ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ വകയും ആശംസകള്‍

ല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു..

ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി...
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും..
എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു..


സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല, ആവേശം കൊള്ളിക്കുന്നുമില്ല. ഒരിന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഗാനത്തിന് ഇതു മുന്‍പേ ലഭിക്കേണ്ടിയിരുന്നു എന്ന എന്റെ തോന്നലാവാം കാരണം. പക്ഷേ ഈ ഒരു നിമിഷം.. ഒരിന്ത്യാരനായതില്‍ അഭിമാനം തോന്നുന്ന നിമിഷം,...


ഇത്രയും ഇന്ത്യാക്കാര്‍ ഇതുപോലൊരു വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ആദ്യം.. എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണെയറില്‍ മികച്ച ചിത്രം, ശബ്ദമിശ്രണം, ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍, ബെസ്റ്റ് സോങ്ങ് എന്നിവ പൂര്‍ണ്ണമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെ.


ഒരു ആവേശം കൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മനസിന് ആശ്വാസമായതുകൊണ്ടും ഇനിയും വലിച്ചുനീട്ടി ഒരെഴുത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടും, ശിവരാത്രി ആഘോഷത്തിന് അമ്പലത്തില്‍ പോകേണ്ടതുകൊണ്ടും നിര്‍ത്തുന്നു..

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...
കേരളമെന്നു കേട്ടാലോ പറയണം പൂക്കുട്ടി നമുക്ക് സ്വന്തമെന്ന്..
വന്ദേമാതരം...
ജയ്ഹോ...

അഭിപ്രായങ്ങള്‍

 1. ഹൊ, ഞാനും കൂടൊന്നു അഭിമാനിച്ചോട്ടെ.
  സത്യത്തില്‍ ഇതാണിപ്പോ മനുഷ്യന്റെ അഭിമാനം എന്നുള്ളതിന്റെ ഡെഫിനിഷന്‍. നമ്മളുമായി വിദൂരതയിലെങ്ങോ സമാനതയുള്ള ഒരാള്‍ എന്തെങ്കിലും നേടിയാല്‍ നമ്മളും അഭിമാനിക്കും, അഭിമാനിക്കണം. നാട്ടുകാരന്‍, മലയാളി, ദക്ഷിണേന്ത്യന്‍, ഇന്ത്യന്‍, ഏഷ്യന്‍...... അങ്ങിനെ പോകും. നന്നായി, ഭൂമിയില്‍ മാത്രം (നമ്മുടെ അറിവനുസരിച്ച്) മനുഷ്യര്‍ ഉള്ളത്. ഇല്ലെങ്കില്‍ ഭൂമിയിലെ മനുഷ്യരുടെ പേരിലും നമുക്കു അഭിമാനം തോന്നിയേനെ.
  റസൂലും റഹ്മാനും അംഗീകാരം കിട്ടിയതിനെ കുറച്ചു കാണുകയല്ല. കഴിവുള്ള രണ്ടു വ്യക്തികള്‍ തന്നെയാണവര്‍. അവര്‍ക്കും നോമിനേഷന്‍ ഉണ്ട് എന്നറിഞ്ഞതിനാലാണ് ഞാനും രാവിലെ ടിവി വെച്ച് ഓസ്കാര്‍ അവാര്‍ഡ് കാണാന്‍ ഇരുന്നത്, അല്ലെന്നില്ല. അഭിമാനിക്കാം, തീര്‍ച്ചയായും. പക്ഷെ നമ്മുടെ പത്രങ്ങള്‍ ചെയ്യുന്നതുപോലെ കൊണ്ടാടണോ? ശ്രീശാന്തിന്റെ അമ്മ പൂജാമുറിയില്‍ കയറിയിരിക്കുന്നതിന്റെ ഫോട്ടോ വരെ കാണിച്ചവരല്ലേ. ഈ പത്രക്കാരെ തട്ടി ഇനി കുറച്ചു നാള്‍ പാവം റസൂലിനു സമാധാനമായി വീട്ടിലിരിക്കാന്‍ പറ്റില്ല.
  ബൈദബൈ ഇനി ഇതിന്റെ വകയില്‍ എത്ര പേര്‍ പൂക്കുറ്റി ആവും?

  മറുപടിഇല്ലാതാക്കൂ
 2. അപ്പൂട്ടന്‍...: “‘നമ്മളുമായി വിദൂരതയിലെങ്ങോ സമാനതയിലുള്ള ഒരാള്‍’“ വളരെ ശരിയാണ്. സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരളം ജയിക്കണമെന്നും ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ ജയിക്കണമെന്നും ഒക്കെ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് ഇതൊക്കെ അഭിമാനിക്കാന്‍ പോന്നതാണ്. താങ്കള്‍ പറയുന്ന വിശാലമായ മനസ് എനിക്കില്ലെങ്കിലും..

  എനിക്ക് തൊന്നുന്നതൊക്കെ ഞാനിവിടെ എഴുതുന്നു, കുറച്ചുപേര്‍ വായിച്ചു നോക്കുന്നു, എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കില്‍ കമന്റിടുന്നു..ശരിതന്നെ..
  മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗര്‍ എന്ന് എനിക്കൊരു അവാര്‍ഡ് ആരെങ്കിലും തന്നെങ്കിലോ?

  അവാര്‍ഡ് തരുന്നത് അവരുടെ ഇഷ്ടം..
  ഞാനത് വാങ്ങിക്കും,അതെന്റെ ഇഷ്ടം..
  ചിലരെന്നെ അഭിനന്ദിക്കും.. അതവരുടെ ഇഷ്ടം..
  ‘ഇവന്റെ എഴുത്തൊക്കെ കൊള്ളാം.. പക്ഷേ ആരും അഭിനന്ദിക്കേണ്ട കാര്യമൊന്നുമില്ല’ എന്ന് പറയുന്നത് മറ്റു ചിലരുടെ ഇഷ്ടം..
  (അവാര്‍ഡ് താങ്കള്‍ക്കോ താങ്കളുടെ സുഹ്രുത്തിനോ ആയിരുന്നെങ്കില്‍..??)

  റഹ്മാനും പൂക്കുട്ടിക്കും ഓസ്കര്‍ കിട്ടിയിരുന്നില്ലെങ്കില്‍ താങ്കളുടെ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു, അല്ലേ..

  (ജനകോടികള്‍ വായിക്കുന്ന ബ്ലോഗ് എന്ന അര്‍ഥത്തിലാണ് പത്രങ്ങള്‍ ചെയ്യുന്നതുപോലെ കൊണ്ടാടണോ എന്ന് ചോദിച്ചതെങ്കില്‍..ഡാങ്ക്സ്.. രോമാഞ്ചം!!! )

  മറുപടിഇല്ലാതാക്കൂ
 3. ഒരു ശരാശരി മലയാളിക്ക് ആഹ്ലാദിക്കാന്‍ ഇതു വകനല്‍കുന്നെങ്കില്‍ പോലും..നേട്ടമുണ്ടെന്നു തോന്നുന്ന സംരംഭത്തിലേക്കു മാത്രമേ മുതല്‍മുടക്കാന്‍ മീഡിയ തയ്യാറാകൂ. ഇവിടെയും അതുതന്നെ സംഭവിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സിനേപ്പോലെ വമ്പന്മാര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവുന്നു. അവര്‍ക്ക് ഇതൊരു തുടക്കമായി. ഇതൊക്കെ പിന്നാമ്പുറത്തുള്ള കളികളാണ്. 90കളില്‍ കോസ്മെറ്റിക് ക്രീമുകളുടെ വരവോടെയാണ് ഇന്ത്യക്കാര്‍ക്ക് ലോകസുന്ദരിപ്പട്ടം കൊടുത്തു തുടങ്ങിയതെന്നും ചേര്‍ത്തുവായിക്കണം.

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ശ്രീക്കുട്ടാ, ക്ഷമിക്കൂ.... വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ ചെറുതല്ലാത്ത പിഴവ് വന്നതില്‍, എന്റെ ഭാഷയുടെ പരിമിതി ആയി മാത്രം ഇതിനെ കാണുവാന്‍ അപേക്ഷ.

  താങ്കളെയോ താങ്കളുടെ പോസ്റ്റിനേയൊ അതിന്റെ ഉദ്ദേശ്യശുദ്ധിയേയൊ കളിയാക്കാനോ ചെറുതാക്കിക്കാണാന്‍ പോലുമോ ഞാന്‍ കരുതിയതല്ല. ഇന്നു നിലവിലിരിക്കുന്ന നമ്മുടെ ചിന്താഗതി മാത്രമാണ് ഇവിടെ ഞാന്‍ പ്രസ്തവ്യമാക്കിയത്.
  തമാശയാണ് ഉദ്ദേശിച്ചതെങ്കിലും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ചീറ്റിപ്പോയി.

  ന്യായീകരണം അല്ല, പക്ഷെ നമുക്കിടയിലെ മുള്ളുകള്‍ മാറ്റുക എന്നത് മാത്രമാണ് ഞാന്‍ ഈ കമന്റില്‍ ഉദ്ദേശിക്കുന്നത്.

  ഏതൊരു വ്യക്തി സമ്മാനാര്‍ഹനാകുന്നതും എനിക്ക് സന്തോഷം തരുന്ന ഒന്നാണ്. അഞ്ചു തവണ തഴയപ്പെട്ടതിനുശേഷം കേറ്റ് വിന്‍സ്ലെറ്റ് ഓസ്കാര്‍ നേടിയതും സന്തോഷകരം തന്നെ. നമ്മുടെ ഇടയില്‍ ജനിച്ചൊരാള്‍ അത് നേടുന്പോള്‍ കൂടുതല്‍ സന്തോഷം, ഇല്ലെന്നു പറയുന്നില്ല.

  പക്ഷെ ഇന്നു നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നതോ? ഫീച്ചറുകളും കവര്‍ സ്റ്റോറികളും ഒക്കെയായി വലിയൊരു ആഘോഷം തന്നെയാണ് അവര്‍ ഇവിടെ നടത്തുന്നത്. ഇതാണ് നമുക്കു അഭിമാനം എന്ന രീതിയിലാണ് അവതരണം. അത് ആ വ്യക്തിയുടെ ജന്മസ്ഥലം അനുസരിച്ച് വലുതായിക്കൊണ്ടിരിക്കും.... തിരുവനന്തപുരത്തുകാരന്‍, മലയാളി, ദക്ഷിണേന്ത്യന്‍, ഇന്ത്യന്‍..... അങ്ങിനെ അങ്ങിനെ. കേരളത്തില്‍ വേരുകളുള്ളതിനാല്‍ കുംബ്ലെയുടെ നേട്ടത്തില്‍ മലയാളിക്കും അഭിമാനിക്കാം എന്ന രീതിയില്‍ പത്രങ്ങളില്‍ വാചകങ്ങള്‍ വന്നിരുന്നതോര്‍ക്കുക. അത്രയ്ക്ക് വേണോ എന്നേ ഞാന്‍ ചിന്തിച്ചുള്ളൂ.

  താങ്കളുടെ ബ്ലോഗില്‍ അതാണ്‌ ചെയ്യുന്നതെന്ന വ്യംഗ്യം അവിടെ ഞാന്‍ ഉദ്ദേശിച്ചതല്ല, പക്ഷെ വായനയില്‍ അതാണ്‌ തെളിയുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. ക്ഷമിക്കൂ എന്നല്ലാതെ വേറൊന്നും പറയുന്നില്ല.

  റഹ്മാനും റസൂലിനും ഓസ്കാര്‍ കിട്ടിയില്ലെങ്കില്‍ എന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല, കിട്ടിയാലും അതാവില്ല. കിട്ടരുത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. (അത്രയ്ക്ക് സങ്കുചിതമല്ല എന്റെ മനസ്സ്)
  ഒരിക്കല്‍ കൂടി..... ക്ഷമിക്കൂ...

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പ…

Work Load : ജോലി ഭാരം

ർഷങ്ങളായി നട്ടു നനച്ചു വളർത്തി വലുതാക്കിയ (വലുതായില്ല) ബ്ലോഗിൽ വന്നു നോക്കുമ്പോൾ ഉള്ള കാഴ്ച എന്റെ കണ്ണ് നനയിച്ചു. ശ്മശാനം പോലെ ഒരു ബ്ലോഗും കുറെ ഗതി കിട്ടാത്ത പഴയ പോസ്റ്റുകളും. അഞ്ചു വർഷത്തിനിടെ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. ജോലി തന്നെ പ്രധാനം.

അറിയുന്നതും അല്ലാത്തതുമായ എല്ലാ ബിസിനസും ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ എന്റർപ്രെണരെ ചങ്ങലയ്ക്കിട്ടാണ്  ഞാൻ ശമ്പളക്കാരനാവുന്നതും തുടർന്ന് വിവാഹം, കുഞ്ഞ്, പ്രാരാബ്ധം, അങ്ങിനെ  ഒതുങ്ങിയതും.

ഇതൊന്നും പോരാ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരു മാറ്റം ആവശ്യമാണോ എന്നും ഉണ്ട്. എന്തുകൊണ്ടോ ഇവിടെ വീണ്ടും വരുമെന്ന് ഒരു തോന്നൽ..

ബൈ ദ ബൈ.. എല്ലാം മാറിയിരിക്കുന്നു.. ഗൂഗിളും ബ്ലോഗും സെറ്റിങ്ങ്സും എല്ലാം. ഇതൊക്കെ ഒന്ന് പഠിച്ച് വരുമ്പോളേക്കും വീണ്ടും അകന്നു നിൽക്കേണ്ടി വരും. എന്തോ.. കാണാം..