അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എത്തിയിരിക്കുന്നു..ബി ജെ പി ക്ക് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്താനായി.ഡല്‍ഹിയിലും മിസോറമിലും പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്റ്റസിന്റെ വിജയം വസുന്ധര രാജെക്കുള്ള കനത്ത തിരിച്ചടിയായി.
ഈ അഞ്ചു വിജയങ്ങളും ദേശീയ പാര്‍ട്ടികള്‍ക്കാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.ജനങ്ങളുടെ മനസ്സറിഞ്ഞു ഭരണം നടത്തിയാല്‍ തിരഞ്ഞെടുപ്പൊന്നും അത്ര വലിയ സംഭവങ്ങളല്ലെന്നു മുന്‍പു ശ്രീ.നരേന്ദ്ര മോഡി തെളിയിച്ചതാണ്. ദാ ഇപ്പൊ ശ്രീമതി.ഷീലാ ദീക്ഷിത്തും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി മുഖ്യമന്ത്രിമാരും തെളിയിക്കുന്നു..
പത്തു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഉള്ളി വില കൂടിയത് ബി ജെ പി യുടെ ഭരണ പരാജയം ആണെന്നു പറഞ്ഞായിരുന്നു.ഇനി പഴയതിന്റെ മൂന്നിരട്ടി വില ഉള്ളിക്ക് ആയാലും ജനം അവരെ വിജയിപ്പിക്കും.ഇത്രയും മികച്ച ഒരു ഭരണത്തിലേക്കു നയിക്കാന്‍ അവരുടെ കയ്യില്‍ എന്തു മാജിക്കാണ്..
അതുപോലെ മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും.ഛത്തീസ്ഗഡില്‍ രമണ്‍ സിങ് ഏതാണ്ട് അതേപോലെ തന്നെ.എനിക്കു തോന്നുന്നത് കോണ്‍ഗ്രസിനേക്കാള്‍ ഇതു ബി ജെ പി ക്കാണ് നേട്ടമായത് എന്നാണ്.രണ്ടു സംസ്ഥാനങ്ങളില്‍ സ്ഥിരമായ ഭരണം ഉറപ്പാക്കാന്‍ അവര്‍ക്കായി.ഇത് ഉമാ ഭാരതിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ
അവസാനമാകുമോ എന്നാണിനി കാണാനുള്ളത്.പാര്‍ട്ടി വിട്ടു പോയവരും പുറത്താക്കിയവരും പിന്നെ ഒന്നുമല്ല എന്നു സി പി എമ്മിനെപ്പോലെ തെളിയിക്കാന്‍ ബി ജെ പി ക്കും ആയി.ഇല്ലെങ്കില്‍ കേരളത്തിലേതുപോലെ..തമിഴ്നാട്,മഹാരാഷ്ടാ,ഉത്തര്‍പ്രദേശ് പോലെ എനിക്കും എന്റെ പാര്‍ട്ടിക്കും എന്നു വിലപേശാന്‍ ഒരാള്‍ കൂടി അവിടെ വളര്‍ന്നേനെ.
ഭരണത്തിന്റെ നാലര വര്‍ഷവും ഒന്നിച്ചു നിന്നു ഗുണഫലം അനുഭവിച്ചശേഷം ശേഷം പെട്ടന്നു പ്രതിപക്ഷത്തിനൊപ്പം പോകുന്നതു നാം പലതവണ കണ്ടതാണ്.(കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ബി ജെ പി ക്കു പറ്റിയതു പോലെ..)വിശ്വസ്തരല്ലാത്തവരെ ഉപദേഷ്ടാക്കളാക്കി ഇപ്പൊ വസുന്ധരയ്ക്കും അതുതന്നെ സംഭവിച്ചു.
രാജസ്ഥാനില്‍ ഇനിയും നാമതു കാണും..കാരണം അവരെല്ലാം ഇപ്പൊ കോണ്‍ഗ്രസില്‍ ഉണ്ടല്ലൊ..
ലോക്സഭാ ഇലക്ഷനു മുന്‍പു നടന്നതായതിനാല്‍ ഇതു സെമി ഫൈനല്‍ എന്നൊക്കെ കേട്ടിരുന്നു.3-2 നു കോണ്‍ഗ്രസ് വിജയം നേടിയെന്നൊക്കെ ഇപ്പൊ ചാനലുകളിലും കാണുന്നുണ്ട്.(കഴിഞ്ഞ തവണ ബി ജെ പി ക്കു സംഭവിച്ചത് മറക്കാതിരുന്നാല്‍ നന്ന്).കോണ്‍ഗ്രസിന്റെയൊ ബി ജെ പി യുടേയൊ വിജയം എന്നതിനേക്കാള്‍ ഇതു മുഖ്യമന്ത്രിമാരുടെ വിജയം എന്നു പറയേണ്ടിവരും.അല്ലേ...
......................................................
തിരഞ്ഞെടുപ്പു ഫലം ഒക്കെ വന്നുകൊണ്ടിരിക്കെ നാളുകള്‍ എണ്ണി കഴിയുന്ന നമ്മുടെ മുഖ്യന്‍ അച്ചു മാമനും അതുപോലെ ചെന്നിത്തലയും ഒക്കെ ചില ഡയലോഗുകള്‍ വിടുന്നുണ്ട്. ബി ജെ പി ക്കുള്ള താക്കീതാണെന്ന് പറഞ്ഞ ചെന്നിത്തലയെ നിഷ്പ്രഭനാക്കിക്കൊണ്ട് മുഖ്യന്‍ പറഞ്ഞത് എന്താണെന്നൊ..
“വര്‍ഗ്ഗീയവല്‍ക്കരണം പരാജയപ്പെട്ടു....”അതേ..മുഖ്യാ..നിങ്ങളീ പറയുന്ന തരം വര്‍ഗ്ഗീയ വാദികള്‍ ഏറ്റവും അധികം ഉള്ളത് എവിടെയാ.. ഗുജറാത്തില് അല്ലെ.. നിങ്ങള്‍ക്കോ പോട്ടെ...കോണ്‍ഗ്രസിനെങ്കിലും ഇനി എന്നാ അവിടെ ഒന്ന്...ങേ.......
അതോ മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ആണോ ഉദ്ദേശിച്ചത്?? വളരെ ശരിയാ...
അഞ്ചും പത്തും ഒക്കെ കൊല്ലം ഒക്കെ ഭരിച്ചിട്ടാണ് അവരു തോറ്റത്..അങ്ങേക്ക് കാലാവധി തികയ്ക്കാന്‍ പറ്റുമോ എന്നു നോക്ക്.. വാചകമടി നടത്താന്‍ പിന്നെ അഞ്ചു കൊല്ലം ഞങ്ങള്‍ തരാം...
മായാവതിയുടേയും ജയലളിതയുടേയും ഒക്കെ പിറകേ പോയ സി പി എമ്മിന്റെ സഹയാത്രികന് ഇതൊക്കെ പറയാന്‍ എന്തവകാശം..ഹല്ല പിന്നെ..
അങ്ങേക്ക് വാചകമടി രാഷ്ടീയം മാത്രേ പറ്റുള്ളോ...
Subscribe to:
Post Comments (Atom)
This is a test post
To make sure that I am alive!
-
കവിത ഉണ്ടാക്കുന്ന വിധം കേ രളത്തില് അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും...
-
മ ദ്രസകളില് നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷ...
-
Its a forwarded message received : Source unknown I nflation was never a Problem Before Like it is Now. It is at 40-years High of 7% - Near...
ദില്ലി കിട്ടുമെന്ന് വിചാരിച്ച് കിട്ടിയില്ല. രാജസ്ഥാന്‍ പോയിക്കിട്ടി. അപ്രതീക്ഷിതം ദില്ലി എന്ന് രാജ്നാഥ് ചേട്ടായി. എല്ലാം കിട്ടിയിരുന്നേല്‍ വര്‍ഗീയത വിജയിച്ചൂന്ന് പറയാരുന്നു.
ReplyDeleteഇവിടെ ഒരിടത്തും വര്‍ഗ്ഗീയതയ്ക്ക് വല്യ റോളുണ്ടായിരുന്നതായി തോന്നിയില്ല..
ReplyDeleteവര്‍ഗ്ഗീയത-ബി ജെ പി,
തീവ്രവാദം- പാക്കിസ്ഥാന്‍,
കുത്തക-അമേരിക്ക,
ഇതൊക്കെ ചുമ്മാ പാടി നടക്കുവല്ലേ.