2009, ജനുവരി 9, വെള്ളിയാഴ്‌ച

ഒന്നുമില്ല

കുറേനാള്‍ നിന്റെ പിറകേ നടന്നിട്ടുണ്ടെന്നത് ശരി.
എന്നുകരുതി എന്റെ തലയില്‍ കേറാനുള്ള അനുവാദമൊന്നും നിനക്ക് തന്നിട്ടില്ല. ഞാനും ഒരു മനുഷ്യനാണ്.
എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും.
എന്റെ അഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല.
നിന്റെ ചേട്ടന്‍ സംവിധാനം ചെയ്യുന്ന പ്രണയനാടകത്തില്‍ നായകനായി വേഷം കെട്ടിയാടാന്‍.. അതും നായികയായി നീയുള്ളപ്പൊ.. എനിക്ക് മനസ്സില്ല..

ജെറിമോന്റെയും നീനുവിന്റെയും സരോജിന്റെയും അനുഭവം കണ്ടിട്ടും ഞാന്‍ പഠിച്ചില്ല,.
നിന്റെ തൊലിവെളുപ്പിലും സംസാരത്തിലും സ്വയം മറന്ന് ഞാനല്‍പ്പം ഭ്രമിച്ചുപോയി.. അതെന്റെ തെറ്റ്..
ഇനിയും തെറ്റ് ആവര്‍ത്തിക്കാതെ നോക്കാന്‍ എനിക്കറിയാം..

കഴിഞ്ഞ ഡിസംബര്‍ 5നു എന്നെക്കൊണ്ട് ലീവെടുപ്പിച്ച് നീ പ്രണയത്തേപ്പറ്റി നാലഞ്ചു മണിക്കൂര്‍ ക്ലാസെടുത്തല്ലോ.. അന്നു ഞാന്‍ തിരിച്ചൊരു വാക്കുപോലും പറയാതിരുന്നത് നാവിറങ്ങിപ്പോയിട്ടോ ഹ്രുദയം തകര്‍ന്നിട്ടോ അല്ല..
നിന്നോടുള്ള സഹതാപം കൊണ്ടുമാത്രമാണ്...

മൂന്നാംകിട സിനിമകളില്‍ കാണുന്നതാണ് നിനക്ക് പ്രണയം..
24 മണിക്കൂറും നിന്നെക്കുറിച്ച് മാത്രം ഓര്‍ത്തിരുന്നാല്‍ ഇവിടുള്ള ജോലികള്‍ ആരു ചെയ്യും??

മുടിയില്‍ പച്ച പെയിന്റടിച്ച് കയ്യില്‍ രണ്ടിഞ്ചു വീതിയുള്ള തകിട് ചുറ്റി കഴുത്തില്‍ ചങ്ങലയും അറ്റത്തൊരു ബ്ലേഡുമിട്ട് വിഡ്ഢിവേഷം കെട്ടി നടക്കാന്‍ എനിക്കാവില്ല.

ഐസ്ക്രീം പാര്‍ലറിലും മഹാറാണി തിയേറ്ററിന്റെ ഇരുട്ടിലും മാത്രം പുറത്തുവരുന്നതല്ല എനിക്ക് നിന്നോടുള്ള സ്നേഹം...

യാത്ര ചെയ്യാന്‍ എനിക്ക് മഞ്ഞ പള്‍സറ് വേണമെന്നില്ല, എന്റെ max 100 ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നുണ്ട്.

സ്നേഹം- അത് പറഞ്ഞറിയിക്കാനോ എഴുതി വെക്കാനോ എനിക്കറിയില്ല. പിന്നെ..
എന്റെ കുറ്റവും കുറവും മനസിലാക്കുന്ന ഒരാളിനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.
ഇനിയെങ്കിലും ജീവിതത്തെ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ നീ കാണണം.

ഇന്നലെ നീരജുമായി ഗൂഗിളില്‍ ചാറ്റ് ചെയ്യുമ്പൊ അവന്‍ ഇതേപ്പറ്റി ചോദിച്ചു...
എല്ലാം നീരജിനോട് പറഞ്ഞില്ലെങ്കില്‍ അവന്‍ പുറത്ത് എല്ലാവരോടും പറഞ്ഞ് എന്നെ നാണം കെടുത്തുമെന്ന്..

കോമ്പ്ലക്സ് എന്നും അഹങ്കാരമെന്നും നീ വിളിച്ച എന്റെ അഭിമാനം അത് നഷ്ടമാവില്ല എന്നു എനിക്ക് വിശ്വാസമുണ്ട്..

ഇത് നിനക്കുവേണ്ടി മാത്രം...
നിന്റെ മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
മറ്റുള്ളവര്‍ ക്ഷമിക്കുക..

5 Comments:

ശ്രീ പറഞ്ഞു...

ഇതിപ്പോ എന്താ പറ്റിയേ...?
;)

Rare Rose പറഞ്ഞു...

ഒന്നുമില്ലെന്നു പറഞ്ഞിട്ടു ഒരുപാടുണ്ടല്ലോ ആ കൂട്ടുകാരിയോട് പറയാന്‍....:)

BS Madai പറഞ്ഞു...

എല്ലാം ശരിയാകുമെന്നേ...

വേണാടന്‍ പറഞ്ഞു...

ഒരു കോഞ്ഞാണന്‍..നേരെ ചൊവ്വെ പെമ്പിള്ളേരെ പ്രേമിക്കാനുമറിയില്ല..
ഒന്നും പറയാനുമറിയില്ല...അറുബോറന്‍...

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ശ്രീ.. ഇതില്‍ കൂടുതല്‍ ഇനി എന്തു പറ്റാന്‍..
Rare Rose.. ഇനിയും ഉണ്ട്.. എഴുതാന്‍ കൊള്ളില്ല..
BS Madai.. അതു ഞാനും പ്രതീക്ഷിച്ചിരുന്നു..കുറച്ച് മുമ്പ് വരെ.
വേണാടന്‍.. ഡാങ്ക്സ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?