2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!


കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..
ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവിടെ വരുമോ..

ആക്ച്വലി.. എങ്ങനെ ഒപ്പി.. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ ചോദിക്കുന്നില്ല.. പിന്നെ അയലോക്കത്തെ ചേട്ടന്മാര് ചിലര് അവകാശം പറഞ്ഞ് എത്തിയിട്ടുണ്ടല്ലേ.. D.N.A എങ്കില്‍ D.N.A.. അഭിമാനം വിട്ടുകൊടുക്കരുത്.. ഇനി എത്രപേര് വരാനിരിക്കുന്നോ.. ആര്‍ക്കറിയാം..

ഏതായാലും ആല്‍ഫിക്കും ഷാന്റിലിനും പിന്നെ മെയ്സിക്കും ആശംസകള്‍..

---
ബ്രിട്ടണിലായതു കൊണ്ട് കേസൊന്നും ഇല്ല എന്നു തോന്നുന്നു.. ഇവിടെ ഉള്ള ഏതെങ്കിലും പയ്യനാരുന്നെങ്കിലോ? കുറെ സദാചാര സേന രംഗത്തിറങ്ങും.. അവരെ വിമര്‍ശിച്ച് ബാക്കി ഉള്ളവരും..
സംഗതി കൂടുതല്‍ ജനകീയമാകും.. എല്ലാരും കണ്ടുപഠിക്ക്..

11 Comments:

വേറിട്ട ശബ്ദം പറഞ്ഞു...

it's funny
:)

അജ്ഞാതന്‍ പറഞ്ഞു...

avante yogam. asooyapettittu karyamilla sreekutta....
Mr. Bond

ശ്രീ പറഞ്ഞു...

ഇതിലും അഭിമാനിയ്ക്കുന്ന കുടുംബം... കൊള്ളാം. (കഷ്ടം!)

ജിന്റൊ പറഞ്ഞു...

ഇവനെയൊക്കെ വളര്‍ത്തിയവരെ പറഞ്ഞാല്‍ മതിയല്ലൊ. അവന്റെ പെങ്ങളാണ് മാത്രുക. 13വയസില്‍ അമ്മയായി.

ജിന്റൊ

അപ്പൂട്ടന്‍ പറഞ്ഞു...

ഹൌ... ഈ തലക്കെട്ട്‌ വായിച്ചെടുക്കാന്‍ തന്നെ കുറച്ചു പണിപ്പെട്ടു. എഴുതുന്പോ സുഖല്ലേ, ചുമ്മാ നാലഞ്ചു വട്ടം paste ചെയ്തങ്ങു വിട്ടാല്‍ പോരെ. വായിക്കാന്‍ അങ്ങിനെ ടെക്നിക് വല്ലതും പറഞ്ഞു തരണേ സാമീ... ഇവിടെ ഒന്നു വായിച്ചു കഴിഞ്ഞപ്പോള്‍ തന്നേ നാവിന്റെ ആപ്പീസ് പൂട്ടി.

പറഞ്ഞു പറഞ്ഞു സ്വയം ചെരുപ്പക്കാരനാണെന്ന് പറയുവാ അല്ലെ ഗൊച്ചുഗള്ള.. കളി വിട്... സത്യം പറ.... പ്രായം പത്തു നാല്‍പ്പതായില്ലേ. പ്രൊഫൈല്‍ മുഴുവന്‍ സത്യം തന്നേ....

അസൂയ???? അതെന്തായാലും വേണ്ട. ഈ കഥ സത്യമാണെങ്കില്‍ പയ്യന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളു. അടുപ്പിച്ചു കിടത്തിയിരിക്കുന്നത് ഒരു പൊങ്ങാത്ത കുരിശാണെന്നു താമസിയാതെ അവന്‍ അറിയും, ഇല്ലെങ്കില്‍ ഇത്തിരി വലുതായാല്‍ ആ കുട്ടി അവനെ അറിയിക്കും. അതോണ്ട് നമ്മള്‍ ഇങ്ങിനെ ആയില്ലല്ലോ, ഭാഗ്യം എന്ന് കരുതിയാല്‍ മതി.

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

വേറിട്ട ശബ്ദം..: നന്ദി

ബോണ്ട്..:വിഷമം എന്താണെന്ന് മനസിലായി.. :)

ശ്രീ..:അപമാനം അഭിമാനമാക്കിയവര്‍..

ജിന്റോ..:എന്തൊര് ഫാമിലി..

അപ്പൂട്ടന്‍..:എന്ത്..?? ഞാനാരാണെന്ന് തിരിച്ചറിഞ്ഞോ..!!എനിക്കത്ര പ്രായമൊന്നും ആയിട്ടില്ല,
(മൂത്ത മോനീക്കൊല്ലം എസ്സെസ്സെത്സി എഴുതുവാ.. ആരോടും പറയണ്ട..).. പിന്നെ ദോ ലവന്‍.. അനുഭവിക്കട്ടെന്ന്.. ഇച്ചിരി പബ്ലിസിറ്റി കൊടുക്കാനല്ലെ നമുക്ക് പറ്റൂ.

parvathy പറഞ്ഞു...

sree, ninte blog muzhuvan vayichu. kollam ketto.. orkut link kandu vannatha..

parvathy

മുക്കുവന്‍ പറഞ്ഞു...

some was mentioned long time back, that a Bachelor in Western Country is equivalent to a DOG in india. ie they can f**k any one, no question asked but in society they dont have any values.

the same way the bachelor in india is as same DOG in western country. they are kept under control by their supporter. but no sex :)

അജ്ഞാതന്‍ പറഞ്ഞു...

കൂതറ പയ്യന്‍ കാണിച്ച കൂതറ പരിപാടിക്ക് കൂതറ വീട്ടുകാരുടെ സപ്പോര്‍ട്ടും. പെണ്ണുങ്ങള്‍ പബ്ബില്‍ പോവുകയോ കള്ളുകുടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യും എന്ന് പറയുന്ന ഇവിടുത്തെ മഹാബ്ലോഗന്മാരും ഇതേ വര്‍ഗ്ഗത്തില്‍ വരും. നാണം കെട്ട സംസ്കാരത്തിന്റെ പിന്നാലെയാണ് നമ്മളും. കഷ്ടം.

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

പാര്‍വ്വതി..: ഇപ്പൊ ഇതാണ് പരിപാടി :)
ഓര്‍ക്കുട്ടില്‍ കണ്ടു.

മുക്കുവന്‍..: ഇതു ഞാനും കേട്ടിട്ടുണ്ട്, ഇതിലും മോശമായ രീതിയില്‍..

അനോണി..: വിവാദങ്ങള്‍ ഒക്കെ തീര്‍ന്നു.. ഇനി അടുത്തതിലേക്ക് കാത്തിരിക്കാം.. പൂര്‍ണ്ണസ്വാതന്ത്ര്യമാണ് നമ്മുടെ ലക്ഷ്യം..

sreeNu Guy പറഞ്ഞു...

ശ്രീക്കുട്ടാ ഇതൊന്നും കണ്ട് നീ ചീത്തയാവരുത് കേട്ടോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?