2009, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഹാക്ക് ചെയ്തതിന്റെ ബാക്കി..

ഹാക്കിങ്ങ് പഠിച്ചവര്‍...

ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു..
കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഞാന്‍ കൊടുത്തതാണിത്...

“എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..“
ഇതു ഞാന്‍ രണ്ടാമത് എഴുതിയിട്ടത്..

ചുമ്മാ വേണമെങ്കില്‍ അതൊന്നു വായിച്ചോളൂ... ഇവിടെ..

ഇനി കഥ പറയാം...

ഫോര്‍വേര്‍ഡ് ആയി കിട്ടിയെന്നതു ശരിതന്നെ..
അന്നാല്‍ അത് ഒരു ഐ.റ്റി മാഗസീനില്‍ വന്ന ഒരു ലേഖനത്തിലെ ഒരു ഭാഗം കൂടി ആയിരുന്നു.. ഇന്റര്‍നെറ്റിലെ സുരക്ഷയേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ “ A FORWARD YOU SHOULD IGNORE ” എന്ന പേരില്‍ വന്ന ഒരു പരീക്ഷണമായിരുന്നു അത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സുരക്ഷാകാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നറിയാനുള്ള പരീക്ഷണം.. മാത്രമല്ല അവരുടെ ലേഖനം എത്ര ശ്രദ്ധയോടെ വായിക്കുന്നു എന്നു മനസിലാക്കാനും..

ഇനി അവരുടെ റിപ്പോര്‍ട്ട്...

ഒന്ന്:
ഇതുവരെ ആയിരത്തിലധികം+ ആളുകള്‍ മറ്റുള്ളവരുടെ അക്കൌണ്ട് കണ്ടുപിടിക്കാന്‍ വേണ്ടി സ്വന്തം പാസ്വേര്‍ഡ് അയച്ചു കൊടുത്തു..

രണ്ട്:
അയച്ച ഭൂരിഭാഗവും ആണുങ്ങള്‍... അറിയേണ്ടത്.. പെണ്‍സുഹ്രുത്തുക്കളുടെ അക്കൌണ്ട് പാസ്വേര്‍ഡ്...! തിരിച്ചുള്ളവ കുറവ്....

മൂന്ന്:
മറ്റുള്ളവരുടെ അക്കൌണ്ട് ഹാക്ക് ചെയ്യുന്നത് നിയമവിരുദ്ധമെന്ന് ആര്‍ക്കും അറിയില്ല..

നാല്:
കുറച്ച് പാസ്വേര്‍ഡുകള്‍..
12345678
qwerty
abcdefg
password
iamaloser
Syncmaster
Aamirkhan
JohnAbraham


അഞ്ച്:
മറ്റുചിലര്‍ വലിയക്ഷരവും ചെറിയക്ഷരവും നമ്പരുകളും #$%^&*() ഇതെല്ലാം മിക്സ് ചെയ്തും നല്ല സെറ്റപ്പ് പാസ്വേര്‍ഡ് ഉണ്ടാക്കിയിരിക്കുന്നു.. കൊള്ളാം.. എന്നിട്ട് അത് അയച്ചും കൊടുത്തിരിക്കുന്നു..!!!

മൊബൈല്‍ നമ്പറാണ് 15% ആളുകളുടേയും പാസ്വേര്‍ഡ്..

10% ആളുകള്‍ സ്വന്തം അക്കൌണ്ട് ഹാക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്നു ടെസ്റ്റ് ചെയ്തു നോക്കി..!!!

-------------------------------------
അതെല്ലാം പോട്ടെ..
ഈ തട്ടിപ്പ് മെയില്‍ എനിക്ക് കിട്ടിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു..!!
-------------------------------------

ഇനി പറയൂ ആരാണ് മണ്ടന്മാര്‍???
ഞാനിട്ട പോസ്റ്റ് മുഴുവന്‍ ശ്രദ്ധിക്കാതെ സ്വന്തം പാസ്വേര്‍ഡ് മെയില്‍ ചെയ്ത ചേട്ടന്മാര്‍ എന്തു പറയുന്നു??
പാസ്വേര്‍ഡ് മാറ്റിക്കാണും അല്ലേ..

നന്ദി..
ജയ് ഗൂഗിള്‍..

5 Comments:

അജ്ഞാതന്‍ പറഞ്ഞു...

good work.. :)

അജ്ഞാതന്‍ പറഞ്ഞു...

poda ninte athrem mandanmaralla njangal....
:)
Mr. Bond

അരുണ്‍ കായംകുളം പറഞ്ഞു...

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കേണ്ടാ മോനേ
ഹി..ഹി..ഹി

basheer പറഞ്ഞു...

ഇതു പോലെ യാഹൂവിന്റെ പേരിലും തട്ടിപ്പുണ്ടായിരുന്നു. എന്തായാലും ഹാക്കിംഗ്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്കും ചാടി വീഴുന്നവര്‍ സൂക്ഷിക്കുക. നാളെ ക്രഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ എങ്ങിനെ തട്ടിയെടുക്കാം എന്നായിരിക്കും. അപ്പോള്‍ സ്വന്തം ക്രഡിറ്റ്‌ കാര്‍ഡ്‌ നമ്പറും പാസ്സ്‌ വേര്‍ഡും മെയില്‍ ചെയ്യുക.

ജിന്റൊ പറഞ്ഞു...

വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇങ്ങിനെ അബദ്ധം പറ്റുന്നുള്ളൂ എന്ന് ആശ്വസിക്കാം. ലോട്ടറി അടിക്കലും നൈജീരിയയിലെ രാജകുമാരിയുടെ ബാങ്ക് അക്കൌണ്ട് മാറ്റലും ഇതുപോലെ തന്നെ. മുന്‍പ് യാഹൂവിന്റെ പേരില്‍ വന്നത് സത്യമായിരുന്നു.

ജിന്റൊ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?