Sunday, February 1, 2009

സമയമുണ്ടെങ്കില്‍.. ഒന്നു സഹായിക്കാമോ സുഹ്രുത്തേ..?

ക്ഷമിക്കണം..ഇതൊരു പോസ്റ്റാക്കാന്മാത്രം ഒന്നും അല്ല..
എനിക്ക് മൂന്നാലു സംശയങ്ങള്‍ ഉണ്ടായിരുന്നു..ബ്ലോഗുമായി ബന്ധപ്പെട്ടിട്ട്.
സുഹ്രുത്തുക്കള്‍ ആരെങ്കിലും അതൊന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍ അവരോട്..
അവരോട് മാത്രം.. ഈ ബ്ലോഗ് ഉള്ളകാലം വരെയും നന്ദിയുള്ളവനായിരിക്കും..

സംശയം ഒന്ന്:
കമന്റ് എഴുതുന്നവരുടെ പേരിനൊപ്പം പ്രൊഫൈലില്‍ ഉള്ള ഫോട്ടൊകൂടി കാണിക്കാന്‍ എന്താ ഒരു വഴി? ഞാന്‍ ബ്ലോഗറില്‍ മുഴുവന്‍ തപ്പി. ഒരു വഴിയും കാണുന്നില്ല..

സംശയം രണ്ട്:
നല്ല അടിപൊളി ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ എവിടെനിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? മുള്ളൂക്കാരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും കുറേ ടെമ്പ്ലേറ്റ് കിട്ടിയിട്ടുണ്ട്. മറ്റ് ടെമ്പ്ലേറ്റുകള്‍ ആരേലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

സംശയം മൂന്ന്:
മലയാള അക്കങ്ങള്‍(1,2,3..നു പകരം) എഴുതാന്‍ എന്താണ് ചെയ്യേണ്ടത്?

സംശയം നാല്:
പരസ്യങ്ങള്‍ (ആഡ്സെന്‍സ്) ഒക്കെ ഇവിടെ ഉപയോഗിക്കുന്നതില്‍ മടികാണിക്കേണ്ട കാര്യമുണ്ടോ?
(“ഡാ..ഡാ.. ഇരുന്നിട്ട് കാലുനീട്ട്..കേട്ടാ..“ എന്നാരാ ഇപ്പൊ പറഞ്ഞേ..?)

ഗൂഗിളിന്റെ അല്ലാതെയുള്ള പരസ്യങ്ങള്‍ ഇവിടെ കൊടുക്കുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ലല്ലോ..
എങ്ങിനെയാണിതിന്റെ പരിപാടി? ഞാന്‍ തന്നെ ക്ലിക്കിയാല്‍ കാശുവരുമോ? അതോ ഇനി ഓസ്ട്രിയായില്‍ പഠിക്കാന്‍ പോയിരിക്കുന്ന എന്റെ പ്രിയ കാമുകി ചിത്രയെ വിളിച്ച് രാവിലെയും വൈകിട്ടും ഇവിടെ വന്നു ക്ലിക്കാന്‍ പറയേണ്ടി വരുമോ?

അതൊക്കെ പോട്ടെ.. പരസ്യങ്ങള്‍ ഇവിടെ പ്രയോഗിച്ചാല്‍ ആരേലും എന്നോട് പിണങ്ങുമോ?

സംശയം അഞ്ച്:
‘ചിന്ത’ യില്‍ ചില പോസ്റ്റുകള്‍ കാണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? ഇത് എങ്ങിനെയെങ്കിലും പരിഹരിക്കാന്‍ പറ്റുമോ?



*********************
അഭിപ്രായം പ്രതീക്ഷിക്കുന്നു..

19 comments:

  1. സംശയം നമ്പര്‍ ഒന്ന്:
    താങ്കളുടെ ഫോട്ടോ താങ്കളുടെ തന്നെ കമന്റിനൊപ്പം കാണിയ്ക്കാനാണെങ്കില്‍ താങ്കളുടെ പ്രൊഫൈലില്‍ ഫോട്ടോ ചേര്‍ക്കണം. അത് എഡിറ്റ് പ്രൊഫൈലില്‍ ചെന്ന് ചേര്‍ക്കാം. ഇന്നി താങ്കളുടെ ബ്ലോഗില്‍ കമന്റിടുന്നവരുടെ ഫോട്ടോ കാണണം എന്നാണെങ്കില്‍ ഇവിടുത്തെ പോപ് അപ് വിന്‍ഡോയില്‍ കമന്റ് എഴുതുന്നതിനുള്ള സെറ്റിങ്ങ്സ് ഒഴിവാക്കിയാല്‍ മതി. അത് സെറ്റിങ്ങ്സില്‍ പോയി കമന്റു പോപ് അപ്പില്‍ കാണിയ്ക്കണമോ എന്ന ചോദ്യത്തിനുത്തരം “No" ആക്കിയാല്‍ മതി.

    സംശയം രണ്ട്: അറിയാവുന്നവര്‍ പറഞ്ഞ് തരും. ആരെങ്കിലും പറഞ്ഞാല്‍ എനിയ്ക്കും ഉപകാരമായി.

    സംശയം നമ്പര്‍ മൂന്ന്: ചോദ്യം മനസ്സിലായില്ല.

    സംശയം നമ്പര്‍ നാല്: പരസ്യം കിട്ടിയാല്‍ ഇടാം. വരുമാനം പ്രതീക്ഷിയ്ക്കരുത്. പരസ്യത്തില്‍ ക്ലിക്കണമെന്നു പറഞ്ഞൊരു പോസ്റ്റിട്ടതിനു വയറു നിറച്ചു ക്ലിക്കു കിട്ടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടില്ല. സ്വന്തമായി ക്ലിക്കിയാല്‍ ഗൂഗിള്‍ ബ്ലോക്കും. കൂട്ടുകാര്‍ ചറപറാ ക്ലിക്കിയാലും ബ്ലോക്കുമെന്ന് തോന്നുന്നു. ഗൂഗിളിന്റേതല്ലാത്ത പരസ്യം ഇടുന്നതു കൊണ്ട് നിയമ പ്രശ്നം ഒന്നുമില്ലാ എന്നാണ് അറിവ്. പരസ്യം ഇട്ടാല്‍ ആരും പിണങ്ങില്ല. പരസ്യം ഇട്ടിട്ട് അതിന്മേല്‍ ക്ലിക്കാന്‍ പറഞ്ഞാല്‍ ചിലപ്പം പിണങ്ങും.

    സംശയം നമ്പര്‍ അഞ്ച്: ചിന്തയില്‍ പോസ്റ്റ് വരാത്തത് വളരെ എളുപ്പം പരിഹരിയ്ക്കാം. ചിന്തയില്‍ പോസ്റ്റുകള്‍ വരാത്ത പ്രശ്നം എങ്ങിനെ പരിഹരിയ്ക്കാമെന്ന് ഇവിടെ ചിന്ത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിന്തയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ editor@chintha.com ഇതിലേയ്ക്ക് ഒരു മെയില്‍ അയയ്ക്കൂ. എല്ലാം ശരിയാകും.

    ഭാവുകങ്ങള്‍.

    ReplyDelete
  2. 'ബ്ലോഗ്ഗറി'ല്‍ ലോഗിന്‍ ചെയ്ത് ഡാഷ് ബോര്‍ഡില്‍ 'സെറ്റിംഗ്സി'ല്‍ ചെന്ന് 'കമന്‍റി'ല്‍ ഒടുവിലത്തേതിനു മുന്‍പിലുള്ള ഓപ്ഷനില്‍ 'ഷോ പ്രൊഫൈല്‍ ഇമേജ് വിത് കമന്‍റ്സ്' ഓപ്റ്റ് ചെയ്താലേ കമന്‍റിടുന്നവരുടെ പടം കാണാനാവൂ

    ReplyDelete
  3. അപ്പൊ എല്ലാം ശുഭം... മനോരമ ഭവന്തു...!
    :)

    ReplyDelete
  4. ഇതിനേപറ്റി ഒന്നു പറഞ്ഞുതരാന്‍ എനിക്കറിയില്ല ശ്രിക്കുട്ടാ.
    എങ്കിലും ഇതുവഴി വന്ന്പ്പോ ഒരു കാര്യ്ം പറഞ്ഞോട്ടെ. എനിക്ക് ഇത്തരം സംശയം വരുമ്പോള്‍ ഞാന്‍ ഒരാളൊട് വിളിച്ച് കാര്യ്ം പറയും.(നമ്മുടെ സ്വന്തം ആളാ). പുള്ളിക്കാരനാ എന്റെ പ്രശനങ്ങളെല്ലാം ശരിയാക്കിത്തരുന്നത്. പുള്ളിയോട് ഒന്നു ചോദിച്ചു നോക്കൂ. ഒരു പക്ഷേ പുള്ളിക്ക് താങ്കളെ സഹായിക്കാന്‍ കഴിഞ്ഞേക്കും. appusviews@gmail.com.ഇതില്‍ കോണ്ടാക്ട് ചെയ്താല്‍ മതി.

    ReplyDelete
  5. പുള്ളിക്കാരന്‍ സഹായിച്ചില്ലേല്‍ ഞാന്‍ പറഞ്ഞതാണെന്നു പറഞ്ഞാല്‍ മതി,:)

    ReplyDelete
  6. മലയാളം ഉള്ളടക്കം മാത്രമുള്ള ബ്ലോഗുകളില്‍ ആഡ്‌സെന്‍സ്‌ വാണിജ്യപരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്നാണനുഭവം.

    ReplyDelete
  7. http://peringz.googlepages.com/mozhi.htm

    ഇതില്‍ ൦൧൨൩൪൫൬൭൮൯ (0-9) കിട്ടും. പോരെ?

    ഷിജു പറഞ്ഞിട്ട് കേട്ടില്ലേല്‍ അനോണിച്ചേട്ടന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ മതി. അനോണിക്കൊക്കെ ഇപ്പോ എന്താ വെല?

    ReplyDelete
  8. യാഹൂ...ഹ ഹ ഹ..

    ഒന്നാമത്തെ സംഭവം ദേ ഇവിടുന്ന് കിട്ടി..
    http://bloggerstop.net/2008/12/how-to-display-or-show-comment-authors.html

    ഇതു മതിയല്ലോ അല്ലേ..

    ReplyDelete
  9. vahab പറഞ്ഞതു പൂര്‍ണ്ണമായി ശരിയല്ല. മലയാളം ബ്ലോഗിനു ആഡ്‌സെന്‍സ് അപ്രൂവല്‍ കിട്ടില്ല എന്നതു ശരിയാണു എന്നാല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല അതു ഗൂഗിള്‍ അനുവധിക്കുന്നുണ്ട്.. എങ്ങിനെയെന്നുവെച്ചാല്‍ ഒരു ഇംഗ്ലീഷ് ബ്ലോഗുണ്ടാക്കി ആഡ്‌സെന്‍സ് അപ്രൂവല്‍ നേടുക അപ്രൂവല്‍ കിട്ടുകയാണെങ്കില്‍ ഏതുബ്ലോഗിലും വെബ്‌സൈറ്റിലും നമുക്കു പരസ്യം ഇടാം

    ReplyDelete
  10. ശ്രീക്കുട്ടാ അക്കങ്ങള്‍ക്കുപകരം 1, 2 ,3 ,എന്നുകാണിക്കാനുള്ള വിദ്യ മുള്ളൂക്കാരന്‍ ചേട്ടന്റെ ഇന്ദ്രധനുസ്സില്‍ ഉണ്ടല്ലോ. ഒത്തിരി നല്ല ടെമ്പ്ലേറ്റ് ഉം കിട്ടും അവിടെ നിന്ന്. ആവശ്യമെങ്കില്‍ mullookkaaran@gmail.com എന്ന മെയില്‍ ഐ ഡി യിലേക്ക് ഒരു മെയില് അയച്ചു നോക്കൂ. പുള്ളി സഹായിക്കാതിരിക്കില്ല.

    ReplyDelete
  11. മനസറിയാതെ,
    താങ്കളുടെ പ്രതികരണത്തിനു നന്ദി.
    ആഡ്‌സെന്‍സ്‌ പരസ്യസംബന്ധമായ നല്ലൊരു ചര്‍ച്ച ഇവിടെ (http://anchalkaran.blogspot.com/2009/02/blog-post.html) അഞ്ചല്‍ക്കാരന്റെ പോസ്‌റ്റില്‍ ഉണ്ട്‌.

    ReplyDelete
  12. ശരിയായില്ലെങ്കില്‍ ആദ്യാക്ഷരിയില്‍ തപ്പൂ

    ReplyDelete
  13. taankalude chodyathinokke marupadi kittiyennu thonunnu , ennalu ente vaka chilatokke eyuthi kootande , naan googleinte parasyathe kurichu parayaam , parasyam idunnathu kondu prashanamonnum ella , pakshe athu taankalude blogumaayi poruthapedendathund , athayath blogil parasyam vechal blog kaanan nalla chandamundayirikkanamennartham ,
    Pinne veroru kaaryam , parasyam taankal thanne clikkamennu karuthanda , GOOGLUKAAR KERALA GOVT. JEEVANAKKAARALLA .......

    Samayamullapool Ente Blogum Sandarshikkuka .
    http://1001-tricks.blogspot.com

    ReplyDelete
  14. ചിന്തയില്‍ ശ്രീക്കുട്ടന്റെ പോസ്റ്റ് കാണിക്കുന്നില്ലെന്നാരു പറഞ്ഞു? ഇതുവരെ ഞാന്‍ ഈ ബ്ലോഗില്‍ വായിച്ച എല്ലാ പോസ്റ്റിലേക്കും ചിന്തവഴിയാണ് വന്നത്. ഒരു പക്ഷേ പ്രസിദ്ധീകരിച്ച് അടുത്ത നിമിഷം ചിന്തയില്‍ വന്നിട്ടുണ്ടാവില്ല. അത്രതന്നെ.

    ഫ്രീയായി ടെമ്പ്ലേറ്റ് കിട്ടണം എങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്ന് Free blogger template എന്നെഴുതി ഒന്ന് സേര്‍ച്ച് ചെയ്തു നോക്കിക്കേ.. ഗൂഗിള്‍ കൈയീലീരിക്കുമ്പോള്‍ ഇതൊക്കെ ചോദിക്കാനുണ്ടോ? :-) www.ourbloggertemplates.com, www.finalsense.com ഇതൊക്കെ നല്ല സൈറ്റുകള്‍. സമയമുള്ളപ്പോള്‍ ഇവിടെ ഒന്നുനോക്കൂ. ടെമ്പ്ലേറ്റ് മാറ്റുമ്പോള്‍ ഇപ്പോള്‍ സൈഡിലുള്ള ഗാഡ്ജറ്റുകള്‍ ചിലപ്പോള്‍ പോയിക്കിട്ടും. അവ പോകാതെ എങ്ങനെ ചെയ്യാം എന്നും ആ പേജില്‍ പറഞ്ഞിട്ടുണ്ട്.

    അല്ല, ഈ മലയാള അക്കങ്ങള്‍ എഴുതുന്നതെന്തിനാ? വായിക്കുന്നവര്‍ക്കും അത് പിടികിട്ടേണ്ടേ? എന്റെ കാര്യം പറഞ്ഞാല്‍ എനിക്ക് അവ അറിയില്ല :-( ഈ ബ്ലോഗില്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ പോസ്റ്റ് ടെപ്പുചെയ്യുമ്പോള്‍ മലയാളം അക്കങ്ങള്‍ വന്നോളും (മറ്റൊരിടത്തുനിന്ന് കോപ്പി പേസ്റ്റ് ചെയ്താല്‍ വരില്ല)

    ബാക്കി ഉത്തരങ്ങള്‍ അറിവുള്ളവര്‍ പറഞ്ഞുകഴിഞ്ഞു.. ആഡ് സെന്‍സ് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാലും, അവമൂലം കാശുകിട്ടുമോ കിട്ടിയല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാമോ എന്നൊന്നും അറിയില്ല. മലയാളം ബ്ലോഗുകളീല്‍ ഇതിന്റെ അപ്രൂവല്‍ കിട്ടാറുമില്ല.

    ReplyDelete
  15. എല്ലാ സുഹ്രുത്തുക്കള്‍ക്കും നന്ദി...

    അഞ്ചല്‍ക്കാരന്,ഷിജു | the-friend,vahab,മനസറിയാതെ, ആര്‍ദ്ര എസ് ,my styl!! ,ശ്രീ ,അപ്പു, ആചാര്യന്‍..., അനോണി... സഹായിച്ചതിന് വളരെ നന്ദി..

    എന്റെ ഒന്നാമത്തെ സംശയം പരിഹരിച്ചു കഴിഞ്ഞു.
    http://bloggerstop.net/2008/12/how-to-display-or-show-comment-authors.html എന്ന സൈറ്റില്‍ പറഞ്ഞ പ്രകാരമാണ് ചെയ്തിരിക്കുന്നത്. ഇതേ രീതിയിലാണ് എല്ലാവരും ഉപയോഗിക്കുന്നത് എന്നു കരുതുന്നു.

    ടെമ്പ്ലേറ്റുകള്‍ കുറച്ച് ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത് വച്ചിട്ടുണ്ട്. ആര്‍ദ്ര എസ്, ശ്രീ, അപ്പു ചേട്ടന്‍.. ഞാന്‍ ബ്ലോഗ് തുടങ്ങിയ സമയത്ത് മാത്രം ആദ്യാക്ഷരിയില്‍ നോക്കിയിരുന്നു.. ഇന്ദ്രധനുസിലും.. നല്ല കുറച്ച് ടെമ്പ്ലേറ്റുകള്‍ കിട്ടിയിട്ടുണ്ട്. അടുത്ത പോസ്റ്റ് ഇടുമ്പോ മാറ്റാമെന്നു വിചാരിക്കുന്നു..

    ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നതു കൊണ്ട് ഞാനത് വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. അനോണി പറഞ്ഞതുപോലെ ഇവിടെ നിന്നും :http://peringz.googlepages.com/mozhi.htm ഞാനൊന്ന് കണ്ടിരുന്നു. നന്ദി..

    അതുപോലെ ചിന്തയുടെ പ്രശ്നവും.. പുതിയ പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഫീഡ് റീഫ്രഷ് ചെയ്തില്ലെങ്കില്‍ അതു കാണിക്കില്ല എന്നു തോന്നുന്നു.. രണ്ടു തവണ എനിക്ക് ഈ പ്രശ്നമുണ്ടായിരുന്നു.. ഇപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നുന്നു.. :)

    പരസ്യങ്ങളുടെ കാര്യം.. മലയാളം ബ്ലോഗുകളില്‍ അപ്രൂവല്‍ കിട്ടില്ല എന്ന ഒരു നിഗമനത്തില്‍ ഗൂഗിള്‍ ആഡ് സെന്‍സുമായുള്ള ബന്ധം ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുന്നു.. മൊഴിചൊല്ലി..
    നാട്ടില്‍ വേറേ പരസ്യക്കമ്പനികള്‍ കിട്ടുമോ എന്നു നോക്കട്ടെ.. ങും..

    ഒരിക്കല്‍ കൂടി.. എല്ലാ സുഹ്രുത്തുക്കള്‍ക്കും നന്ദി..

    ReplyDelete
  16. കീമാനിലും വരമൊഴിയിലും മലയാളം അക്കങ്ങൾ ടൈപ്പ് ചെയ്യാൻ അക്കത്തിനു തൊട്ടുമുൻപ് ബാക്ക്സ്ലാഷ് ഉപയോഗിക്കുക.

    \1 ൧
    \2 ൨
    \3 ൩
    എന്നിങ്ങനെ.

    ReplyDelete
  17. വിശ്വപ്രഭക്കൊരു മുട്ടന്‍ താങ്ക്സ്.
    ഇത് ഇന്നാണ് മനസ്സിലാക്കാനായത്.

    ReplyDelete
  18. ViswaPrabha വിശ്വപ്രഭ..: വളരെ നന്ദി. ഇതിനാരുന്നല്ലോ ഇത്രയും അന്വേഷിച്ചത്..
    ൦,൧,൨,൩,൪,൫,൬,൭,൮,൯ .. ഹായ് വര്‍ക്ക് ചെയ്തു.. നന്ദി..

    ReplyDelete
  19. വൈകി പോയി എന്നാലും:
    1 ഉത്തരം കിട്ടി എന്ന് തോന്നുന്നു.
    2 http://btemplates.com/ കൂടി ശ്രമിച്ചു നൂക്കുമല്ലോ
    ൩ google transliterate ഇന് എന്താണ് കുഴപ്പം? ൧൨൩൪൫൬൭൮൯൦
    4 മടി കാണിക്കുന്നതായിരിക്കും നല്ലത് കാരണം പരസ്യം ഇട്ടാല്‍ ബ്ലോഗ് വൃത്തി കേടാവും.
    5 ചിന്ത? ഞാന്‍ അറിയില്ല

    ReplyDelete

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?