Friday, October 16, 2009

“പഴശ്ശി,ശെ,ശ്ശോ രാജ”

ഒന്നാമന്‍: ഇതാണോ ക്ലാസിക്കാണ് കൊപ്പാണ് എന്നൊക്കെ പറഞ്ഞ് ഇറക്കിയ പടം..മൈ..

രണ്ടാമന്‍: പിന്നേ.. അത്ര പൊളിയൊന്നുമല്ല, കണ്ടിരിക്കാം..

മൂന്നാമന്‍: അതേയതേ, ഇത്ര എഫര്‍ട്ട് എടുത്ത് ഇറക്കിയതല്ലേടാ, അതു നമ്മള്‍ മനസിലാക്കണം. എന്നാലും അത്രപോര..

ഒന്നാ‍: വടക്കന്‍ വീരഗാഥയുമായി നോക്കുമ്പോള്‍ ഇത് ഒന്നുമല്ല, ഒന്നും

രണ്ടാ‍: ഡാ വടക്കന്‍ വീരഗാഥ ഒരു കഥയല്ലേ, ഇതൊരു ചരിത്രസംഭവവും, ആ വത്യാസം ഉണ്ടാവും.

ഒന്നാ: ഉമ്ം, നല്ല ഒരു ഡയലോഗ് പോലുമില്ല, മമ്മൂട്ടിയേക്കളും ശരത്കുമാര്‍ കൊള്ളാം..

മൂന്നാ‍: ങാ ശരിയാ, മമ്മൂട്ടിക്ക് പകരം ശരത്കുമാറായിരുന്നേല്‍ പടം സൂപ്പറ്ഹിറ്റായേനേം.. പിന്നെ പത്മപ്രിയേം കൊള്ളാട്ടോ!!

രണ്ടാ: മമ്മൂട്ടി ഇപ്പൊ ശരത്കുമാറിനെ പ്രാകുന്നുണ്ടാവും, ഹ ഹ ഹ..

നാലാമന്‍: ഈ കനിഹയെ ഈ സിനിമയില്‍ അഭിനയിപ്പിച്ചത് എന്നാ കണ്ടിട്ടാണോ?

ഒന്നാ: ഡേയ് നീ കണ്ടില്ലേഡേയ് അവളുടെ തോഴിയായിട്ട് അഭിനയിച്ചവളാ സൂപ്പറ്, അവളാരുന്നു ആ പാട്ടിനാത്തെങ്കില് തകര്‍ത്തേനേ.. സൂപ്പറ് പീസ്.

അഞ്ചാമന്‍: ഒലക്ക, പാട്ടിന്റെടേല് മമ്മൂട്ടീടെ എന്തൊരു ഭാവാഭിനയം, ഒരു ഒപ്പനേം കലാഭവന്‍ മണീടെ ഒരു നാടന്‍പാട്ടും കൂടെ സിനിമേടെടേല് തിരുകി കേറ്റാരുന്നു.

ആറാമന്‍ (മുടിഞ്ഞ മമ്മൂട്ടി ഫാന്‍)‍: സിനിമയ്ക്കിടേല് പാന്റിട്ട ആളിനേക്കണ്ടൂ, കാലേല്‍ പാരഗണ്‍ ചെരിപ്പുകണ്ടൂന്നൊക്കെ മെയിലു ഫോര്‍വേര്‍ഡിക്കൊണ്ടിരുന്ന മൈ.. മൈ.. മൈഗുണാണ്ടന്മാരൊക്കെ ഇപ്പൊ ആരായി?

ബാക്കി അഞ്ചുപേരും സംസാരം നിര്‍ത്തി..




പ്രതീക്ഷിച്ചത് ഒത്തിരി, കണ്ടത് ഇത്തിരി:- പാലാ യൂണിവേഴ്സലില്‍ നിന്ന് “കേരളവര്‍മ്മ പഴശ്ശിരാജ” മാറ്റിനി കണ്ടിറങ്ങുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇങ്ങിനെ . അതുകൊണ്ട്..

*മമ്മൂട്ടിക്ക് കയ്യടിക്കാന്‍ പോയവര്‍ക്കും വടക്കന്‍ വീരഗാഥ എന്ന സിനിമയുമായി compare ചെയ്തവര്‍ക്കും കിടുകിടുക്കന്‍ ഡയലോഗുകള്‍ പ്രതീക്ഷിച്ചവര്‍ക്കും നിരാശ ഫലം.

*മെഗാസ്റ്റാറൊക്കെ ആയിരിക്കും, പക്ഷേ മമ്മൂട്ടിക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല, ഒളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു അഥവാ ചെയ്യുന്നതൊക്കെ മറ്റുള്ളവരാണ്.

*ഫൈറ്റ് സീനുകളില്‍ പൂക്കുട്ടിയുടെ ‘ഇന്റര്‍നാഷണല്‍‘ ശബ്ദലേഖനം നന്നായി. പക്ഷേ അതില്ലായിരുന്നെങ്കില്‍ ബാക്കി ഭാഗത്ത് ഡയലോഗ് മര്യാദയ്ക്ക് കേള്‍ക്കാമായിരുന്നു. അതുമില്ല.

*ശരത്കുമാര്‍ അവതരിപ്പിച്ച കുങ്കന്റെ ഓരോ ചലനങ്ങള്‍ക്കും, -പ്രത്യേകിച്ച് അവസാനഭാഗങ്ങളില്‍- നിറഞ്ഞ കയ്യടി, ഒപ്പം പത്മപ്രിയയ്ക്കും.

*കനിഹയ്ക്ക് പകരം നമിതയോ നയന്‍സോ ആയിരുന്നെങ്കില്‍ കൊള്ളാരുന്നു.

*ചരിത്രസംഭവങ്ങള്‍ സിനിമയാക്കുന്നവര്‍ ഇനി ഒന്നൂടെ ആലോചിക്കും!

*ഗോകുലം ഗോപാലന് നാളെമുതല്‍ കിട്ടുന്നത് മുഴുവന്‍ ലാഭമായി കാണക്കാക്കും.!

*റിലീസിങ്ങ് ദിവസംതന്നെ പടം കണ്ടിട്ട് ബ്ലോഗില്‍ എഴുതിവെക്കുന്നതൊന്നും റിവ്യൂ അല്ലെന്ന് ഇതോടെ പലരും മനസിലാക്കിത്തുടങ്ങും.

ആശംസകള്‍ ...



ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല, എന്നാലതൊട്ട് പഠിച്ചുമില്ല, ഇപ്പൊ എന്തായി??.. അതൊക്കെ ലാലേട്ടനായിരിക്കണം.. പത്തുമിനിറ്റുകൊണ്ട് ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ..

22 comments:

  1. കല കലക്കി ... ദാ.. അതാണ്... മലപ്പുറം കത്തി.. കൊടുവാള്... പൂക്കുട്ടി.. അങ്ങിനെ പഴശ്ശി രാജാ ...പഴയ രാജാ ആകുമോ???

    Whizz

    ReplyDelete
  2. റിലീസ് ചെയ്യുമ്പോള്‍ ഇങ്ങനെ ഒക്കെ കേള്‍ക്കും, ഒരാഴ്ച കഴിഞ്ഞേ അറിയാം പൂരം

    ReplyDelete
  3. ഉം...ഉം...അപ്പോള്‍ വെള്ളാപ്പള്ളീയുടെ ആളാണല്ലെ?

    ReplyDelete
  4. കാണട്ടെ ന്നിട്ട് പറയാം

    ReplyDelete
  5. ഹോ ആശ്വാസമായി :) :) :)

    ReplyDelete
  6. വെള്ളാ “പ്പുള്ളി“ പലരൂപത്തിലും ആളുകളെ അയക്കാം.ബ്ലോഗ്ഗായും ശ്രീകുട്ടനായും ഗോപലാനോടു കളിക്കാൻ :) :) ;)

    ReplyDelete
  7. അയ്യോ അപ്പൊള്‍ കാണണ്ട അല്ലേ...

    ReplyDelete
  8. അപ്പോ ഈ കോലാഹലമൊക്കെ വെറുതേയായോ?

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. അപ്പൊ കാണണോ വേണ്ടയോ

    ReplyDelete
  11. "ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല,എന്നാലതൊട്ട്‌ പഠിച്ചുമില്ല.ഇപ്പൊ എന്തായി??അതൊക്കെ ലലേട്ടനായിരിക്കണം.പത്തുമിനിട്ടുകൊണ്ടു ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ"
    ഒടുവില്‍ കേട്ടത് കൊണ്ട് മുഴുവന്‍ വായിച്ചു. ആദ്യം കേട്ടിരുന്നേല്‍ കാര്‍ക്കിച്ചു തുപ്പിയേനെ. മോഹന്‍ലാലിനെ തോക്ക് എടുപ്പിച്ചതിനോ, മമ്മൂട്ടിക്ക് തോക്ക് " ഉപയോഗിക്കാന്‍ " പറ്റാത്തതിനോ അല്ല. അറപ്പിക്കുന്ന വരികള്‍ വായിച്ചതിനു. മോനെ ....

    ReplyDelete
  12. "ഒടുവില്‍ കേട്ടത്: തോക്ക് ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് അറിയാന്‍ മേല,എന്നാലതൊട്ട്‌ പഠിച്ചുമില്ല.ഇപ്പൊ എന്തായി??അതൊക്കെ ലലേട്ടനായിരിക്കണം.പത്തുമിനിട്ടുകൊണ്ടു ബ്രിട്ടീഷുകാരെ ഇന്ത്യേന്ന് തന്നെ പറപ്പിച്ചേനെ"
    ഒടുവില്‍ കേട്ടത് കൊണ്ട് മുഴുവന്‍ വായിച്ചു. ആദ്യം കേട്ടിരുന്നേല്‍ കാര്‍ക്കിച്ചു തുപ്പിയേനെ. മോഹന്‍ലാലിനെ തോക്ക് എടുപ്പിച്ചതിനോ, മമ്മൂട്ടിക്ക് തോക്ക് " ഉപയോഗിക്കാന്‍ " പറ്റാത്തതിനോ അല്ല. അറപ്പിക്കുന്ന വരികള്‍ വായിച്ചതിനു. മോനെ ....

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. mohan laline kondu pazhasiraajayaakanam ennu parayathirunnathu bhaagyamaayi....
    laletente ee mootu thangikalaanu ayaale nashipichathu...

    ReplyDelete
  15. എന്തൊക്കെയായിരുന്നു മലപ്പുറം കത്തി നാടന്‍ ബോംബ്‌ ....................

    ReplyDelete
  16. ഗിരീഷ് വര്‍മ്മ സാര്‍, എന്തുചെയ്യാം.. സിനിമ കാണുമെന്ന് വിചാരിക്കുന്നു.

    ReplyDelete
  17. മെഗാജിഗാടെറാ സ്റ്റാറിനേയും എംടിയേയും മറ്റും ദൈവമാക്കി അമിതപ്രതീക്ഷ നല്‍കി കൊണ്ടുനടക്കുന്നവരല്ലേ ഈ സിനിമ നശിപ്പിച്ചത്?

    ReplyDelete
  18. അപ്പോ ശ്രീക്കുട്ടന്‍ സിനിമകണ്ടില്ല അല്ലേ.......
    അതില്‍ ജഗതി അവതരിപ്പിച്ച കരുണാകരമേനോനോടെ തന്നെ താരതമ്യം ചെയ്യാനുള്ളൂ....
    മ്ലേഛാ പഴശ്ശിരാജയെ കുറ്റം പറഞ്ഞുള്ള (കു)പ്രസിദ്ധിയാണ് നോട്ടം എന്ന് സിനിമ കണ്ടാല്‍ മനസ്സിലാവും

    ReplyDelete
  19. അതെ, പഴശ്ശിരാജ എന്ന ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ ശ്രദ്ധ കിട്ടുന്നത് കുങ്കനും കരുണാകര മേനോനും നീലിക്കും മറ്റുമാണ്. അതെ ഞാനും എഴുതിവച്ചുള്ളൂ. (കു) ആയാലും (സു) ആയാലും പ്രശ്നമല്ല, പ്രസിദ്ധിയല്ലേ

    ReplyDelete
  20. padam superhit ayallo!!

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?