ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.**************************
ശേഷം ചിന്ത്യം ശുഭം...

അഭിപ്രായങ്ങള്‍

 1. ശക്തമായി പ്രതികരിക്കുന്ന മനസ്സാണല്ലോ മാഷിന്‍റെത്.സമ്മതിച്ച് മാഷേ,വരികളിലെ ശക്തി.

  മറുപടിഇല്ലാതാക്കൂ
 2. കലക്കി മാഷെ..
  പക്ഷെ നമ്മുടെ പ്രതിരോധം ഇതില്‍ പൈശാചികവും ക്രൂരവുമായി ഇടപെട്ടില്ലേ?

  മറുപടിഇല്ലാതാക്കൂ
 3. @അനോണീ...: ഇതിനൊക്കെ വേറെയാ പേര്.
  @അരുണ്‍ കായംകുളം...: ശക്തമായി പ്രതികരിച്ചാലും അവസാനം മണ്ടനാകുക എന്നതാണ് സ്വഭാവം..നന്ദി.
  @പെണ്‍കൊടി...:പ്രതിരോധം ഇപ്പൊ പുറത്തിറങ്ങാറില്ല. ശത്രുസംഹാര പൂജയിലാണ്.(ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ)

  മറുപടിഇല്ലാതാക്കൂ
 4. ഇത് കാണേണ്ടവർ കണ്ടിരുന്നെങ്കിൽ.എന്തായാലും കലക്കി ശ്രീക്കുട്ടാ

  മറുപടിഇല്ലാതാക്കൂ
 5. Karaskarathin kuru palilittal kalaanthare kayppu samippathundo....!

  മറുപടിഇല്ലാതാക്കൂ
 6. Wonderful... Theerchayayum ithu Abhinandaneeyam thanne. Thankalkku Ella ashamsakalum.

  മറുപടിഇല്ലാതാക്കൂ
 7. കേന്ദ്ര മന്ത്രിപുംഗവന്മാര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍!

  പത്ത്‌ വോട്ടിനുവേണ്ടി എന്ത്‌ ഏഭ്യത്തരവും ചെയ്യുന്നവന്മാരെ ചുമക്കാന്‍ ഒരു ജനത!! വിധി!!!

  മറുപടിഇല്ലാതാക്കൂ
 8. വായിച്ചു....
  നന്നായിട്ടുണ്ട്...
  പൊതുജനം ഇന്നലെ കഴുതയായിരുന്നു...
  ഇന്നും അങ്ങനെ തന്നെ...
  നാ‍ളെയും മാറ്റമില്ലാതെ തുടരും... അല്ലേ

  ആശംസകള്‍...*

  മറുപടിഇല്ലാതാക്കൂ
 9. മനസറിയാതെ...:വളരെ നന്ദി. ഞാന്‍ അതു വായിച്ചിരുന്നു..

  കാന്താരി...: ചേച്ചി..ഇനി കാണാന്‍ പോകുന്നതേ ഉള്ളൂ.

  മുക്കുവന്‍...:ഇതുപോലുള്ള ഐറ്റംസും ഉണ്ടോ ഇവിടെ എന്നാണോ?.. :)

  Thaikaden...: ചുമ്മാ..എഴുതിയേക്കുന്നത് എനിക്കു മനസിലായില്ല. :)

  sherlock...:സന്തോഷം..

  Jinto...:അങ്ങിനെ തന്നെ..

  Sureshkumar Punjhayil...:പ്രോത്സാഹനത്തിന് നന്ദി. ഇതിലും ചവറ് എഴുതാന്‍ ശ്രമിക്കാം..

  കാണി...: ഇത് ഏഭ്യത്തരമാണോ? ഇതൊക്കെയാണ് ഇന്ത്യ..

  ശ്രീഇടമൺ...:കഴുത ആയതും ആവാന്‍ പോകുന്നതും പൊതുജനം.. അതായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം എന്നു പറയൂ.. വര്‍ഗീയത മണക്കുന്നുണ്ടോ..? ഒട്ടും വേണ്ട..

  മറുപടിഇല്ലാതാക്കൂ
 10. അസല്‍ സറ്റയര്‍ എന്ന് വിശേഷിപ്പിക്കേണ്ട പോസ്റ്റ്‌. വായിച്ച് രസിച്ചു. - ബെന്നി

  മറുപടിഇല്ലാതാക്കൂ
 11. ശ്രീക്കുട്ടാ, നമിച്ചു..:-)
  ഒരിക്കല്‍ കൂടി ആരെയും നോവിക്കാതെ, എന്നാല്‍ വളരെ ഭംഗിയായി പറയാനുള്ള കാര്യങ്ങള്‍ ഈ പോസ്റ്റിലൂം പറഞ്ഞുവല്ലോ...കൊടുകൈ!

  മറുപടിഇല്ലാതാക്കൂ
 12. പറയാനുള്ളത് വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഇതു തന്നെയാണല്ലോ എനിക്കും പറയാനുള്ളത് എന്ന് തോന്നിക്കുന്ന ശൈലി. അഭിനന്ദനങ്ങള്‍ ശ്രീ.

  മറുപടിഇല്ലാതാക്കൂ
 13. ആരും പറയാതെ പോകുന്നത്‌, ഭംഗിയായി പറഞ്ഞു.
  സരസമായ എഴുത്തുരീതി.

  മറുപടിഇല്ലാതാക്കൂ
 14. Glocalindia...:(ബെന്നി).. രസിച്ചു എന്നതില്‍ സന്തോഷം

  അനോണീ..Devadas...:നന്ദി

  അപ്പു...:വീണ്ടും കണ്ടതില്‍ സന്തോഷം..

  B S Madai...:നന്ദി..

  ചന്ദ്രകാന്തം...:നന്ദി.

  മറുപടിഇല്ലാതാക്കൂ
 15. മദ്രസക്കെല്ലാം cbse പദവി നല്കുകയാനെന്കില്‍ പിന്നെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്തിനാ? ഹിന്ദുക്കള്‍ അമ്പലത്തിലും, ക്രിസ്ത്യാനികള്‍ പള്ളിയിലും മുസ്ലീങ്ങള്‍ മദ്രസയിലും പഠിച്ചാല്‍ പോരെ. ശക്തമായി പ്രതികരിച്ചതില്‍ സന്തോഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 16. കൊള്ളാം ശ്രീക്കുട്ടാ നല്ല പോസ്റ്റ്.വോട്ട്ബാങ്ക് മാത്രം ലക്ഷ്യം വയ്ക്കുന്നോര്‍ക്ക് ഇതല്ല ഇതിലപ്പുറവും ചെയ്യാന്‍ തോന്നും.രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 17. ശ്രീകുട്ടന്‍ നന്നായിട്ടുണ്ട്. I learned a lot from your blog.

  Sorry, I cannot write anything more in Malayalam. I don't have the font. Please write more. I used to write articles in Mathrubhumi during 60's. Now I am re-learning to write in Malayalam. Viswanathan aamiahindu@yahoo.com

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പ…

Work Load : ജോലി ഭാരം

ർഷങ്ങളായി നട്ടു നനച്ചു വളർത്തി വലുതാക്കിയ (വലുതായില്ല) ബ്ലോഗിൽ വന്നു നോക്കുമ്പോൾ ഉള്ള കാഴ്ച എന്റെ കണ്ണ് നനയിച്ചു. ശ്മശാനം പോലെ ഒരു ബ്ലോഗും കുറെ ഗതി കിട്ടാത്ത പഴയ പോസ്റ്റുകളും. അഞ്ചു വർഷത്തിനിടെ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. ജോലി തന്നെ പ്രധാനം.

അറിയുന്നതും അല്ലാത്തതുമായ എല്ലാ ബിസിനസും ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ എന്റർപ്രെണരെ ചങ്ങലയ്ക്കിട്ടാണ്  ഞാൻ ശമ്പളക്കാരനാവുന്നതും തുടർന്ന് വിവാഹം, കുഞ്ഞ്, പ്രാരാബ്ധം, അങ്ങിനെ  ഒതുങ്ങിയതും.

ഇതൊന്നും പോരാ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരു മാറ്റം ആവശ്യമാണോ എന്നും ഉണ്ട്. എന്തുകൊണ്ടോ ഇവിടെ വീണ്ടും വരുമെന്ന് ഒരു തോന്നൽ..

ബൈ ദ ബൈ.. എല്ലാം മാറിയിരിക്കുന്നു.. ഗൂഗിളും ബ്ലോഗും സെറ്റിങ്ങ്സും എല്ലാം. ഇതൊക്കെ ഒന്ന് പഠിച്ച് വരുമ്പോളേക്കും വീണ്ടും അകന്നു നിൽക്കേണ്ടി വരും. എന്തോ.. കാണാം..