അരുണ്‍, അവിടത്തെ പുതിയ അധ്യാപകനായി CDMA ഫോണുകളേക്കുറിച്ച് പുതിയ ബാച്ചിനു ക്ലാസെടുക്കുന്നതു കണ്ടതോടെ അക്കാര്യത്തിനും ഒരു തീരുമാനമായി.
ഫലം? മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഞാന്‍ വീട്ടില്‍ വിശ്രമം തുടങ്ങി. എഗൈന്‍ ശങ്കര്‍ ഓണ്‍ ദ് കോക്കനട്ട് ട്രീ.
( ഇതിന്റെ ബാക്കി റിലീസ് ചെയ്യാനും സാധ്യതയുണ്ട്..)
Subscribe to:
Comments (Atom)
This is a test post
To make sure that I am alive!
-
കവിത ഉണ്ടാക്കുന്ന വിധം കേ രളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും...
-
മ ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷ...
-
Its a forwarded message received : Source unknown I nflation was never a Problem Before Like it is Now. It is at 40-years High of 7% - Near...

