ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10.

01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം.

*
*

07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്ച് തീരുമാനിക്കും. ഇനി മറ്റവന്മാരുടെ തല്ലെങ്ങാനും വന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് ഓടാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

(മിച്ചമുള്ള അപേക്ഷകരെ ഒഴിവു വരുന്നതനുസരിച്ച് നേരിട്ട് രാജസഭയിലേക്ക് പറഞ്ഞുവിടുന്നതായിരിക്കും.. )

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡ്ഡ്ഗ്ഗദ്ദപ്പ്ങ്ങഞ്ര്ര്വ്വ്യ്യ്ദ്ദ്രീ എന്ന സൈറ്റ് സന്ദര്‍ശിക്കുക. (ഇതു മനോരമ പത്രത്തില്‍ നിന്നാ...!! )

അപേക്ഷകള്‍ അയക്കേണ്ട വിലാസം:
ആര്‍ ഗാന്ധി
C/o മിസ്സിസ് ഗാന്ധി
10 ജന്‍പഥ്
ന്യൂഡല്‍ഹി

----------------------------------

കേരള രക്ഷ, ‘ഞങ്ങടെ‘ രക്ഷ

കേരളത്തെ രക്ഷിക്കണമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ദേ കാസര്‍ഗോഡ് നിന്നും പുറപ്പെട്ടിരിക്കുന്ന കേരള രക്ഷാമാര്‍ച്ച് നിങ്ങള്‍ ഒരു വന്‍ വിജയമാക്കി മാറ്റണം..
കേരളം മാത്രം അല്ല.. രാജ്യത്തിന്റെ മൊത്തം മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഇപ്പൊ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ..

സോണിയാജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് നമ്മുടെ പണി.
അത് ഇന്ന രീതിയില്‍ വേണമെന്നൊന്നുമില്ല, കോണിക്കാരും, റബറിലക്കാരും ഒക്കെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒന്നു സഹായിക്കുക..
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സോണിയാജിക്കും രാഹുലിനും മാത്രമേ കഴിയൂ.. സ്വപ്നത്തില്‍ കണ്ടകാര്യം ഭാര്യയോടും മകനോടും അല്ലാതെ മറ്റാരോടും പുള്ളി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ...

----------------------------------

പ്രസംഗം

കാറളത്തിളെ മാണ്യറയ കാംഗ്രസ് പ്രവ്ര്‍ത്തകറ്ക്ക് എണ്ടെ നംഷ്കാറം
(കയ്യടി..)
കാറളം എണിക്ക് എണ്ടെ ഷ്വണ്ടം വീഡ് പോളെയണ്.
(വീണ്ടും കയ്യടി..)
ഐ ആം മോര്‍ കംഫര്‍ട്ടബിള്‍ വിത് ഇംഗ്ലീഷ്..സോ..

ഇനി ഇതുപോലുള്ള എത്ര പ്രസംഗങ്ങള്‍ നമ്മള്‍ കേള്‍ക്കണം.. ഹോ..

നാളെ: മറ്റോന്മാര്

അഭിപ്രായങ്ങള്‍

 1. ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് കണ്ടോ? സേനാപതി അസ്സല്‍ കോണ്‍ഗ്രസ്സുകാരനായി ..... നിന്ന നില്പില്‍ കാല് മാറി..
  അഭിനന്ദനങ്ങള്‍!
  എന്നെ അറിയുമോ? ഇല്ലെങ്കില്‍ ഒന്നു സന്ദര്‍ശിച്ചു നോക്കൂ .........

  മറുപടിഇല്ലാതാക്കൂ
 2. ശ്രീക്കുട്ടാ, ചിരിപ്പിച്ചു..
  കൂടുതല്‍ വിവരങ്ങള്‍ക്ക് ഡ്ഡ്ഗ്ഗദ്ദപ്പ്ങ്ങഞ്ര്ര്വ്വ്യ്യ്ദ്ദ്രീ എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഇതു പൊട്ടിച്ചിരിപ്പിച്ചു.. അത്യാവശ്യമുള്ള സൈറ്റിന്റെ ലിങ്കുകള്‍ ഇങ്ങിനെ തന്നാ മനോരമേല്‍ വരുന്നത്..കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 3. That was nice. ithupole 'NAVAKERALA YATHRA'yem kurichu oru post pratheekshikkunnu...
  Mr. Bond

  മറുപടിഇല്ലാതാക്കൂ
 4. എന്നെ അറിയുമോ? ഇല്ലെങ്കില്‍ ഒന്നു സന്ദര്‍ശിച്ചു നോക്കൂ എന്റെ കൂതറ ബ്ലോഗ്ഗ്... ഞാന്‍ അവിടെ കുറെ അടിപോളി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്, ബാന്നേ

  മറുപടിഇല്ലാതാക്കൂ
 5. നാട്ടുകാരാ..അഭിനന്ദനം എനിക്കാണോ അതോ സേനാപതിക്കോ?!!
  നല്ല പരിചയം തോന്നിന്നുണ്ട്.. എന്നാലും ഇടയ്ക്കിടയ്ക്ക് വന്ന് സന്ദര്‍ശിച്ചോളാം..നന്ദി.
  പിന്നെ,എന്റെ ബ്ലോഗ് മുഴുവന്‍ കണ്ടല്ലോ അല്ലേ.. പരസ്യം ചെയ്യുന്നതിന് ഒക്കെ ഇപ്പൊ ഫീസുണ്ട്. :)

  ശ്രീ..നന്ദി.

  അനോണി 1&2, നന്ദി

  അനോണി 3, ഇതിപ്പൊ എല്ലാ ബ്ലോഗിലും ഉണ്ടല്ലോ.. കൂതറ ബ്ലോഗ് ആണോ? ഏയ്.. അല്ല.

  മറുപടിഇല്ലാതാക്കൂ
 6. നന്നായി, ഹിന്ദിയിൽ മലയാളം പറയാൻ ആരും അത്ര മോശമല്ലല്ലോ. വടക്കനേക്കുറിച്ച് എഴുതൂ. തുടരൻ ആക്കാം.

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 7. Comrade..: നന്ദി.

  lij..: ലിജൊ ആണോ? ഇലക്ഷന്‍ ആവട്ടേ.. കോമഡിക്ക് പഞ്ഞമുണ്ടാവില്ല..നന്ദി.

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത ഉണ്ടാക്കുന്ന വിധം

കവിത ഉണ്ടാക്കുന്ന വിധം


കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും തെറികേള്‍ക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. ഇതുപരീക്ഷിച്ചു നോക്കുന്നതുമൂലം ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല..
സ്വന്തം ഉത്തരവാദിത്വത്തില്‍ മതി.

(1)അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്ന, മനസില്‍ ഒരു നീറലായി അവശേഷിക്കുന്നതരം കവിത നിര്‍മ്മിക്കുന്ന വിധമണിത്. ഇതുണ്ടാക്കാന്‍ ഏതാണ്ട് പത്തുമിനിറ്റ് മതിയാകും.

ആവശ്യമായ സാധനങ്ങള്‍:
1.ആര്‍ദ്രത : മൂന്നെണ്ണം
മീവല്‍ പക്ഷി: രണ്ട് (തൂവലോടു കൂടി)
വെണ്ണിലാവ്, ഓര്‍മ്മ, സൂര്യന്‍, ആത്മാവ് : ഒന്ന്
2.ദുഖം: മൂന്നു വലിയ സ്പൂണ്‍
സുഖം: മൂന്നു ചെറിയ കഷണം.
രാപ്പാടി: കൂവുന്ന ഇനം ഒന്ന്.
3.വിങ്ങല്‍: അത്യാവശ്യത്തിന്
4.ഇടനെഞ്ച്: മുറിച്ച് കഷണങ്ങളാക്കിയത്, ഒരു കപ്പ്
കത്തി: ഇടനെഞ്ചു മുറിക്കാന്‍ പാകത്തിലുള്ളത്
വികാരം: ജാതി,മത,ദേശവികാരങ്ങള്, ചൂട്,തണുപ്പ്,ദാഹവികാരങ്ങള്‍ ഓരോ ടേബിള്‍ സ്പൂണ്‍.
അശ്ലീലം: ആവശ്യത്തിന്.
*ഇനങ്ങളില്‍ ചിലത് ഒഴിവാക്കുന്നതുകൊണ്ടോ പുതിയവ ചേര്‍ക്കുന്…

മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.

മൂന്നുകൊല്ലം പോളിടെക്നിക്കില്‍ പഠിച്ചതിന്റെ ക്ഷീണം മാറ്റാന്‍ പിന്നൊരു മൂന്നുമാസം വീട്ടില്‍ ഫുഡ്, ഉറക്കം, ടിവി ഒക്കെയായി സുഖചികിത്സ നടത്തിവരുമ്പോഴാണ് സഹപാഠിയും സഖാവുമായ പ്രിയസുഹ്രുത്ത് സാജന്‍, ‘മൊബൈല്‍ ടെക്നോളജി’ എന്നൊരു പുതിയ കോഴ്സിനേപ്പറ്റി പറയുന്നത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തിലങ്ങോളമിങ്ങോളം വേരുകളുള്ള മൊബൈല്‍ സെയിത്സ്, സര്‍വ്വീസിങ്ങ് രംഗത്തെ അതികായരായ കിലോബൈറ്റ് & മെഗാബൈറ്റ് (അഥവാ കെബി & എംബി) കമ്പനിയാണ് കോഴ്സ് നടത്തുന്നത്. കോട്ടയത്ത് സെന്ററുണ്ട്, രണ്ടുമാസം അവിടെ പോയി പഠിക്കുക, അതിനു ശേഷം രണ്ടാഴ്ച ആലുവയില്‍ ഓണ്‍ ജോബ് ട്രെയിനിങ്ങ്, അതും ‘വിജയകരമായി’ പൂര്‍ത്തിയാക്കിയാല്‍ ജോലി, കമ്പനിതന്നെ നിയമനം നല്‍കുന്നു. ഇനിയെന്തുവേണം?, സാജന്‍ വളരെ ആവേശത്തിലാണ്. പക്ഷേ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല. ഒന്നാമതേ പണിയെടുത്ത് ജീവിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രണ്ട്, ഇമ്മാതിരി ചീളു പണിക്ക് പോകാനുള്ള വിഷമം. ഞാന്‍ തീരെ താല്പര്യം കാട്ടിയില്ല(ISROയില്‍ ശാസ്ത്രജ്ഞനാവാനായിരുന്നു അന്നു താല്പര്യം). പക്ഷേ പിന്നീട് ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ടായ അരുണുമായി ആലോചിച്ചപ്പ…

Work Load : ജോലി ഭാരം

ർഷങ്ങളായി നട്ടു നനച്ചു വളർത്തി വലുതാക്കിയ (വലുതായില്ല) ബ്ലോഗിൽ വന്നു നോക്കുമ്പോൾ ഉള്ള കാഴ്ച എന്റെ കണ്ണ് നനയിച്ചു. ശ്മശാനം പോലെ ഒരു ബ്ലോഗും കുറെ ഗതി കിട്ടാത്ത പഴയ പോസ്റ്റുകളും. അഞ്ചു വർഷത്തിനിടെ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. ജോലി തന്നെ പ്രധാനം.

അറിയുന്നതും അല്ലാത്തതുമായ എല്ലാ ബിസിനസും ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ എന്റർപ്രെണരെ ചങ്ങലയ്ക്കിട്ടാണ്  ഞാൻ ശമ്പളക്കാരനാവുന്നതും തുടർന്ന് വിവാഹം, കുഞ്ഞ്, പ്രാരാബ്ധം, അങ്ങിനെ  ഒതുങ്ങിയതും.

ഇതൊന്നും പോരാ എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി. ഒരു മാറ്റം ആവശ്യമാണോ എന്നും ഉണ്ട്. എന്തുകൊണ്ടോ ഇവിടെ വീണ്ടും വരുമെന്ന് ഒരു തോന്നൽ..

ബൈ ദ ബൈ.. എല്ലാം മാറിയിരിക്കുന്നു.. ഗൂഗിളും ബ്ലോഗും സെറ്റിങ്ങ്സും എല്ലാം. ഇതൊക്കെ ഒന്ന് പഠിച്ച് വരുമ്പോളേക്കും വീണ്ടും അകന്നു നിൽക്കേണ്ടി വരും. എന്തോ.. കാണാം..