ഒരു ഫ്ലക്സി റീചാര്‍ജിന്റെ ഓര്‍മ്മയ്ക്ക്....
നമ്മുടെ ലോകം എത്ര പെട്ടന്നാണ് മാറിക്കൊണ്ടിരിക്കുന്നത്...
വിവര സാങ്കേതിക വിദ്യ വളരുകയാണ്..
നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍..
പത്തു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ടെക്നോളജിയില്‍നിന്നും ഇന്നിലേക്കുള്ള മാറ്റം എത്ര വലുതാണ്.
ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിച്ചെങ്കിലേ ഇന്ന് പിടിച്ചുനില്‍ക്കാനാവൂ.
ഇപ്പോള്‍ സ്കൂള്‍ തലം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നല്ലതു തന്നെ.. മുന്‍പൊക്കെ
പത്താം ക്ലാസിന്റെയും പ്ലസ് ടൂ, എന്‍ട്രന്‍സ് ഒക്കെ ഫലം അറിഞ്ഞിരുന്നത് പത്രം നോക്കിയിട്ടായിരുന്നു.. ഇന്ന് അതിനു വഴിയില്ല. എല്ലാം ഇന്റര്‍നെറ്റിലാണ്. പ്ലസ്ടൂവിന് വെബ് സൈറ്റില്‍ നിന്നും കിട്ടിയ മാര്‍ക്ക് ഷീറ്റ് എഡിറ്റ് ചെയ്ത് സ്വയം വിജയിയായി പ്രഖ്യാപിച്ച് നടന്ന ഒരു വിരുതന് എന്റെ നാട്ടിലുണ്ട്. അച്ഛനമ്മമാരുടെ അജ്ഞതയെ വളരെ നന്നായി ചൂഷണം ചെയ്തു...
(സാഹിത്യം എനിക്ക് പറ്റിയ പണിയല്ല എന്നു നിങ്ങള്‍ ഇപ്പൊ തിരിച്ചറിഞ്ഞല്ലോ അല്ലേ.. ഇനി എത്ര കാണാന്‍ കിടക്കുന്നു..!!)
എടുത്തു പറയേണ്ട കാര്യം ഒരു നാല്പത് അന്‍പത് വയസിന് മുകളിലുള്ളവരേപ്പറ്റിയാണ്.
ഉദാഹരണത്തിന്..
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് എന്റെ ഒരു വല്യമ്മാവനാണ്(uncle).. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്... (അന്ന് അമ്മാവനു 45 വയസുണ്ട്.) ക്യാമറയ്ക്കുള്ളില്‍ ബാറ്ററി ഇടുന്നത്, ഫിലിം ഇട്ട് അതിന്റെ ഒരു അറ്റം ക്യാമറയ്ക്കുള്ളില്‍ കൊളുത്തി വയ്ക്കുന്നത്, ലെന്‍സിന്റെ അടപ്പ് മാറ്റി ക്യാമറ ഓണാക്കുന്നത് , 36 ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഫിലിം ഊരി എടുക്കുന്നത്, അതു ഡവലപ് ചെയ്യുവാന്‍ കൊടുക്കുന്നത്, നെഗറ്റീവ് സൂക്ഷിച്ചുവയ്ക്കുന്നത്... എല്ലാം ഞാന്‍ എത്ര എളുപ്പത്തില്‍ മനസിലാക്കി..
...പറഞ്ഞുവന്നത് എന്താണെന്നു വച്ചാല്‍....
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് ഞാനൊരു ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചെന്ന് 7megapixel , memory card 1GB ഒള്ളൂ ,USB വഴി connect ചെയ്യാമല്ലോ, Card Reader ഉണ്ട്, 8X Zoom ആണ് എന്നൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ച് അതു പരാജയപ്പെട്ടു. അമ്മാവന് ഒന്നും മനസിലായില്ല!!.
****************
കഴിഞ്ഞ പത്തു വര്‍ഷത്തിനെടെ ഏറ്റവും അധികം ജനങ്ങളില്‍ എത്തിയ ഉപകരണം മൊബൈല്‍ ഫോണാണ്. ഫോണെന്നാല്‍ അങ്ങോട്ടും വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്ന് ക്യാമറ, മ്യൂസിക് പ്ലെയര്‍, ഇന്റര്‍നെറ്റ് ഡിവൈസ്, മറ്റുപലതും ഒക്കെ ആയി മാറിയ സെല്‍ഫോണ്‍...
ഇതാ ഒരു മൊബൈല്‍ കഥ... വെറുമൊരു കഥയല്ല.. ഒരു സംഭവ കഥ..
ഞങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം..
അന്നു ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉള്ളൂ.. അതും എറിക്സന്റ്റെ ചുടുകട്ടയും നോക്കിയ 3310ഉം ഒക്കെ... കോളേജില്‍ റേഞ്ച് കമ്മിയും...
അന്നെന്റെ (ഇന്നും) ഏറ്റവും അടുത്ത സുഹ്രുത്തുക്കളില്‍ ഒരാളായിരുന്നു ജെറിമോന് (പഴയ ജെറിമോന് തന്നെ..).
ഒത്ത പൊക്കവും (വണ്ണമില്ല..!!) കട്ടിമീശയുമായി ആളൊരു ചുള്ളനാണ്.. ആകെ ഒരു കുഴപ്പം പെണ്‍കുട്ടികളോട് കുറച്ച് ആക്രാന്തം ഉള്ളതു മാത്രം.. വല്ലപ്പോഴും ഒരു കടാക്ഷം, ചിരി.. ഒക്കെ കിട്ടിയാല്‍ പിന്നെ ആളു ഹാപ്പി..
ബാക്കി ആളൊരു സാധു.. നിഷ്കളങ്കന്..
ജെറിമോനേപ്പറ്റി ചുമ്മാ ഗോസിപ്പുകള്‍ ഉണ്ടാക്കി വിടുക ക്ലാസിലെ മറ്റെല്ലാവരുടെയും ഹോബി ആയിരുന്നു...
അതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു താനും..
അങ്ങിനെയിരിക്കെ ഒരു ദിവസം..
ജെറിമോനെയും ഒരു ടിവി ചാനലിലെ അവതാരകയുമായി ചേര്‍ത്ത് ചില കഥകള്‍ ഒക്കെ പ്രചരിക്കുന്ന സമയമാണ്. നായിക വലിയ കുഴപ്പമില്ലാത്ത ആളായതിനാല്‍ മോന് വളരെ ഹാപ്പിയാണ്. വൈകിട്ട് ക്ലാസ് ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ കോളേജില്‍ നിന്നും പോകാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി...
“ജെറിമോന്....ഒരു കാര്യം...”
ക്ലാസിലെ ഒരു പ്രധാന ‘സംഭവം‘ ആയ പ്രീതി.കെ.മേനോന് ആണ്.. രണ്ടുവര്‍ഷം ഷിജുവിനൊപ്പം തകര്‍ത്തു കൊണ്ടാടിയ പ്രണയം ഒക്കെ അവസാനിപ്പിച്ച് അവള് അങ്ങിനെ നില്ക്കുന്നു... നിലവില്‍ മേയ്ക്കാന്‍ ആരുമില്ല.. പുതിയ ഇരയേത്തേടി നടക്കുന്നു എന്നാണ് കേള്‍വി.!!
വിളിച്ചത് ജെറിമോനെ ആണല്ലോ.. അതും പ്രീതി... ഞങ്ങള്‍ അപകടം മണത്തു. സംസാരം ഞങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ പ്രീതി അവനേയും വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് മാറിനിന്നു...
സംഭാഷണം ഏതാണ്ടിങ്ങനെ..
“ജെറീ..ഒന്നു ഫ്ലക്സി ചെയ്യാമോ..”
“അയ്യേ..”
“എന്താ ജെറീ...എനിക്ക് അത്യാവശ്യമാ.. 10രൂപ മതി.. ”
ങേ.. ഈ റേറ്റിലും ഇപ്പൊ..അവന്റെ മുഖം വിവര്ണ്ണമാകുന്നു... ലജ്ജ...
“മുന്‍പ് എനിക്ക് ഷിജുവാണ് ചെയ്തു തന്നുകൊണ്ടിരുന്നത്.. ഇപ്പൊള്‍....അവന്...”
അതേ അതേ..ഞാനും കേട്ടിരുന്നു ഇതൊക്കെ.. അവന് പോയപ്പൊ നിനക്ക് മറ്റതു ചെയ്തു തരാന്‍ എന്നെ മാത്രെ കിട്ടിയുള്ളൂ അല്ലേ.. എന്നാലും ഒരു പെണ്ണ് ഇങ്ങിനെ തുറന്നു ചോദിക്കുക എന്നൊക്കെ പറഞ്ഞാല്‍.. ശ്ശേ..
അവള് ബാഗ് തുറന്ന് പേഴ്സ് എടുത്ത് പത്തു രൂപ നീട്ടി. അവനൊന്നും മനസിലായില്ല. ഇവളെന്തിനാണ് എനിക്ക് കാശുതരുന്നത്..
(റേഷന്‍ കട നടത്തുന്ന വര്ക്കിച്ചേട്ടന് പുരുഷന്മാര് കുറവായ ചില വിദേശ രാജ്യങ്ങളിലെ അവസ്ഥയേപ്പറ്റി പറഞ്ഞിരുന്നത് അവനോര്‍ത്തു. പക്ഷേ.. ഇതു കേരളമല്ലേ. ഇവിടെ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ...)
അസംത്രുപ്തരായ ജന വിഭാഗം..
“എന്റെ മൊബൈല്‍ നമ്പര്‍ അറിയാമല്ലോ അല്ലേ.. 94********”
ജെറിമോന് വിയര്‍ക്കാന്‍ തുടങ്ങി. “ഞാന്‍.. അത്.. പിന്നെ.. എനിക്കിതൊന്നും..അത്ര പരിചയം പോര..ഞാനിതുവരെ ഫ്ലക്സി ചെയ്തിട്ടില്ല.. എനിക്ക് താല്പര്യവുമില്ല.”
“ഓഹ്.. ഞാനറിഞ്ഞില്ല.. സാരമില്ല.. ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ എന്റെ നമ്പര്‍ കൊടുത്താല്‍ മതി.. ”
“അതെന്തിനാ..നമ്പര്‍.. ”
“നമ്പര്‍ കൊടുക്കാതെ എങ്ങിനെയാ ഫ്ലക്സി ചെയ്യുന്നേ..ശ്ശോ.. ഈ ജെറിമോന്റെ ഒരു കാര്യം..” അവള് ഒരു ചിരി..
അതുശരി.. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലും അല്ലേ.. മൊബൈല്‍ ഷോപ്പാണ് സൌകര്യം..എന്നെ ഒരു - - ആക്കിയല്ലേ.. ജെറിമോന് ദൈന്യതയോടെ ഞങ്ങളെ നോക്കി. അതു കണ്ട് അവളും.
ഒടുവില്‍ ഞങ്ങളെ വിളിച്ച് അവള് കാര്യം പറഞ്ഞു. ഹോസ്റ്റലില്‍ നിന്നും അഞ്ചു കിലോമീറ്ററുണ്ട് അടുത്ത ടൌണിലേക്ക്.. ഒരു യാത്ര ഒഴിവാക്കാമല്ലോ എന്നു കരുതി. പത്തു രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതിയല്ലോ.. അതാണ് അവള് രഹസ്യമായി പാവം ജെറിമോനെത്തന്നെ ഏല്‍പ്പിക്കാമെന്നു വച്ചത്. അതിങ്ങനെയായി..
മൊബൈല്‍ ഷോപ്പില്‍ ചെന്നിട്ടും അവന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല..
സത്യമായും പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് അധികമൊന്നും അവനോട് പറഞ്ഞ് കളിയാക്കിയില്ല കേട്ടോ.. ചമ്മല് കാരണമാവും ഒരിക്കലും അവന് ആ വാക്ക് ഉപയോഗിച്ചുകണ്ടിട്ടില്ല..
*ഒരു കാര്യം കൂടി: ഇനി എന്റെ പോസ്റ്റുകള്‍ കണ്ടില്ലെങ്കില്‍ ഉറപ്പിച്ചോ..
അവന് എന്നെ തല്ലി കൊന്നുകാണും..

ശ്രീക്കുട്ടന് ഫ്ലെക്സി ചെയ്തിട്ടുണ്ടോ? :) കൊച്ചു... ള്ളന്‍..
ReplyDeleteപുന്നാരക്കുട്ടാ..ശ്രീക്കുട്ടാ....ഫ്ലെക്സിക്കു ഇങ്ങനെയും ഒരു മുഖമുണ്ടല്ലേ...?
ReplyDeleteപണ്ട് ഞങ്ങളൊരു ഫ്ലെക്സി ചെയ്യാന്‍ പോയതാ...അവളുടെ അപ്പനവിടെ ഉണ്ടാരുന്ന കൊണ്ട് ഞങ്ങള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു
പകല്കിനാവേട്ടോ.. അതേ :)ഈസി റീചാര്‍ജ് ചെയ്യുവാ.
ReplyDeleteസഞ്ചാരീ.. ആ പേരില്‍ നിന്നു തന്നെ സ്വഭാവം ഊഹിച്ചു. ഇനി സൂക്ഷിക്കണേ..
വേറൊന്നും തിരിച്ച് പറയാതിരുന്നത് ഭാഗ്യമായി. മാനം പോയേനെ.
ReplyDelete;)
Valare Rasakaram... nannayirikkunnu... Ashamsakal...!!!
ReplyDeleteശ്രീ...: സത്യം തന്നെ അത്..
ReplyDeleteSureshkumar Punjhayil...: വളരെ നന്ദി.