2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്ങളെ ഒന്നിക്കാന്‍ അങ്ങ് സമ്മതിക്കുന്നില്ല . ഞങ്ങളുടെ കല്യാണം നടത്തിത്തരാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. ഞങ്ങളുടെ നാടിന്റെ പ്രത്യേക മതേതര സ്വഭാവം കാരണം കെട്ടിയാല്‍ പിന്നെ ജീവനോടെ ഉണ്ടാവുമോ എന്ന് ഭയവുമുണ്ട്. ഇനി അങ്ങു മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം.. കൈവിടരുത്..

ഒരുഗതിയും പരഗതിയുമില്ലാതെ വിഷമിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ചുണ്ടുകള്‍ പരസ്പരം കടിച്ചുപറിച്ച് തിന്നുന്ന, ഉടുതുണിക്ക് മറുതുണി!! ഇല്ലാത്ത, പാര്‍ക്കിലും ബീച്ചിലും താമസിക്കുന്ന പാവം കമിതാക്കളെ അങ്ങ് വിവാഹം കഴിപ്പിച്ച് ഒരു കുടുംബമാക്കുന്നു എന്നറിഞ്ഞു.

ദയവായി ഞങ്ങളുടെ കല്യാണം കൂടി ഒന്ന് നടത്തിത്തരണം..പ്ലീസ്..

കഴിഞ്ഞ തവണ താക്കറെ ചേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല. അങ്ങേക്കെങ്കിലും കനിവുണ്ടാകണം..
എങ്ങിനെ എവിടെ വന്ന് നിക്കണം എന്ന് പറഞ്ഞാല്‍ അവിടെ എത്തിക്കോളാം. മംഗലാപുരത്തോ? അതോ ബാംഗ്ലൂരോ? എങ്ങിനെയാണ് കല്യാണത്തിന്റെ ചിട്ടവട്ടങ്ങള്‍? താലിയും മറ്റും ഞങ്ങള്‍ തന്നെ കൊണ്ടുവരണോ അതോ താങ്കളുടെ ആളുകള്‍ കൊണ്ടുവരുമോ? അതുപോലെ വീഡിയോക്കാരും ബാക്കി സംഭവങ്ങളും. കല്യാണത്തിന്റെ വീഡിയോ ഡീവീഡിയിലും സീഡിയിലും വേണം, കാസറ്റിന്റെ പരിപാടി ഇപ്പൊ ഇല്ലല്ലൊ.. (മുമ്പ് ചേച്ചീടെ കല്യാണത്തിന്റെ കാസറ്റാരുന്നേ.. അത് മുഴുവന്‍ ചുമ്മാ ഇരുന്ന് പൂപ്പല്‍ പിടിച്ചു.. )

പിന്നെ ഫസ്റ്റ്നൈറ്റ്, അതേപ്പറ്റിയൊന്നും ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ എല്ലാം അറിഞ്ഞ് വേണ്ടപോലെ ഏതെങ്കിലും ഹോട്ടലില്‍ അറേഞ്ച് ചെയ്താല്‍ മതി.

പിന്നെ നേരത്തേ ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി,
‘ജെട്ടിക്കു പകരം സാരി‘ എന്നൊരോഫര്‍ ഉണ്ടെന്നറിഞ്ഞു. സാരി ഞങ്ങള്‍ക്കും വേണം. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ആണെങ്കില്‍ സന്തോഷം. പകരം ജെട്ടികള്‍ എത്രവേണമെങ്കിലും തരാന്‍ തയ്യാറാണ്.. പഴയ V.I.P ജെട്ടികള്‍ മുഴുവന്‍ തന്നേക്കാം . പക്ഷേ സാരി പുതിയതു തന്നെ വേണം..
(മുംബെയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നാഗമ്പടം മൈതാനിയില്‍ കൊണ്ടു വില്‍ക്കുന്ന 39രൂഭാ ടൈപ്പാണെങ്കില്‍ വേണ്ട..)

ഒത്തിരി പ്രതീക്ഷയോടെ...

ക്രിഷ് & സിലു
(ക്രുഷ്ണന്‍കുട്ടി & സിസിലിക്കുട്ടി)

[ ബൂലോകരേ.. ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളെ എക്സ്ലൂസീവ് ന്യൂസായി ടിവിയില്‍ കാണാം.. ]

----------------------------------------------------------

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത് വി.ഐ.പി. ഫ്രഞ്ചി.

ഇറോസ് ദേവന്‍ നിങ്ങളെ രക്ഷിക്കട്ടെ..

വാലന്റൈന്‍ ദിനം കഴിഞ്ഞ് പത്തു മാസം തികയുന്നതിനു മുന്‍പ് ഇവിടെ ശിശുദിനം ആഘോഷിക്കുന്നു..

“ഒന്നുകില്‍ വാലന്റൈന്‍സ് ദിനം ഒരു മാസം പിന്നോട്ടാക്കുക..
അല്ലെങ്കില്‍ ശിശുദിനം ഒരു മാസം മുന്നോട്ട്..”
: രാവണസേന

25 Comments:

ശ്രീ പറഞ്ഞു...

:)

മാണിക്യം പറഞ്ഞു...

ഹരോ ഹര!!
ഹാപ്പി പൂവാലന്‍സ് ഡെ മാറ്റി
രമണന്‍സ് ഡെയ് ആക്കി അറിഞ്ഞല്ലൊ അല്ലെ?

പള്ളിക്കരയില്‍ പറഞ്ഞു...

അവസരോചിതം.

നാട്ടുകാരന്‍ പറഞ്ഞു...

അടിപൊളി ..... ഇങ്ങനെ തന്നെ വേണം ...

അനുരൂപ് ഇരിട്ടി പറഞ്ഞു...

രാമ സേന പൊലും.. ഒരു ദൈവത്തിന്റെ പേരു കളഞ്ഞു.
രാമാ രാമാ.

ടോട്ടോചാന്‍ (edukeralam) പറഞ്ഞു...

ഹ ഹ ഹ ഹ ഹ നന്നായിരിക്കുന്നു... അതേ സത്യത്തില്‍ പോസ്റ്റില്‍ പറഞ്ഞ പോലെ ആഗ്രഹമുണ്ടോ?

കാന്താരിക്കുട്ടി പറഞ്ഞു...

കോള്ളാല്ലോ ! ഹാപ്പി പൂവാലൻസ് ഡേ

വേറിട്ട ശബ്ദം പറഞ്ഞു...

ഉഗ്രൻ.....

ജിന്റോ പറഞ്ഞു...

കൊള്ളാം ശ്രീക്കുട്ടാ, ശിശുദിനം.. ആലോചിക്കേണ്ട കാര്യമാണ്.

Thaikaden പറഞ്ഞു...

Thaamasikkuvaan veedum free aayittu kittumo?

പാവത്താൻ പറഞ്ഞു...

ഉണ്ട്‌, പറയാനുണ്ട്‌.. നന്നായിട്ടുണ്ടെന്നു തന്നെ.:-)

അജ്ഞാതന്‍ പറഞ്ഞു...

ശ്രീക്കുട്ടാ,
നല്ല പോസ്റ്റ്. മുന്‍പ് എഴുതിയിട്ടുള്ള പോസ്റ്റുകളും വായിച്ചു. ആനുകാലിക സംഭവങ്ങളെ നര്‍മ്മ ഭാവനയോടെ വളരെ നന്നായി എന്നാല്‍ അല്പം പോലും വള്‍ഗറാവാതെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതോടൊപ്പം കുറച്ചുകൂടി ഗൌരവമുള്ള ലേഖനങ്ങളും പ്രതീക്ഷിക്കുന്നു. എഴുതുവാന്‍ താല്പര്യമുണ്ടെങ്കില്‍ മാത്രം. ഉപദേശങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ബൂലോകത്ത് പാടില്ലല്ലോ. അതാണ് അനോണിയായത്. തുടര്‍ന്നും എഴുതുക.
regards..

ശ്രീഹരി::Sreehari പറഞ്ഞു...

നന്നായി :)

ചങ്കരന്‍ പറഞ്ഞു...

അവരെ ഒന്നും നമ്പീട്ട് കാര്യമില്ല മച്ചൂ, ഒരു കൂട്ടര്‍ അമ്പലം ഉണ്ടാക്കും ഉണ്ടാക്കും എന്ന് പറയാന്‍ തുടങ്ങീട്ട് എത്രയായി.

അജ്ഞാതന്‍ പറഞ്ഞു...

വല്ലതും നടക്കുമോ എന്ന് ഇന്നറിയാമല്ലോ ശ്രീക്കുട്ടാ. വല്ലതും നടന്നാല്‍ പോസ്റ്റാന്‍ മറക്കല്ലെ.

എഴുത്ത് കൊള്ളാം കേട്ടൊ..

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ശ്രീ..: വായിച്ചതിനു നന്ദി.

മാണിക്യം..: എങ്കില്‍ പിന്നെ ഹാപ്പി രമണന്‍സ് ഡേ..

പള്ളിക്കരയില്‍..:നന്ദി

നാട്ടുകാരന്‍..: നന്ദി

അനുരൂപ് ഇരിട്ടി..: ദൈവത്തിന്റെ പേരൊന്നും ഇവരു വിചാരിച്ചാല്‍ പോകില്ല സുഹ്രുത്തേ..

ടോട്ടോചാന്‍ (edukeralam)..: ഇപ്പൊഴില്ല. അതൊക്കെ ആലോചിച്ചിരുന്നു.. :)

കാന്താരിക്കുട്ടി..: തിരിച്ചും

വേറിട്ട ശബ്ദം..: നന്ദി.

ജിന്റോ..: ഞാനും കുറെ ആലോചിച്ചതാണ്. പിന്നെ വാലന്റൈന്‍സ് ഡേ എന്ന മണ്ടത്തരം ഓര്‍ത്ത് വെറുതേ വിട്ടൂ..

Thaikaden..: ആഗ്രഹം അവിടെ നിര്‍ത്തിയത് നന്നായി.. ഒന്ന് അങ്ങട് ശിഷ്യപ്പെട്ടാലോ എന്ന് ആലോചിക്കുവാ..

പാവത്താൻ..: നന്ദി.

അനോണി..:പോസ്റ്റ് വായിച്ചു എന്നതിലും ഇഷ്ടപ്പെട്ടു എന്നതിലും സന്തോഷം. പിന്നെ ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിഷയത്തേപ്പറ്റി കുറെ പഠിക്കണം, മനസിലാക്കണം.അല്ലാതെ വെറുതേ കുറെ തെറിവിളി നടത്തുന്നതിനോട് യോജിപ്പില്ല.ബ്ലോഗില്‍ ഞാന്‍ അത് ഉദ്ദേശിച്ചിരുന്നുമില്ല.നന്ദി.
(അനോണിമിറ്റി ഇവിടെ വെളിപ്പെടുത്തുന്നില്ലെങ്കില്‍ എനിക്കൊരു മെയില്‍ അയച്ചാലും മതി.)

ശ്രീഹരി::Sreehari..: നന്ദി.

ചങ്കരന്‍..: അമ്പലക്കാര്യം എനിക്കറിയില്ല. :)

അനോണീ..: ടീവിയില്‍ ലൈവായി കാണാമല്ലോ.പിന്നെ എന്തിനാ എഴുതുന്നത്!!.

ABIN ABRAHAM പറഞ്ഞു...

FEB 14-VALENTINES
NOVEMBER 10-CHILDRENS
BUT.....
DEC 1 -..........

Rare Rose പറഞ്ഞു...

സന്ദര്‍ഭോചിതമായ പോസ്റ്റ്...ചിരിയും കൂടെയിത്തിരി ചിന്തയും..കൊള്ളാം..:)

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം കുട്ടാ..ശ്രീക്കുട്ടാ..ഓരോരോ വിവാഹ മോഹങ്ങളെയ്.. നര്‍മ്മം ഇഷ്ടമായി എങ്കിലും സ്വന്തം ജെട്ടി ഊരി കൊടുക്കുന്നവര്‍ക്ക് ഒരു സാരിയെങ്കിലും പകരം കൊടുക്കണ്ടെ? അതില്‍ അയാളോട് യോജിക്കണം.

sreeNu Guy പറഞ്ഞു...

കൊള്ളാം :)

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ABIN ABRAHAM..: അതും നമുക്ക് ഒന്നാലോചിക്കേണ്ട വിഷയമാണ്.

Rare Rose..: നന്ദി. ഇനിയും കാണണം..

അനോണി..: ഇത് ആരാണെന്ന് എനിക്ക് മനസിലായി!! എനിക്ക് ജെട്ടി ഊരുന്നതിനോടും സാരി വിതരണത്തോടും യോജിപ്പില്ല. രാമസേനയുടെ പേരില്‍ കിട്ടുന്ന പബ്ലിസിറ്റിക്ക് മാത്രം ഉള്ള പണി.

sreeNu Guy..:നന്ദി. വീണ്ടും കാണാം..

Anish Kumar പറഞ്ഞു...

കൊള്ളാം....വളരെ രസകരമായിരിക്കുന്നു....

വിഷ്ണു പറഞ്ഞു...

കൊള്ളാം മനോഹരമായിരിക്കുന്നു.

പാമരന്‍ പറഞ്ഞു...

ha ha!

anakha പറഞ്ഞു...

onnum parayanillede namichu rama rama

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?